Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചിങ്ങോലി പഞ്ചായത്ത്...

ചിങ്ങോലി പഞ്ചായത്ത് ഭരണസമിതിക്ക് എതിരായ സമരം രാഷ്ട്രീയപ്രേരിതമെന്ന്

text_fields
bookmark_border
ചിങ്ങോലി: വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ചിങ്ങോലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രസിഡന്‍റ് എച്ച്. നിയാസും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി. സുകുമാരനും പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചായത്തില്‍ ഭരണസമിതി നടത്തിവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ആരോപണം ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമേശ് ചെന്നിത്തല നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി ചിങ്ങോലി പഞ്ചായത്തില്‍നിന്ന് 1500ഓളം വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചു. ഇതില്‍ വിറളിപൂണ്ട സി.പി.എം നേതാക്കള്‍ അണികളെ പിടിച്ചുനിര്‍ത്തുന്നതിന്‍െറ ഭാഗമായാണ് തിങ്കളാഴ്ച പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പുപദ്ധതി പ്രകാരം നടക്കുന്ന കരാര്‍ പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപം ആരും ഉന്നയിച്ചിട്ടില്ല. തൊഴിലുറപ്പുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ മുഴുവന്‍ വേതനം പഞ്ചായത്തില്‍നിന്ന് നല്‍കി. പദ്ധതിവിഹിത പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുതലത്തില്‍ നടത്തുന്നതില്‍ രാഷ്ട്രീയ പക്ഷപാതം ഉണ്ടായിട്ടില്ളെന്നും അവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story