കൂട്ടുകാരുടെ മുറിവുകള്‍....

കൂട്ടുകാരുടെ മുറിവുകള്‍....

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. നേരിയ നിലാവും. വാഴയിലകളില്‍ ചറ പറാ പെയ്യുന്ന മഴ. ചേമ്പിലകളിലൂടെ ചാലിട്ടൊഴുകുന്ന മഴ. ശീത കാറ്റിനൊപ്പം കള്ളനെ പോലെ മുറിക്കകത്തേക്ക് വ്യാപരിക്കുന്ന മഴ. തെമ്മാടി മഴ. ലൈല - എന്‍്റെ പ്രിയതമ - ചോദിച്ചു : വാതിലടക്കട്ടെ? 'അല്പം കൂടി കഴിഞ്ഞിട്ട് പോരെ?'

'നല്ല തണുപ്പുണ്ട്'
ബെഡ് റൂം ലാമ്പിന്‍്റെ അരണ്ട വെളിച്ചത്തില്‍ കിടക്കാന്‍ തുടങ്ങവെ എന്‍്റെ 'ശത്രു ' ഒച്ച വെക്കാന്‍ തുടങ്ങി. അതെ, മൊബൈല്‍ഫോണ്‍ പലപ്പോഴും എനിക്ക് വില്ലനാണ്. കുറെ നേരത്തെ ബഹളത്തിനു ശേഷം ശ്രീമാന്‍ നിശബ്ദനായി. ഇതോടെ തീര്‍ന്നു പ്രശ്നം എന്ന് കരുതുമ്പോഴതാ കടമ്മനിട്ടയുടെ 'പൂച്ച' പോലെ വീണ്ടും തുടങ്ങുന്നു...
'മ്യാവൂ കരയും കരം പൊക്കിയെന്നെ തടുക്കും
ഉരുമ്മി കടിക്കും, നഖം നീട്ടി മാന്തും ....
പൂച്ചയാണിന്നെന്‍്റെ ദു:ഖം ....'
വീണ്ടും ബഹളം തുടങ്ങി. 'ഈ രാത്രിയില്‍ ഇതാരാണ്. ഫോണെടുക്കൂന്നേയ് ' അവന്‍ നിര്‍ബന്ധിച്ചു. മൂന്നാമ്മതും ബെല്ലടിച്ചപ്പോള്‍ ഉറപ്പായി. ഇത് എന്നെയും കൊണ്ടേ പോകൂ.

ഗള്‍ഫ് കോള്‍ ആണ്. അവിടെ ഒന്നര മണിക്കൂര്‍ കുറവാണല്ളോ.
'മിസ്റ്റര്‍ സെയ് നുദ്ദീന്‍, ബ്രയാന്‍ സ്പീകിംഗ്. യൂ ഹാവ് റ്റു കം ഇമ്മീഡിയെറ്റ്ലി.'
ദുബായില്‍ നിന്ന് ഫിനാന്‍സ് മാനേജര്‍ ബ്രയാന്‍ മൊണ്ടേരോയാണ്. ലീവ് അവസാനിപ്പിച്ച് ഉടനെ തിരികെ ചെല്ലണമെന്ന് . ഓരോ പ്രവാസിയും ഒരു തരത്തിലല്ലങ്കെില്‍ മറ്റ് ഒരു തരത്തില്‍ പട്ടാളക്കാരനാണ്. അവന്‍്റെ ജീവിതത്തിലും തൊഴിലിലും അടര്‍ത്തി മാറ്റാനാകാത്ത വിധം പട്ടാള ച്ചിട്ടകളുണ്ട്. വിളിച്ചാല്‍ വിളിപ്പുറത്ത് എത്തണം.

