Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:03 PM GMT Updated On
date_range 29 Jun 2017 3:03 PM GMTനിയമസഭ വജ്രജൂബിലി: ആലപ്പുഴയിൽ സെമിനാറും പ്രദർശനവും
text_fieldsbookmark_border
ആലപ്പുഴ: നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി ആലപ്പുഴയിൽ സെമിനാറും വിദ്യാർഥികളുടെ മാതൃക പാർലമെൻറും നിയമസഭ മ്യൂസിയത്തിെൻറ പ്രദർശനവും സംഘടിപ്പിക്കും. ജൂലൈ 21, 22 തീയതികളിൽ നഗരസഭ ടൗൺ ഹാളിലാണ് ആഘോഷം. വിദ്യാർഥി പാർലമെൻറ് ജില്ല പഞ്ചായത്ത് ഹാളിലായിരിക്കും. കാർഷിക ഭൂപരിഷ്കരണ നിയമം കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് സെമിനാർ ചർച്ച ചെയ്യുക. സ്കൂൾ മാതൃക പാർലമെൻറിൽ 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെയാണ് പങ്കെടുപ്പിക്കുക. 60 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. ഇതിൽ 30 പേരാവും സജീവമായി പാർലമെൻറിൽ പ്രവർത്തിക്കുക. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇതിനുള്ള പട്ടിക ജൂലൈ ഒന്നികം നൽകണമെന്ന് കലക്ടർ വീണ എൻ. മാധവൻ നിർദേശിച്ചു. ഐക്യകേരളത്തിനും മുെന്നയുള്ള തിരുവിതാംകൂർ, കൊച്ചി നിയസഭകളുടെയും ചരിത്രമുൾക്കൊള്ളുന്നതാണ് നിയമസഭ മ്യൂസിയത്തിെൻറ പ്രദർശനം. ‘എെൻറ നിയമസഭ’ ഡോക്യുമെൻററിയും പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story