Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2016 11:55 AM GMT Updated On
date_range 27 Sep 2016 11:55 AM GMTതൊഴില്‍ തര്‍ക്കത്തില്‍ കുരുങ്ങി എലിവേറ്റഡ് ഹൈവേ
text_fieldsbookmark_border
ആലപ്പുഴ: തൊഴില്‍ തര്‍ക്കത്തില്‍ കുരുങ്ങി ആലപ്പുഴ ബൈപാസിലെ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം പ്രതിസന്ധിയില്‍. യന്ത്രസഹായത്തോടെ ലോറിയില്‍നിന്ന് കമ്പി ഇറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞതോടെ നിര്‍മാണ ആവശ്യത്തിന് അഞ്ച് ലോറികളിലായി എത്തിച്ച 100 ടണ്‍ കമ്പി ഇറക്കാന്‍ കഴിഞ്ഞില്ല. കടപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമാണ് ലോറികള്‍ കിടക്കുന്നത്. നേരത്തേ തൊഴിലാളികളെ ഉപയോഗിച്ച് കമ്പി ഇറക്കിയിരുന്നു. എന്നാല്‍, ജോലി പൂര്‍ണമായും ക്രെയിന്‍ ഉപയോഗിച്ച് ചെയ്യിക്കാനുള്ള ശ്രമമാണ് തൊഴിലാളികളുടെ എതിര്‍പ്പിന് ഇടയാക്കിയത്. തിങ്കളാഴ്ച തൊഴിലാളികളെ ഉള്‍പ്പെടുത്താതെ ജോലി ആരംഭിച്ചതോടെ രാവിലെ പത്തിന് വിവിധ സംഘടനകളില്‍പെട്ട തൊഴിലാളി നേതാക്കള്‍ എത്തി ജോലി തടസ്സപ്പെടുത്തി. വിവരമറിഞ്ഞ് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിരുന്നു. തൊഴിലാളി സംഘടനകളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജോലിയില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ കഴിയില്ളെന്ന നിലപാടില്‍ കമ്പനി അധികൃതരും ജോലി ലഭിക്കണമെന്ന നിലപാടില്‍ തൊഴിലാളി സംഘടനകളും ഉറച്ചുനിന്നു. ചൊവ്വാഴ്ച ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് അധികൃതരുടെ നീക്കം. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നിഹാല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിരുന്നു. കമ്പി ഇറക്കാന്‍ കഴിയാതെവന്നതോടെ തിങ്കളാഴ്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. നോക്കുകൂലി ലക്ഷ്യമിട്ടാണ് തൊഴിലാളികളുടെ നീക്കമെന്നാണ് ആക്ഷേപം. എന്നാല്‍, നേതാക്കള്‍ ഇത് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story