LOCAL NEWS
വലിയങ്ങാടിയില്‍ പണിമുടക്ക്, പ്രകടനം
കോഴിക്കോട്: നോക്കുകൂലി ആരോപിച്ച് മൂന്നു ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വലിയങ്ങാടിയില്‍ സംയുക്ത തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ വ്യാപക പ്രതിഷേധം. ഉച്ചവരെ പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും...
ഗള്‍ഫില്‍ വിസ തട്ടിപ്പിനിരയായവര്‍ക്ക് പേരാമ്പ്ര സ്വദേശിനി തുണയായി
പേരാമ്പ്ര: ഗള്‍ഫില്‍ വിസ തട്ടിപ്പിനിരയായ മലയാളികളടക്കമുള്ളവര്‍ക്ക് തുണയായി പേരാമ്പ്ര സ്വദേശിനി. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയാണ് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്നും പണം വാങ്ങി വഞ്ചിച്ചത്. പേരാമ്പ്ര കാരയാട് സ്വദേശി രമ്യ മനോജ് നടത്തിയ...
ജില്ലയുടെ സ്ഥായിയായ വികസനം ലക്ഷ്യം –കലക്ടര്‍
കോഴിക്കോട്: ജില്ലയുടെ സ്ഥായിയായ വികസനം ലക്ഷ്യമിട്ട് ജനസൗഹൃദ ഭരണമാണ് സ്വപ്നമെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍, ദേശീയപാത, നഗരവികസനം, വിനോദസഞ്ചാര മേഖല...
ജിന്ന് ചികിത്സ: നടുക്കം മാറാതെ നാട്ടുകാര്‍
നാദാപുരം: ജിന്ന് ചികിത്സക്കിടെ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍. പുറമേരി ടൗണിനോട് ചേര്‍ന്ന് മാളുമുക്കിലെ നിരവധി വീടുകള്‍ക്ക് നടുവില്‍ നടക്കുന്ന ജിന്ന് ചികിത്സയെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ...
വരള്‍ച്ച : ജില്ലയില്‍ 63 കേന്ദ്രങ്ങളില്‍ വാട്ടര്‍ കിയോസ്ക് സ്ഥാപിക്കാന്‍ നടപടി
കോഴിക്കോട്: ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ളക്ഷാമം ഏറെ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്‍കി....
തിരുവങ്ങൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു
ചേമഞ്ചേരി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അങ്ങാടിക്ക് തെക്ക് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റതല്ലാതെ മറ്റ് അപായങ്ങളൊന്നും ഉണ്ടായില്ല. മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്ക്...
സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം –കെ.എസ്.യു
കോഴിക്കോട്: സ്വാശ്രയ മാനേജ്മെന്‍റുകളെ നിയന്ത്രിക്കാനും വിദ്യാര്‍ഥി രാഷ്ട്രീയം സംരക്ഷിക്കാനുമുള്ള നിയമം വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു....
വിദ്യാലയങ്ങളിലെ ക്ളാസുകള്‍ ഡിജിറ്റലാക്കും –ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്
മുക്കം: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ളാസുകളും ഡിജിറ്റല്‍വത്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി പറഞ്ഞു. കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ 53ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കൊച്ചുമക്കള്‍ പാടി; ഡാഡക്ക് സ്മരണാഞ്ജലിയൊരുക്കി
കോഴിക്കോട്: ‘പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ളോ...’ എന്നുതുടങ്ങുന്ന വരികള്‍ ഗസല്‍ധാര ഓഡിറ്റോറിയത്തിലുയര്‍ന്നപ്പോള്‍ നഗരത്തിലെ സംഗീതപ്രേമികള്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍െറ ഓര്‍മകളിലലിഞ്ഞു. മലയാളത്തിന്‍െറ പ്രിയപ്പെട്ട പാട്ടുകാരനും...
പൂനൂര്‍പുഴ സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്തണം
കൊടുവള്ളി: പൂനൂര്‍പുഴ പുറമ്പോക്ക് ഭൂമി കൈയേറിയത് തിരിച്ചു പിടിക്കുന്നതിനുള്ള സര്‍വേ നടപടി ത്വരിതപ്പെടുത്തണമെന്ന് കൊടുവള്ളിയില്‍ നടന്ന സേവ് പൂനൂര്‍പുഴ മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് അഞ്ചിന് വൈകീട്ട് നാലിന് കൊടുവള്ളി...