Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2017 1:03 PM GMT Updated On
date_range 17 Feb 2017 1:03 PM GMTഓപറേഷന് ഗുണ്ട: 83 പേര്‍കൂടി പിടിയില്‍
text_fieldsbookmark_border
ആലപ്പുഴ: പൊലീസിന്‍െറ വ്യാപക പരിശോധനയില്‍ വ്യാഴാഴ്ച 83 പേര് കൂടി അറസ്റ്റിലായി. 275 പേരെയാണ് പൊലീസ് 32 സ്റ്റേഷനുകളില്‍ പിടികൂടി ചോദ്യംചെയ്തത്. ഗുണ്ട, ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം അവസാനിപ്പിക്കാന്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ഭാഗമായിരുന്നു ഓപറേഷന് ഗുണ്ട എന്ന പേരില്‍ പരിശോധന ആരംഭിച്ചത്. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനക്ക് കൊച്ചി റേഞ്ച് ഐ.ജി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. വിവിധ കേസുകളിലെ പ്രതികള്‍, വാറന്റുകളില്‍ ഒളിവില്‍ കഴിയുന്നവര്‍ എന്നിവരാണ് ഓപറേഷന് ഗുണ്ട പ്രകാരം പിടിയിലായവരില്‍ അധികവും. പൊലീസിന്‍െറ ഗുണ്ടലിസ്റ്റില് ഉള്‍പ്പെടാത്തവരായി ആരെങ്കിലുമുണ്ടോ എന്ന പരിശോധനയും ഇതോടൊപ്പം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story