എക്സിക്യൂട്ടീവ് ഡയരക്ടരുടെ നിര്‍ദ്ദശേമാണത്രെ. തോമസേട്ടന് എന്തോ സംഭവിച്ച് ആശുപത്രീലാണ് . തോമസേട്ടനു വീഴ്ച വന്നാല്‍ പിന്നെ കാര്യങ്ങള്‍ കുഴഞ്ഞതു തന്നെ. മുന്നൂറും നാനൂറും തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന ഒന്നു രണ്ടു കമ്പനികളുണ്ട് ഗ്രൂപ്പില്‍. സ്റ്റാഫിന്‍്റെ വിസയും ബത്താക്കയും (തൊഴില്‍ കാര്‍ഡ് ) സമയാ സമയങ്ങളില്‍ പുതുക്കിയില്ലങ്കെില്‍ വലിയ തുക പിഴയായി സര്‍ക്കാര്‍ ഈടാക്കും. തൊഴില്‍ മന്ത്രാലയത്തിലാണ് കടുത്ത പിഴ. നിശ്ച്ചിത പരിധി കഴിഞ്ഞു ഒരു ദിവസം ആയിരം ദിര്‍ഹമാണ് പിഴ. അതായത് പതിനാറായിരം ഇന്ത്യന്‍ രൂപ. ഇങ്ങനെ കുറെ പേര്‍ക്ക് ഫൈന്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കും. പിഴയോടുക്കാന്‍ കമ്പനി തയ്യറാകില്ല. എന്ത് കൊണ്ട് സമയത്തിനു തീര്‍ത്തില്ല എന്നായിരിക്കും അവരുടെ ചോദ്യം.

അങ്ങനെ പട്ടാള ചിട്ടകളിലുള്ള തൊഴില്‍ പ്രശ്നങ്ങളെ കുറിച്ച് ഓര്‍ത്തപ്പോള്‍ തിരികെ പോകാന്‍ തന്നെ തീരുമാനിച്ചു.
പിറ്റന്നേ് വൈകുന്നേരം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതും നേരെ ദുബായിലെ അല്‍ ബറാഹ ആശുപത്രിയിലേക്കാണ് പോയത്. തോമാസേട്ടന്‍ ഐ സി യുവിലാണ്. ഒന്നും സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലല്ല. ദൈവമേ ഇദ്ദേഹത്തിനിതെന്തു പറ്റി?
'അച്ഛന് ഹാര്‍ട്ടിന്‍്റെ ചെറിയ പ്രശ്നമുണ്ട് . ഒരു തവണ ഓപറേഷന്‍ കഴിഞ്ഞതാണ്.' തോമാസേട്ടന്‍്റെ മകള്‍ പറഞ്ഞു.
ദൈവമേ കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞലല്ളോ...ഏതൊക്കെ വിസകള്‍ പുതുക്കി, ഏതൊക്കെ ബാക്കിയുണ്ട്. എന്നാരോട് ചോദിച്ചറിയും. ഈ മനുഷ്യനാണെങ്കില്‍? അദ്ദേഹത്തിനു വേഗത്തില്‍ ഭേദമാകട്ടെ. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഇദ്ദേഹത്തിനു പെട്ടെന്നിങ്ങനെ വരാന്‍ എന്തായിരിക്കും കാര്യം.

'പെട്ടെന്നിങ്ങനെ ഉണ്ടാകാന്‍ എന്തലേും കാരണങ്ങള്‍?' ഞാന്‍ അദ്ദേഹത്തിന്‍്റെ മകളുടെ നേരെ നോക്കി.
'ആരുടെയോ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നോ. അയാളുടെ അച്ഛന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നോ നാട്ടില്‍ പോകാന്‍ തയ്യറെടുക്കുകയാണെന്നോ ഒക്കെ പറഞ്ഞിരുന്നു രണ്ടു ദിവസം മുമ്പേ. കുറച്ചു ദിവസമായി ഉച്ചക്ക് ഉണ്ണാനും വരാറില്ല രാത്രിയണേല്‍ ഏറെ വൈകി ക്ഷീണിച്ചവശനായിട്ടാണ് വീട്ടല്‍ വന്നു കൊണ്ടിരുന്നത്. അപ്പന്‍ വളരെ ടെന്‍ഷനില്‍ ആയിരുന്നു.'

