Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2016 11:22 AM GMT Updated On
date_range 28 Jun 2016 11:22 AM GMTപച്ചക്കറി വില കുറയുന്നു
text_fieldsbookmark_border
രാജാക്കാട്: കുതിച്ചുയര്‍ന്ന പച്ചക്കറിവില ഉപഭോക്താക്കള്‍ക്ക് അല്പം ആശ്വാസം പകര്‍ന്ന് താഴേക്ക്. നൂറുരൂപയിലത്തെിനിന്ന തക്കാളി വില 40 രൂപയായി കുറഞ്ഞു. തമിഴ്നാട്ടിലെ കൃഷിനാശമാണ് വില ഉയരാന്‍ കാരണമെന്നാണ് മൊത്തവ്യാപാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, പച്ചക്കറി ലഭ്യത കുറഞ്ഞിരുന്നില്ല. ബീന്‍സ് വില 100ല്‍ നിന്ന് 70ലേക്കും വെണ്ടക്കാ 60ല്‍നിന്ന് 40ലേക്കും മുരിങ്ങക്കായ് 100ല്‍നിന്ന് 50ലേക്കും പച്ചമുളകിന് 140ല്‍നിന്ന് 40ലേക്കും വില താഴ്ന്നു. എന്നാല്‍, പയര്‍വില 50 രൂപയായി വര്‍ധിച്ചു. പ്രാദേശികമായി കര്‍ഷകര്‍ ഉല്പാദിപ്പിച്ച പയറിന്‍െറ വിളവെടുപ്പ് നിലച്ചതാണ് കാരണം. 20 രൂപയുണ്ടായിരുന്ന പച്ചക്കപ്പ വില രണ്ടുരൂപ വര്‍ധിച്ച് 22ലും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പച്ചക്കറി വില കുറയുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story