Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബുൾബുൾസിനുള്ള...

ബുൾബുൾസിനുള്ള അനുമോദനവും ഏകദിന ക്യാമ്പും

text_fields
bookmark_border
പാനൂർ: ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം നേടിയ ബുൾബുൾ കുട്ടികൾക്കുള്ള അനുമോദനവും ഏകദിന ക്യാമ്പും സ്കൗട്ട് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ല അസോസിയേഷ‍​െൻറ നേതൃത്വത്തിൽ വള്ള്യായി ശ്രീനാരായണ വിലാസം എൽ.പി സ്കൂളിൽ നടന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ഗോൾഡൻ ആരോ അവാർഡ് നേടിയ ബുൾബുൾ അംഗങ്ങൾക്കുള്ള മെഡൽ വിതരണവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല ഹീരക്ക് പംഖ് അവാർഡ് നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ മൊകേരി ഗ്രാമപഞ്ചായത്തംഗം എൻ. ശോഭന വിതരണം ചെയ്തു. ജില്ല ഗൈഡ് വിഭാഗം കമീഷണർ രമണി പുതുക്കുടി, അസോ. ജില്ല സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ല ട്രെയിനിങ് കമീഷണർ പി. ബിജോയ്, മദർ പി.ടി.എ പ്രസിഡൻറ് പി.എം. വിദ്യ, സി.കെ. രവീന്ദ്രൻ, എം. ജിഷ, ശശി, കെ.വി. നാണു എന്നിവർ സംസാരിച്ചു. ഗീത കൊമ്മേരി സ്വാഗതവും പ്രമീള കുമാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story