LOCAL NEWS
ബാണാസുരയില്‍ ഉല്ലാസത്തിനൊപ്പം ഊര്‍ജവും
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമില്‍ ഉല്ലാസത്തിന്‍െറ പ്രസരിപ്പിനൊപ്പം ഇനി ഊര്‍ജത്തിന്‍െറ പ്രസരണവും. അണക്കെട്ട് റോഡില്‍ വൈദ്യുതിയും ടൂറിസവും ലക്ഷ്യംവെച്ച് സ്ഥാപിച്ച സോളാര്‍ പാനല്‍ സംവിധാനത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മന്ത്രി കടകംപള്ളി...
കോറോത്ത് വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാകുന്നു
മാനന്തവാടി: ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കോറോത്ത് അനുവദിച്ച വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാകുന്നു. ആഗസ്റ്റ് 29ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെള്ളമുണ്ട, തവിഞ്ഞാല്‍ സെക്ഷനുകള്...
ശുചിത്വം: ഗ്രാമതലത്തില്‍ ഇടപെടല്‍ കാര്യക്ഷമമാവണം –മന്ത്രി എ.കെ. ശശീന്ദ്രന്‍
കല്‍പറ്റ: കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കാനുള്ള യത്നത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍...
വിവാദത്തില്‍ കുരുങ്ങി ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതി
കല്‍പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഭൂ രഹിതരായ ആദിവാസികള്‍ക്കായി നടപ്പാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയില്‍ സ്ഥലമെടുത്തതുമായി ബന്ധപ്പെട്ട് വിവാദം. ഭൂമി വാങ്ങാന്‍ ബന്ധപ്പെട്ട് ഇടനിലക്കാരായിനിന്ന് ആദിവാസി നേതാക്കള്‍...
മതേതര ചിന്തകള്‍ക്കായി ഗ്രാമങ്ങള്‍ കൈകോര്‍ക്കണം –മന്ത്രി
കല്‍പറ്റ: മതേതര ചിന്തകള്‍ക്കായി ഗ്രാമങ്ങള്‍ കൈകോര്‍ക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റില്‍ ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബര പ്രഖ്യാപന ശതാബ്ദി ആഘോഷത്തിന്‍െറ സംഘാടക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു...
ഇത് തൊഴുത്തോ..? തരിയോട് ഗവ. ഹൈസ്കൂള്‍ ശോച്യാവസ്ഥയില്‍
മാനന്തവാടി: സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് കേന്ദ്രങ്ങളായി മാറുന്ന കാലത്ത് അതിനപവാദമായി ഒരു വിദ്യാലയം. തരിയോട് ഗവ. ഹൈസ്കൂളാണ് തൊഴുത്തിന് സമാനമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ആറുപതിറ്റാണ്ട് പിന്നിടുമ്പോഴും സ്കൂളിനു...
തെരുവുനായ് നിയന്ത്രണം പാളി വയനാട് ഭീതിയില്‍
വൈത്തിരി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റിയിലും തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് ആവിഷ്കരിച്ച പദ്ധതികള്‍ പാളിയതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ നായ് ശല്യം അതിരൂക്ഷമായി തുടരുന്നു. വര്‍ഷത്തിനുള്ളില്‍ നിരവധി പേര്‍ക്കാണ് ഇവയുടെ...
ക്രമരഹിതമായ പാര്‍ക്കിങ്ങും ആസൂത്രണത്തിന്‍െറ അഭാവവും ഗതാഗതക്കുരുക്ക് മുറുകി വൈത്തിരി
വൈത്തിരി: താരതമ്യേന ചെറിയ ടൗണാണെങ്കിലും ഏതുനേരവും ഗതാഗതക്കുരുക്കുകൊണ്ടു വീര്‍പ്പുമുട്ടുകയാണ് വൈത്തിരി. ക്രമരഹിതമായ പാര്‍ക്കിങ്ങും ആസൂത്രണത്തിന്‍െറ അഭാവവുമാണ് കാരണം. ടൗണില്‍ എവിടെ നോക്കിയാലും തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും പെട്ടി...
അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു; വെള്ളമുണ്ട മുസ്ലിം ലീഗില്‍ മഞ്ഞുരുക്കം
വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിം ലീഗിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി നേതൃത്വത്തിന്‍െറ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ടി. നാസര്‍ ചെയര്‍മാനും പി.കെ. അമീന്‍ കണ്‍...
കാട്ടാടിനെ വേട്ടയാടിയ മഞ്ചേരി സ്വദേശികളടക്കം അഞ്ചുപേര്‍ പിടിയില്‍
ഗൂഡല്ലൂര്‍: കാട്ടാടിനെ വേട്ടയാടിയ മഞ്ചേരി സ്വദേശികളടക്കം അഞ്ചുപേര്‍ വനപാലകരുടെ പിടിയിലായി. പാടന്തറക്ക് സമീപം കങ്കുമൂലയില്‍നിന്നാണ് മഞ്ചേരി സ്വാദേശികളായ മുഹമ്മദ് റഫീക്ക് (48), മുഹമ്മദ് സുഹൈല്‍ (28), കങ്കൂമൂലയിലെ ആദിവാസി യുവാക്കളായ മണി (25), കുട്ടന്...