കമ്പനിയിലെ രണ്ടു ജോലിക്കാര്‍ ഓറഞ്ച് യൂണിഫോം ധാരികള്‍ വാതിലിനരികെ കാത്ത് നിന്നിരുന്നു അതില്‍ ഒരാളുടെ മുഖം നേരിയ പരിചയം തോന്നുന്നുണ്ട്. മറ്റയൊള്‍ തീരെ അപരിചിതനാണ്. പരിചിതനായ ആള്‍ എന്നെ മാടി വിളിച്ചു. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 'സാര്‍, ഒന്നിങ്ങോട്ട് വരവോ?'
ഞാന്‍ ചെന്നതും അവന്‍ എന്തോ സ്വകാര്യം പറയാനുള്ളത് പോലെ വാതിലിനു പുറത്തേക്കു നടന്നു.

'ദേ, നമ്മുടെ മത്തായിയുടെ പാസ്സ്പോര്‍ട്ടാണ് കളഞ്ഞു പോയത്.' മൂന്നാമതൊരാള്‍കൂടി എന്‍്റെ അടുത്തേക്ക് വന്നു. അല്പം തടിച്ച് ഉയരം കുറഞ്ഞ കഷണ്ടി കയറിത്തുടങ്ങിയ മത്തായി. കട്ടി മീശയാണ്. പ്രായത്തിലുപരി ശിരസ്സിലേക്ക് പ്രായം കയറിയിട്ടുണ്ട്. അയാളുടെ മുഖത്ത് വല്ലാത്ത ടെന്‍ഷനും ഈര്‍ഷ്യയുമുണ്ടായിരുന്നു.
'സാര്‍, ആ തോമാ ചേട്ടന്‍ പാസ്പോര്‍ട്ട് കൊണ്ടോയി കളഞ്ഞു. എന്‍്റപ്പന്‍ ആശുപത്രി കിടക്കേലാ. അങ്ങേര്‍ക്കെന്തലേും സംഭവിച്ചാല്‍?...'

എനിക്കയാളുടെ മുഖത്ത് നേരെ നോക്കാന്‍ ത്രാണിയില്ലാത്ത പോലെ. എന്ത് പറയും ഞാനയാളോട്.
'നിങ്ങള്‍ സമാധാനമായിരിക്കൂ. നമുക്കേന്തലേും വഴിയുണ്ടാക്കാം.' അങ്ങനെ പറഞ്ഞെങ്കിലും എന്‍്റെ തലയില്‍ എട്ടുകാലി വല നെയ്യുകയായിരുന്നു. തലങ്ങും വിലങ്ങും മുറുകുന്ന നൂലാമാലകള്‍. പൊട്ടിച്ചെറിയാനാകാത്ത വിധം.

ഒരു പാസ്പോര്‍ട്ട് നഷ്ടപെട്ടാലുള്ളതിന്‍്റെ നിയമത്തിന്‍്റെ നൂലാമാലകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. വെറും പാസ്പോര്‍ട്ട് അല്ലല്ളോ.. വിസയുള്ള പാസ്സ്പോര്‍ട്ടല്ളെ.. പോലീസ് റിപ്പോര്‍ട്ട് കിട്ടാന്‍ ദിവങ്ങള്‍ എടുക്കും. പിന്നെ കോണ്‍സുലേറ്റില്‍ നിന്നുള്ള ¤്രപാസീജിയറുകള്‍. അത് കഴിഞ്ഞു ഇമിഗ്രേഷന്‍. ഇതൊക്കെ കഴിയുമ്പോള്‍ആഴ്ചകള്‍ എടുക്കും. അതിനിടയില്‍ മത്തായി ചാണ്ടിയുടെ അപ്പന്‍്റെ കാര്യം.
ദൈവമേ ധര്‍മ സങ്കടം ആരോട് പറയും? ഇത് കൊണ്ടൊക്കെ തന്നെയാകും തോമാസേട്ടന്‍ ടെന്‍ഷന്‍ കൂടി ഹാര്‍ട്ട് ¤്രപാബ്ളം ഉണ്ടായിട്ടുണ്ടാകുക അല്ളെങ്കിലേ അദ്ദേഹം കൊളസ്¤്രടാളിനും ഷുഗറിനുമൊക്കെ മരുന്ന് കഴിക്കുന്നതാണ്.

