Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​ടു​ക്കി...

ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ൽ മൂ​ന്ന് കോ​ർ എ​പ്പി​സ്​​കോ​പ്പ​മാ​ർ അ​ഭി​ഷി​ക്​​ത​രാ​യി

text_fields
bookmark_border
കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ. എ.വി. കുര്യൻ ആലയ്ക്കാപറമ്പിൽ, ഫാ. കെ.ടി. ജേക്കബ് കദളിക്കാട്ട്, ഫാ. എൻ.പി. ഏലിയാസ് ചേന്നൻകുന്നേൽ എന്നിവർ കോർ എപ്പിസ്കോപ്പമാരായി അഭിഷിക്തരായി. ഇടുക്കി ഭദ്രാസനത്തിെൻറ മൂന്നര പതിറ്റാണ്ട് ചരിത്രത്തിലാദ്യമായാണ് കോർ എപ്പിസ്കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷ നടക്കുന്നത്. രാവിലെ പ്രഭാത നമസ്കാരേത്താടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദേസിയോസ് കുർബാന അർപ്പിച്ചു. കോർ എപ്പിസ്കോപ്പമരായ ഒരോരുത്തരെയും മുദ്രകുത്തി. തുടർന്ന് അംശവസ്ത്രങ്ങൾ ധരിപ്പിച്ചു. അധികാരത്തിെൻറ ചിഹ്നമായി വടിയും സ്ലീബായും നൽകി. തുടർന്ന് അനുമോദന സമ്മേളനം അഡ്വ. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദേസിയോസ് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് റമ്പാൻ, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ഫാ. എ.വി. കുര്യൻ കോർ എപ്പിസ്കോപ്പ അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story