സാറാ ജോസഫിന്‍െറ എഴുത്ത് അരാജകവാദം -കത്തോലിക്കാ സഭ

സാറാ ജോസഫിന്‍െറ  എഴുത്ത് അരാജകവാദം -കത്തോലിക്കാ സഭ

തൃശൂര്‍: പെണ്ണെഴുത്തിനെതിരായ വിമര്‍ശ ത്തിന്‍െറ മറവില്‍ മാധവിക്കുട്ടിക്കും സാറാ ജോസഫിനുമെതിരെ രൂക്ഷവിമര്‍ശവുമായി തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്കാസഭ’.
അരാജകത്വം വാഴു ന്ന ലോകമാണ് സാറാ ജോസഫും മാധവി ക്കുട്ടിയും സ്വപ്നം കാണുന്നതെന്ന് കത്തോലിക്കാസഭയിലെ മാധ്യമ ജാലകം എന്ന പംക്തിയില്‍ സാറാ ജോസഫിന്‍െറ വെളിപാടുകള്‍ എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. മാധവിക്കുട്ടിയെപ്പോലുള്ള വിശ്വോത്ത ര എഴുത്തുകാരിയെ വിലയിരുത്താനുള്ള ആധികാരികത ലേഖനമെഴുത്തുകാരന്‍ ഇതുവരെ തെളിയിച്ചിട്ടില്ളെന്ന് പറഞ്ഞ് സാറാ ജോസഫ് ഇതിനെതിരെ തിരിച്ചടിച്ചു. പുത്തന്‍കൂറ്റുകാരുടെ രംഗപ്രവേശത്തിന് തുടക്കമിട്ടത് ‘എന്‍െറ കഥ’യിലൂടെ മാധവിക്കുട്ടിയാണെന്നാണ് വിമര്‍ശത്തിന്‍െറ തുടക്കം. മാധവിക്കുട്ടി എഴുതിയതെല്ലാം അരാജക രചനകളായിരുന്നു. അത് പെണ്ണെഴുത്തുകാരെ പ്രേതം കണക്കെ ആവേശിച്ചു. അവ പ്രത്യകേയിനം വികല സൃഷ്ടികളെ മാര്‍ക്കറ്റി ല്‍ ഇറക്കി. ഗ്രേസി, വിജയലക്ഷ്മി എന്നിവരെയും ലേഖനത്തില്‍ കുറ്റപ്പടുത്തുന്നുണ്ട്.
സാറാ ജോസഫിന്‍െറ ഒരു ലേഖനത്തില്‍ പിടിച്ചാണ് വിമര്‍ശം. പെണ്ണെഴുത്തിന്‍െറ ‘ജീര്‍ണത’യാണ് ഈ ലേഖനത്തിലെന്നും ദിനേന വാര്‍ത്തകളില്‍ നിറയുന്ന സ്ത്രീ കുറ്റവാളികളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടിട്ടും മൂല്യബോധത്തിന്‍െറ നേര്‍ക്ക് കല്ളെറിയുകയാണ് അവര്‍ ചെയ്യന്നതെന്നും ലേഖന ത്തില്‍ പറയുന്നു. ‘സ്വന്തം കണ്ണിലെ വടി കളഞ്ഞശേഷം മാത്രം അന്യന്‍െറ കണ്ണിലെ കരട് തിരയുക’യെന്ന ബൈബ്ള്‍ വാക്യം ഓര്‍മിപ്പിച്ചാണ് സാറാ ജോസഫ് തനിക്കെതിരെയുള്ള ആരോപണത്തോട് പ്രതികരിച്ചത്. സ്ത്രീവിമോചന രാഷ്ട്രീയത്തിന്‍െറ സാഹിത്യരൂപമാണ് പെണ്ണെഴുത്ത്. ഈ രാഷ്ട്രീയമാകട്ടെ മൂന്നുപതിറ്റാണ്ടായി സഭകളിലടക്കം പ്രബല സ്വാധീനം ചെലുത്തുന്നുണ്ട്. ദലിതരുടെയും അധ$സ്ഥിതരുടെയും ആദിവാസികളുടെയും പുറന്തള്ളപ്പെട്ടവരുടെയും വിമോചനംകൂടി മുന്നോട്ട് വെക്കുന്നതും പാരിസ്ഥിതിക ആശയം അടങ്ങുന്നതുമായ ഈ രാഷ്ട്രീയം സ്വകാര്യവത്കരണത്തിനും പുതിയ സാമ്പത്തികനയത്തിനും വേണ്ടി നിലകൊള്ളുന്ന സഭക്ക് ഉള്‍ക്കൊള്ളാനാവില്ല എന്ന് അവര്‍ പറഞ്ഞു.

Tags:
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com