ജോലിത്തിരക്കിനിടയില്‍ പാസ്പോര്‍ട്ട് കൈമോശം വന്നു കാണും. പൊതുവെ അദ്ദഹത്തേിനു നല്ല തിരക്ക് പിടിച്ച ജോലിയുള്ള ആളാണ് . ഒരു ജോലി ചെയ്യന്നതിനിടയിലാകും ചിലപ്പോള്‍ ഏതെങ്കിലും ഡയറക്ടര്‍മാരുടെ വിളി വരുന്നത്. 'മിസ്റ്റര്‍ തോമസ്, വേര്‍ ആര്‍ യൂ.'
'സാര്‍, അയാം ഇന്‍ ലേബര്‍ മിനിസ്ട്രി. ഐ ഹവ് സം അര്‍ജന്‍്റ്റ് വര്‍ക്ക്.....'
മുഴുവന്‍ കേള്‍ക്കന്‍ തയ്യറാകില്ല. '¤്രഡാപ്പ് ഓണ്‍ ദി വര്‍ക്സ് . യൂ കം ഇമമി ഡിയറ്റ്ലി. യു ഹാവ് റ്റു ഗോ ഫ്രഞ്ച് കോണ്‍സുലേറ്റ്....' അങ്ങനെ ടെന്‍ഷന്‍ പിടിച്ച പണിയാണ് തോമസേട്ടന്‍്റേത് . കുറെയധികം മള്‍ടി നാഷണല്‍ കമ്പനികളും കുറെ ഡയരക്ടര്‍മാരും.
ഇതിനിടയില്‍ ചക്രശ്വാസം വലിക്കുന്ന തോമസ് എന്ന 48 കാരന്‍. പൊതുവെ തടിച്ച പ്രകൃതം. ആഹാര കാര്യത്തില്‍ ആള്‍ കെങ്കമേന്‍!

