Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീച്ചേരിയില്‍ അഞ്ച്...

കീച്ചേരിയില്‍ അഞ്ച് കടകളില്‍ കവര്‍ച്ച

text_fields
bookmark_border
പാപ്പിനിശ്ശേരി: കീച്ചേരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ മോഷണം. ടൗണിന്‍െറ ഹൃദയഭാഗത്തുള്ള അഞ്ച് വ്യാപാര സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. കീച്ചേരി കണ്‍സ്യൂമര്‍ സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്, ചിക്കന്‍ സെന്‍റര്‍, ബ്രദേഴ്സ് കൊപ്ര സംഭരണ കേന്ദ്രം, ഗോവിന്ദന്‍ നായരുടെ പലചരക്കുകട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റിന്‍െറയും ഗോവിന്ദന്‍ നായരുടെ കടയുടെയും ഷട്ടറിന്‍െറ സെന്‍ട്രല്‍ ലോക്കുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. രാവിലെ കടതുറക്കാനത്തെിയപ്പോഴാണ് മോഷണം അറിയുന്നത്. കൊപ്ര സംഭരണ കേന്ദ്രത്തിലെ മേശവലിപ്പും മറ്റും തകര്‍ത്തനിലയിലാണ്. ഇവിടെ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം മോഷണംപോയി. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും പലചരക്കുകടയില്‍ നിന്നും എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് പൊലീസ് പരിശോധനക്കുശേഷം മാത്രമേ തിട്ടപ്പെടുത്താന്‍ കഴിയൂ. കീച്ചേരി കണ്‍സ്യൂമര്‍ സ്റ്റോറില്‍ സ്ഥാപിച്ച സി.സി.ടി.വികള്‍ അക്രമികള്‍ തകര്‍ത്ത നിലയിലാണ്. അതിലെ ഹാര്‍ഡ് സിസ്ക്കുകള്‍ കൊണ്ടുപോയതായി പൊലീസ് പരിശോധനയില്‍ ബോധ്യമായി. കടകളില്‍ പരക്കെ കവര്‍ച്ച നടന്നത് വ്യാപാരികളെ ആശങ്കയിലാക്കി. വിവരമറിഞ്ഞ് വളപട്ടണം പൊലീസ് സ്ഥലത്തത്തെി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story