Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightഅന്വേഷണാത്മകം

അന്വേഷണാത്മകം

text_fields
bookmark_border
kath illustration
cancel

കടപ്പുറത്തെ ചുവന്ന സിമ​ൻറ്​ ബെഞ്ചി​​​െൻറ ഒരറ്റത്ത്​ അയാൾ അമർന്നിരുന്നു. കരകാണാ കടലി​​​െൻറ നടുക്ക്​ ഒരു ദീപനാളം ഒാളങ്ങളിൽ പരന്നും പാളിയും തെളിഞ്ഞും മങ്ങിയും നീങ്ങുന്നു. ഏതോ ഒരു മീൻതോണിയുടെ ചടുല പ്രയാണമാണതെന്ന്​ സൂക്ഷിച്ചു നോക്കിയപ്പോൾ ബോധ്യമായി.
 ഒരു നെടുവീർപ്പോടെ അയാൾ ആകാശത്തേക്ക്​ ക​േണ്ണാടിച്ചു. നന്നായൊന്നു ഉയർന്നുപൊങ്ങിയാൽ എളുപ്പം എത്തിപ്പിടിക്കാം. എത്രയെ​ത്രയോ അകലെയകലെയായ ആകാശം എത്രയും അടുത്താണെന്ന്​ കരുതുന്ന പമ്പരവിഡ്​ഢിക്കൂട്ടത്തിൽ പെട്ടുപോയി ഇപ്പോഴീ ഞാൻ. അയാളുടെ ആത്​മഗതം അൽപം ഉച്ചത്തിലായിപ്പോയി.

‘‘എന്താ സാർ ഒറ്റക്കിരുന്ന്​ പിറുപിറുക്കുന്നത്​?’’ ബെഞ്ചി​​​െൻറ അങ്ങേത്തലക്കൽ നിന്നൊരു യുവതിയുടെ അന്വേഷണം.
 ഇവളെപ്പോഴാണ്​ അപ്പുറത്ത്​ ഇരിപ്പുറപ്പിച്ചത്​? അയാൾ ചെറുതായൊന്ന്​ ഞെട്ടി. ഇരുട്ടു പരക്കുന്ന ഇൗ നേരത്ത്​ അതും മറ്റു ബെഞ്ചുകൾ കാലിയായിക്കിടക്കു​േമ്പാൾ  ഇവളെന്തിനാണ്​ ഇവിടെത്തന്നെ അടുത്തിരിക്കുന്നത്​?

‘‘നീ ഏതാണ്​? എന്തിനാണെ​​​െൻറ സ്വൈരം കെടുത്താൻ വന്നത്​?’’ അയാൾ അസ്വാര​സ്യം പ്രകടിപ്പിച്ചു.
‘‘ഞാനും സാറിനെപ്പോലെ ഇത്തിരി സ്വാസ്​ഥ്യം തേടിയിറങ്ങിയതാണ്​’’.
‘‘എനിക്ക്​ സ്വസ്​ഥതയില്ലാന്ന്​ ആരു പറഞ്ഞു?’’
‘‘അതു ഞാൻ അന്വേഷിച്ചു ക​െണ്ടത്തി. അന്വേഷണാത്​മക മാധ്യമപ്രവർത്തനമാണെ​​​െൻറ ജോലി’’.
‘‘ഇയാൾ ആള്​ കൊള്ളാമല്ലോ?’’
‘‘സാറെന്തുചെയ്യുന്നു?’’
‘‘അന്വേഷണാത്​മക പത്രപ്രവർത്തനം’’ അയാൾ ചുറ്റും നോക്കി 
സ്വരം കനപ്പിച്ചു.

അന്യോന്യം കാണാനുള്ള വ്യഗ്രതയിൽ അവർ സ്​മാർട്ട്​ ഫോണി​​​െൻറ വിളക്കിൽ വിരലമർത്തി.
‘‘ഒാഹോ. നമ്മളിവിടെയും ഒരുമിച്ചോ?’’ പരസ്​പരം അന്വേഷിച്ചുകൊണ്ട്​ അവർ പൊട്ടിച്ചിരിച്ചു. 
‘‘വാ...നമുക്ക്​ കുന്നായി വളർന്ന്​ ആകാശം നനച്ചുതുടക്കാൻ വെമ്പുന്ന തിരയെക്കുറിച്ച് സംയുക്​തമായി ഒരു അന്വേഷണാത്​മക ​സ്​റ്റോറി ചെയ്യാം. അത്​ നന്നായി ക്ലിക്ക്​ ചെയ്യും.’’
അയാൾ അവളുടെ വിരലിൽ വിരൽ കോർത്ത്​ തിരയുടെ പ്രഭവകേന്ദ്രത്തിലേക്ക്​ തിരക്കിട്ട്​ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsanweshnathmakamkathaliterature rachana
News Summary - Anweshanathmakam- literature
Next Story