താമസ സ്ഥലത്തത്തെി കുളിച്ചു ചെറുതായി ഭക്ഷണം കഴിച്ചു കിടന്നെങ്കിലും ഉറങ്ങാനായില്ല. തലയിലൂടെ ഒന്നല്ല ആയിരം ചിലന്തികള്‍ തലങ്ങും വിലങ്ങും വല നെയ്യുകയാണ്. കട്ടിക്കമ്പികള്‍ കൊണ്ടുള്ള ശക്തമായ വല. ഈ വല തന്നെ വരിഞ്ഞു മുറുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. കെട്ടിടത്തിന്‍്റെ എഴാം നിലയിലെ ജനാലയിലൂടെ മായാ നഗരത്തിന്‍്റെ തുടിപ്പുകള്‍ കാണാം. നീണ്ട വീതി കൂടിയ റോഡുകളിലൂടെ നെട്ടോട്ടമോടുന്ന അസംഖ്യം കാറുകള്‍. കാറുകളുടെ ചുകപ്പും മഞ്ഞയും വെളിച്ചങ്ങള്‍. പാതവിളക്കുകളുടെ മനോഹരമായ കാഴ്ചകള്‍. ചെറുതും വലുതുമായ കെട്ടിടങ്ങളില്‍ നിന്നുള്ള ദീപക്കാഴ്ച്ചചകള്‍. ഒരു കറുത്ത കാന്‍വാസില്‍ വരച്ചിട്ട ചിത്രകാരന്‍്റെ കരവിരുത് പോലെ പുറം കാഴ്ചകള്‍. ഒന്നും എന്നെ മോഹിപ്പിക്കുന്നില്ല. ആകര്‍ഷിക്കുന്നില്ല. കടലിനെ തഴുകി, ഈന്തപനകളെ താണ്ടിയത്തെുന്ന തണുത്ത കാറ്റിനും എന്നെ സ്വാധീനിക്കാനാകുന്നില്ല. ഉരുക്കിന്‍്റെ ചിലന്തികള്‍ കമ്പി വളകള്‍ കൊണ്ട് എന്‍്റെ കൈകാലുകള്‍ കെട്ടാന്‍ തുടങ്ങിയിരിക്കുന്നു. കുള്ളന്മാരുടെ ദ്വീപിലത്തെിയ ഗള്ളിവറിനെ പോലെ. എട്ടുകാലി എന്‍്റെ കാലിന്‍്റെ ഞെരിയാണിയില്‍ ഇരുമ്പാണി പോലുള്ള അതിന്‍്റെ കാലു കൊണ്ട് ശക്തമായി തുളച്ചു. ഞാന്‍ വേദന കൊണ്ട് പുളഞ്ഞു ഞെട്ടി എഴുന്നേറ്റു.

