Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്രീകണ്ഠമംഗലം സഹകരണ...

ശ്രീകണ്ഠമംഗലം സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം

text_fields
bookmark_border
ചേ​ര്‍ത്ത​ല: അ​ഴി​മ​തി​യും ഗു​രു​ത​ര ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി​യ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഭ​ര​ണം ഏ​ര്‍പ്പെ​ടു​ത്തി. കോ​ണ്‍ഗ്ര​സ് ന​യി​ക്കു​ന്ന ഭ​ര​ണ​സ​മി​തി​യി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ള്‍ക്കും അ​യോ​ഗ്യ​ത ക​ല്‍പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​യ​ൻ​റ്​ ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി. ജോ​യ​ൻ​റ്​ ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ എ​ത്തി​യ ഹ​ര​ജി​ക​ള്‍ ഹൈ​കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച​ത്തെ ഉ​ത്ത​ര​വ്. ച​ട്ട​വി​രു​ദ്ധ​മാ​യി ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ ഭൂ​മി​യി​ട​പാ​ടി​ല്‍ ബാ​ങ്കി​ന് 14.40 ല​ക്ഷം രൂ​പ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി സ​ഹ​ക​ര​ണ​വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ക​യ​ത്ര​യും ഭ​ര​ണ​സ​മി​തി​യി​ലെ ഏ​ഴം​ഗ​ങ്ങ​ളി​ല്‍നി​ന്ന് ഈ​ടാ​ക്കാ​ൻ ജോ​യ​ൻ​റ് ര​ജി​സ്ട്രാ​ര്‍ ജൂ​ണ്‍ മൂ​ന്നി​ന് സ​ര്‍ചാ​ര്‍ജ് ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ ബാ​ങ്ക് പ്ര​സി​ഡ​ൻ​റാ​യ ആ​ര്‍. ശ​ശി​ധ​ര​ന്‍ ഉ​ള്‍പ്പെ​ടെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര​ജി ത​ള്ളി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍ചാ​ര്‍ജ് ബാ​ധ​ക​മാ​യ ഏ​ഴം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി ജോ​യ​ൻ​റ്​ ര​ജി​സ്ട്രാ​ര്‍ ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും അ​യോ​ഗ്യ​രാ​യ​തോ​ടെ ഭ​ര​ണ​സ​മി​തി​ക്ക് ​േക്വാ​റം ഇ​ല്ലാ​താ​യി. ത​ന്മൂ​ലം ഭ​ര​ണ​പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ ഭ​ര​ണ​ച്ചു​മ​ത​ല ഏ​ല്‍പി​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ചേ​ര്‍ത്ത​ല അ​സി. ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ലെ മു​ഹ​മ്മ യൂ​നി​റ്റ് ഇ​ന്‍സ്‌​പെ​ക്ട​റെ​യാ​ണ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി നി​യോ​ഗി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story