LOCAL NEWS
സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; കൊല്ലത്ത് ഞായറാഴ്ച ഹര്‍ത്താല്‍
കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തുംമുക്ക് തെക്കടത്തില്‍ വീട്ടില്‍ രവീന്ദ്രന്‍പിള്ള (59)ആണ് മരിച്ചത്. സംഭവത്തില്‍...
അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
അഞ്ചല്‍: കെ.എസ്.ആര്‍.ടി.സി വേണാട് ബസ് ഓട്ടോയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗര്‍ഭിണി ഉള്‍പ്പെടെയാണ് മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ആയൂര്‍ അകമണ്‍ സോമാലയത്തില്‍ പ്രീതി (21), അകമണ്‍ പുതുവല്‍വിള വീട്ടില്‍ ആതിര (24) എന്നിവരാണ് മരിച്ചത്. പ്രീതിയുടെ...
ഏനാത്ത് പാലം ബലപ്പെടുത്തല്‍; പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു
കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തുന്ന ജോലികള്‍ക്ക് വേഗം പോരെന്നും പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണന്നും ആക്ഷേപം. മെല്ളെപ്പോക്ക് കാരണം നിശ്ചിത ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും....
മരുന്ന് ദുരുപയോഗം; പരിശോധന ശക്തമാക്കും
കൊല്ലം: ലഹരിമരുന്നുകള്‍ വന്‍തോതില്‍ ദുരുപയോഗംചെയ്യുന്നത് തടയാന്‍ എക്സൈസും ഡ്രഗ്സ് വകുപ്പും ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധന ശക്തമാക്കും. കുറിപ്പടി ഇല്ലാതെ എച്ച് ഡ്രഗ് ഉള്‍പ്പെടെ നല്‍കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശംനല്‍കി. കൊല്ലം എക്സൈസ്...
പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജില്‍ പരിശോധന പൂര്‍ത്തിയായി; സര്‍വിസിന് സജ്ജം
പുനലൂര്‍: നിര്‍മാണം പൂര്‍ത്തിയായ പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈനില്‍ മൂന്ന് റീച്ചുകളിലെയും സുരക്ഷപരിശോധന പൂര്‍ത്തിയായതോടെ സര്‍വിസിന് സജ്ജമായി. കഴിഞ്ഞദിവസങ്ങളിലായി പരിശോധ നടന്ന ചെങ്കോട്ട-ഭഗവതിപുരം, ഭഗവതിപുരം-ന്യൂ ആര്യങ്കാവ് റീച്ചുകളില്‍...
മദ്യശാലയിലെ ദുരൂഹമായ പണം കവര്‍ച്ചക്ക് ഒരു മാസം
ശാസ്താംകോട്ട: ശാസ്താംകോട്ട ടൗണിനു സമീപം പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാറിന്‍െറ മദ്യവിപണനശാലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ 13,95,100 രൂപ മോഷണം പോയിട്ട് ഒരു മാസം. മോഷണക്കേസില്‍ ശാസ്താംകോട്ട സി.ഐ എ. പ്രസാദിന്‍െറ നേതൃത്വത്തില്‍ നടന്നുവന്ന...
പന്മന മനയില്‍ എല്‍.പി.എസ് ഇനി കുടിവെള്ളക്കുപ്പിരഹിത സ്കൂള്‍
ചവറ: വിദ്യാലയത്തെ സമ്പൂര്‍ണ പ്ളാസ്റ്റിക് മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കി പന്മന മനയില്‍ സ്കൂള്‍ ജില്ലയിലെ ആദ്യ കുടിവെള്ളകുപ്പിരഹിത സ്കൂളാകുന്നു. പ്ളാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് ഇനി കുട്ടികള്‍ സ്കൂളില്‍ എത്തേണ്ടെന്ന്...
റോഡ് സുരക്ഷ: ഒന്നാംഘട്ടത്തിന് വിപുലക്രമീകരണം
കൊല്ലം: സംസ്ഥാനതലത്തില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് 15വരെ നടപ്പാക്കുന്ന റോഡ് സുരക്ഷ കര്‍മപരിപാടിയുടെ ഒന്നാംഘട്ടത്തിനായി ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കലക്ടര്‍ ചെയര്‍പേഴ്സണായി രൂപവത്കരിച്ച കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍...
നോക്കുകൂലി തര്‍ക്കം; കുടിവെള്ളപദ്ധതി പൈപ്പുകള്‍ ഇറക്കാനായില്ല
കുന്നിക്കോട്: കുടിവെള്ളപദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ നോക്കുക്കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഇറക്കാനായില്ല. മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതിയുടെ വിളക്കുടി ഗ്രാമപഞ്ചായത്ത് പരിധിയിലേക്കുള്ള പൈപ്പുകള്‍ ഇറക്കുന്നതില്‍ അമിതമായ നോക്കുകൂലി ആവശ്യപ്പെട്ടതിനെ...
പാതയോരങ്ങളിലെ പൈപ്പുകള്‍ അപകട ഭീഷണിയാകുന്നു
പത്തനാപുരം: പുനലൂര്‍-കായംകുളം പാതയോരങ്ങളില്‍ ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകള്‍ അപകടഭീഷണിയാകുന്നു. വര്‍ഷങ്ങളായി നിരത്തിന്‍െറ വശങ്ങളിലുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ നീക്കംചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. വാട്ടര്‍ അതോറിറ്റി...