മുറിയില്‍ നേരിയ നീല വെളിച്ചം മാത്രമേയുള്ളൂ കുറച്ചു തണുത്ത വെള്ളം കുടിച്ചു വീണ്ടും കിടന്നു. ഫോണ്‍ നോക്കിയപ്പോഴാണറിയുന്നത് നിരവധി കോള്‍ വന്ന കാര്യം. ഫോണ്‍ സയലന്‍്റ് മോഡില്‍ ആയിരുന്നു. ലൈല പല തവണ വിളിച്ചിട്ടുണ്ട്. പിന്നെ കുറെ കമ്പനി തൊഴിലാളികളും ഫിനാന്‍സ് മാനേജര്‍ ബ്രയാനും. ഇനി ഈ രാത്രിയില്‍ ആരെയും തിരിച്ചു വിളിക്കാനാകില്ല. നാളെ നോക്കാം. പിറ്റന്നേ് എഴുന്നേല്‍ക്കുമുമ്പോള്‍ 9 മണി കഴിഞ്ഞിരുന്നു. 8 മണിക്ക് ഡ്യൂട്ടി സമയം തുടങ്ങും. നേരെ ആശുപത്രിയിലേക്കാണ് പോയത്. തോമസേട്ടനെ ഐ സിവുവില്‍നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. മലയാളി ഡോക്ടര്‍ കാസിം പറഞ്ഞു. 'അദ്ദേഹത്തിനോട് അങ്ങനെ സംസാരിക്കാന്‍ കഴിയില്ല. വളരെ ചുരുക്കി പറയണം. ടെന്‍ഷന്‍ ഉണ്ടാകുന്നതൊന്നും പറയരുത് ' ഡോക്ടര്‍ നടന്നകന്നു.
ഞാനദ്ദേഹേത്തോട് എങ്ങനെയാണ് കാര്യങ്ങള്‍ സംസാരിക്കുക. അയാള്‍ക്ക് കേള്‍ക്കണ്ടാത്തതും ടെന്‍ഷന്‍ ഉണ്ടാക്കുന്നതുമായ കാര്യമല്ളേ എനിക്ക് ചോദിക്കാനുള്ളൂ
'ഭേദമായോ തോമാസേട്ടാ.'
'അല്പം കുറവുണ്ട്. പിന്നെ, പാസ്പോര്‍ട്ട് കളഞ്ഞു പോയതിന്‍്റെ പോലീസിലേക്കുള്ള അപേക്ഷ ഞാന്‍ ടൈപ്പ് ചെയ്തു വെച്ചിട്ടുണ്ട്. അത് ഒപ്പിടുവിക്കാന്‍ ചെന്ന സമയത്ത് അറബി ചോദിച്ചു. ആരുടെ കൈയില്‍ നിന്നാ പാസ്പോര്‍ട്ട് പോയത്? ഞാന്‍ പറഞ്ഞു എന്‍്റെ കൈയില്‍ നിന്നാണെന്ന്. അപ്പോള്‍ എനിക്ക് നേരെ അറബിയുടെ ചെരിഞ്ഞുള്ള ഒരു നോട്ടം. ആ നിമിഷം ഞാന്‍ ദഹിച്ചു പോയി. പിന്നെ ഞാന്‍ ഓടിയ ഓട്ടങ്ങള്‍ക്ക് കണക്കില്ല. ഇമിഗ്രേഷന്‍, പോലീസ് സ്റ്റേഷന്‍, കോണ്‍സുലേറ്റ് എല്ലായിടത്തും ഓടി. അറബിയെക്കോണ്ട് ഒപ്പിടുവിക്കാനുള്ളതെല്ലാം തയ്യറാക്കണ്ടേ? എപ്പോഴാണദ്ദഹേം യാത്ര ചെയ്യന്നതെന്നറി യില്ലല്ളോ. ഒരിക്കല്‍ പോയാല്‍ പിന്നെ മാസങ്ങളോളം കഴിഞ്ഞല്ളേ തിരിച്ചു വരവ് . അതിനിടയില്‍ ആരുടെയെല്ലാം വിസയുടെ കാലാവധി തീരും പിഴ വരും എന്നൊക്കെ കമ്പനിക്കാര്‍ക്ക് വല്ല വിചാരോമുണ്ടോ? ' പറഞ്ഞു നിര്‍ത്തി തോമസ് കിതക്കാന്‍ തുടങ്ങി.
'പ്ളീസ് , തോമാസേട്ടന്‍ സംസാരിക്കാതെ. റെസ്റ്റ് ചെയ്യ.' ഞാന്‍ അദ്ദഹത്തേിന്‍െറ ചുമലില്‍ കൈയ് വെച്ചു.
എപ്പോഴും പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യന്ന സ്പോണ്‍സര്‍. പരസ്പരം ഈഗോ പുലര്‍ത്തുന്ന മേലധികാരികള്‍. മാനേജ് ചെയ്യവുന്നതിലും അധികം തൊഴിലാളികള്‍. ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ക്കിടയില്‍ കിടന്നു കൊണ്ടുള്ള നട്ടം തിരിച്ചില്‍.

