LOCAL NEWS
ഷൊര്‍ണൂര്‍ നഗരസഭ : സ്ഥിരം എന്‍ജിനീയറില്ലാത്തത് ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്നു
ഷൊര്‍ണൂര്‍: നഗരസഭയില്‍ സ്ഥിരമായി എന്‍ജിനീയറില്ലാത്തത് പദ്ധതി പ്രവര്‍ത്തനങ്ങളടക്കമുള്ള ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്നതായി ആക്ഷേപം. മൂന്നു മാസം മുമ്പ് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എന്‍ജിനീയറെ വിജിലന്‍സ് പിടികൂടിയതോടെയാണ് സ്ഥിരം എന്‍...
ഒറ്റപ്പാലം ബൈപാസ്: സബ് കലക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നാളെ
ഒറ്റപ്പാലം: ‘ഓപ്പറേഷന്‍ അനന്ത’ പുരോഗമിക്കുന്ന ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്കഴിക്കാന്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ബൈപാസ് പദ്ധതിക്ക് തുടക്കമിടുന്നു. നിര്‍ദിഷ്ട ബൈപാസിന്‍െറ മാസ്റ്റര്‍പ്ളാന്‍ തയാറാക്കാന്‍ സബ് കലക്ടര്‍ പി.ബി. നൂഹിന്‍െറ നേതൃത്വത്തില്‍...
നെല്‍വിത്ത് കര്‍ഷകരെ സീഡ് അതോറിറ്റി അവഗണിക്കുന്നെന്ന്
കുഴല്‍മന്ദം: നെല്‍വിത്തുല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സീഡ് ഡെവലപ്മെന്‍റ് അതോറിറ്റിയില്‍നിന്നും അവഗണനയെന്ന് ആക്ഷേപം. പ്രത്യേക പരിചരണം നല്‍കി ഉല്‍പാദിപ്പിക്കുന്ന നെല്ലിന് മതിയായ വില ലഭിക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. പാലക്കാട്, തൃശൂര്...
ചിങ്ങത്തിലും മഴ കനിയുന്നില്ല; കര്‍ഷകമനം തെളിഞ്ഞില്ല
ആനക്കര: കര്‍ഷകമനം കുളിര്‍പ്പിച്ച് ചിങ്ങത്തില്‍ ലഭിക്കേണ്ട മഴയില്ലാത്തതിനാല്‍ പാടശേഖരങ്ങള്‍ വരള്‍ച്ചയിലേക്ക്. ഇതോടെ നടീലിനായി തയാറാക്കിയ ഞാറ്റുപാടങ്ങള്‍ വരണ്ടു തുടങ്ങിയതോടെ കൃഷിയിറക്കാനാവുന്നില്ല. ‘ചിങ്ങത്തില്‍ മഴ ചിണുങ്ങി ചിണുങ്ങി’ എന്നതാണ്...
മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി പുതുപ്പരിയാരം പഞ്ചായത്ത്
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. പഞ്ചായത്തിന്‍െറ അധീനതയിലുള്ള മാലിന്യ സംസ്ക്കരണ പ്ളാന്‍റില്‍ ജൈവ ഖരമാലിന്യങ്ങള്‍ വന്‍തോതില്‍ കുന്നുകൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് മാലിന്യ...
വൈദ്യുതി പാഴാക്കല്‍: ഗൃഹസന്ദര്‍ശനവുമായി വിദ്യാര്‍ഥികള്‍
പത്തിരിപ്പാല: ‘ഊര്‍ജം അമൂല്യമാണ്, പാഴ്ചെലവ് കുറക്കുക’ എന്ന സന്ദേശവുമായി പഴയലെക്കിടി അകലൂര്‍ ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഗൃഹസന്ദര്‍ശനം നടത്തി വീട്ടുടമകളെ ബോധവത്കരിക്കും. ബുധനാഴ്ച മുതല്‍ ഇത് ആരംഭിക്കും. ഹൈസ്കൂളിലെ എനര്‍ജി ക്ളബിന്‍െറ...
ഷൊര്‍ണൂര്‍ ഉള്‍പ്പെടെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍കൂടി ലിഫ്റ്റ് സ്ഥാപിക്കുന്നു
പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷന്‍, കണ്ണൂര്‍, വടകര, മംഗളൂരു ജങ്ഷന്‍, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടു ലിഫ്റ്റുകള്‍ വീതം സ്ഥാപിക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫിസര്‍ നരേഷ് ലാല്‍വാനി അറിയിച്ചു. ഡിവിഷനല്‍ റെയില്‍വേ കണ്‍സല്‍ട്ടേറ്റിവ്...
തെരുവ് നായ ആക്രമണം: ഒപ്പു ശേഖരിച്ചു
ഷൊര്‍ണൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷൊര്‍ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഒപ്പുശേഖരണം നടത്തി. ഉദ്ഘാടന ചടങ്ങില്‍ മണ്ഡലം പ്രസിഡന്‍റ് ടി.കെ. ബഷീര്...
രണ്ടുപതിറ്റാണ്ടായിട്ടും ഷട്ടറുകള്‍ അടഞ്ഞുതന്നെ അമ്പലപ്പാറയിലെ വനിതാ വ്യവസായ കേന്ദ്രം നോക്കുകുത്തി
ഒറ്റപ്പാലം: രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അമ്പലപ്പാറ പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്‍െറ കണ്ടകശ്ശനി വിട്ടൊഴിയുന്നില്ല. വാടക മുറികള്‍ക്ക് ആവശ്യക്കാര്‍ നെട്ടോട്ടമോടുന്ന അമ്പലപ്പാറയിലെ മേലൂര്‍ റോഡിലാണ് ലക്ഷങ്ങള്‍ ചെലവിട്ട കെട്ടിടം...
തൂത വീട്ടിക്കാട് ക്രഷര്‍ യൂനിറ്റ്: സമരസമിതിയുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം –നഗരസഭ ഭരണസമിതി
ചെര്‍പ്പുളശ്ശേരി: വീട്ടിക്കാട് ക്രഷര്‍ യൂനിറ്റിന് ഡി ആന്‍ഡ് ഒ ലൈസന്‍സ് (നിരാക്ഷേപ പത്രം) നല്‍കുന്നത് പുതിയ യു.ഡി.എഫ് നഗരസഭ ഭരണസമിതിയാണെന്നത് വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....