'തോമാസേട്ടന്‍ ടൈപ്പ് ചെയ്തു വെച്ചിരുന്ന ഡോക്യുമെന്‍്റുകള്‍ ഓഫീസ് മാനേജര്‍ ഐവിയുടെ കയില്‍ നിന്ന് ഞാന്‍ വാങ്ങി. വെളുത്തു സുന്ദരിയായ ഐവി. ചിരിക്കുമ്പോള്‍ കവിളില്‍ പടരുന്ന ചുകപ്പു രാശി. ഏതു പ്രതി സന്ധിയിലും പുഞ്ചിരിക്കുന്ന പ്രകൃതം.
സമയം ഒന്ന് മുപ്പത് ആയി. രണ്ടു മണിക്ക് പോലീസ് സ്റെഷനിലെ കസ്റ്റമര്‍ കെയര്‍ അടയ്ക്കും. റോഡില്‍ നല്ല തിരക്കാണ്. ചീറിപ്പായുന്ന വാഹനങ്ങള്‍. നൂറും നൂറ്റി ഇരുപതുമൊക്കെയാണ് വേഗത. കാറുകള്‍ പറക്കുകയാണെന്ന് പറയാം. അധികവും വില കൂടിയ വാഹനങ്ങള്‍. ലമ്പോള്‍ഗിനി, ബെന്‍്റ്ലെ, റോള്‍സ് റോയ്സ് , പൊര്‍ഷെ.
മൊബൈല്‍ ഫോണ്‍ ചിലച്ചു. ദേഷ്യം പെട്ടെന്ന് ഇരച്ചു കയറി. ഫോണ്‍ എടുത്തതും 'എന്തായി സാര്‍ എന്‍്റെ വിസ അടിച്ചോ. രാത്രിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യട്ടെ' എന്നാണ് ചോദ്യം. മത്തായിയാണ്. തെറി വിളിക്കാനാണ് തോന്നിയത്. അടുത്ത ട്രാക്കിലൂടെ വന്ന വണ്ടിക്കാരന്‍ ബ്രേക്ക് ചവിട്ടുന്ന ശബ്ദം. റോഡിടയറുകള്‍ ഉരയുന്നതിന്‍െറ വന്യമായ ശീല്ക്കാരം. കാറിന്‍്റെ സൈഡ് ഗ്ളാസ് താഴ്ത്തി മീശയില്ലാത്ത വെള്ളക്കാരന്‍ തെറി വിളിക്കാന്‍ തുടങ്ങി. എന്‍്റെ കാര്‍ ട്രാക്ക് അറിയാതെ അല്പം മാറിപോയിരുന്നു. ദൈവാനുഗ്രഹം കൊണ്ട് വലിയൊരു അപകടം ഒഴിവായി.

സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട് പോലും കിട്ടിയിട്ടില്ല. അത് കിട്ടാന്‍ തന്നെ രണ്ടു മൂന്നു ദിവസങ്ങള്‍ എടുക്കും. ചിലപ്പോള്‍ അതിലും വൈകും അത് കഴിഞ്ഞു. കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുക്കണം. അവിടത്തെ കാല താമസം. അത് കഴിഞ്ഞു എമിഗ്രേഷന്‍. ഇതൊക്കെ പറഞ്ഞാല്‍ മത്തായിക്ക് തലയല്‍കയറില്ല. മത്തായിയോടു കര്‍ക്കശമായി പറയാനും വയ്യ എന്നാല്‍ പിന്നെ ഉടനെ അയാളുടെ മാനേജരുടെ വിളി വരും. അയാള്‍ക്കാണേല്‍ മത്തായിയുടെ അത്രയും സെന്‍സ് കാണില്ല. പിന്നെ മുന്‍കോപം, ദേഷ്യം ഈഗോ. അയാളോട് മറുപടി പരയുന്ന അവസ്ഥ ഇതിനേക്കാള്‍ ദുര്‍ഘടമായിരിക്കും.

വണ്ടി സ്റ്റേഷനോട് ചേര്‍ത്ത് പാര്‍ക്ക് ചെയ്യുകയായിരുന്നു. അതിനിടെ വീണ്ടും സെല്‍ ഫോണ്‍ പ്രശ്നമുണ്ടാക്കി. 'ദൈവമേ, ആരാണീ മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചത്?'
ഇരുപത് മിനിറ്റ് കൂടി ബാക്കി. ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ നില്ക്കണോ അതോ സ്റ്റേഷന്‍ ഓഫീസില്‍കയറണോ? കൗണ്ടറില്‍ ചെന്നാല്‍ പിന്നെ അവിടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല. ഫോണ്‍ എടുത്തില്ലങ്കെില്‍ എടുത്തില്ല എന്നുള്ള പരാതി. അയളുടെ അച്ഛന്‍ ആശുപത്രിയില്‍ മരണക്കിടക്കയിലല്ളേ. അതും ചിന്തിക്കണ്ടേ.
പെട്ടെന്ന് ലീവ് ശരിയാകാന്‍ വേണ്ടി ചിലര്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ ആണെന്ന് നുണയും പറയും. അക്കൂട്ടര്‍ക്ക് തിരക്ക് കൂടും. ഇതിപ്പോള്‍ ഏതിനത്തില്‍ പെട്ടതാണെന്ന് ദൈവത്തിനു മാത്രം അറിയാം.

വരുന്നത് വരട്ടെ എന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു. വീണ്ടും അടിച്ചപ്പോള്‍ ഓഫ് ചെയ്തു. അപ്പോഴേക്കും കൌണ്ടറില്‍ എത്തി. അവിടെ ടോകണ്‍ കഴിഞ്ഞിരുന്നു.
റിസപ്ഷനിലെ സ്ത്രീയോട് കെഞ്ചി പറഞ്ഞത് കൊണ്ട് ഒരു ടോകണ്‍ തന്നു കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കുന്ന ഇനത്തില്‍പെട്ടവരായിരുന്നു.

എന്‍്റെ മുന്നില്‍ വേറെയും രണ്ടു മൂന്നു പേര്‍ ഉണ്ടായിരുന്നു. സമയം കഴിഞ്ഞത് കൊണ്ട്. ഇടയ്ക് വെച്ച് നിര്‍ത്തി പോകുമോയെന്ന ഭയമായിരുന്നു എനിക്ക്. അപ്പോള്‍ പിന്നെ വീണ്ടും രണ്ടു ദിവസം കൂടി കഴിയേണ്ടി വരും. വെള്ളിയും ശനിയും അവധിയാണ്. എന്‍്റെ മുന്നിലുള്ള ആളുടെത് കഴിഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അല്‍ യൗം ഖലാസ് . താന്‍ യൗം അല്‍ അഹദ്. ഇനി സണ്‍ഡേ വന്നാല്‍ മതി. ഇന്നത്തേക്ക് ക്ളോസ് ചെയ്തു. എന്നാണയാള്‍ പറയുന്നത്.
'അങ്ങനെ പറയരുത് സര്‍ ആശുപത്രി കേസാണ്.' ഞാന്‍ അയാളെ കാര്യങ്ങള്‍ മനസ്സിലാക്കി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിന്‍്റെ പരാതി അദ്ദഹേം വാങ്ങി വെച്ചു. നാലു നാള്‍ക്കു ശേഷം വരാനാണ് പറയുന്നത്. പോലീസിനു അവരുടെതായ ചില ഫൊര്‍മാലിറ്റീസ് ഒക്കെ ഉണ്ടാകുമല്ളോ. പാസ്പോര്‍ട്ട് കളഞ്ഞു പോയതല്ളേ.

സെല്‍ഫോണ്‍ വീണ്ടും ബഹളം വെച്ചു. എറിഞ്ഞു പൊട്ടിക്കാനാണ് തോന്നിയത്.
'ഹലോ, ഞാനാണ് സാര്‍, മത്തായി.'
'യൂ ക്യാന്‍ ഗോ.' പോലീസ് ഓഫീസര്‍ പറഞ്ഞു.
'സാര്‍, എന്തായി? രാത്രിയിലേക്ക് ഫ്ളൈറ്റ് ടിക്കറ്റ് എടുക്കട്ടെ. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിനു ഇപ്പോള്‍ ഓഫര്‍ ഉണ്ട്.'
എനിക്ക് വല്ലാതെ ദേഷ്യം വന്നു. അതയളോട് കാണിക്കാന്‍ പറ്റില്ലല്ളോ.
'മത്തായി, ഞാന്‍ തിരിച്ചു വിളിക്കാം.'
'എപ്പോള്‍ വിളിക്കും സാര്‍?'
മറുപടി ഒന്നും പറഞ്ഞില്ല ഫോണ്‍ കട്ട് ചെയ്തു.

ഗ്ളാസ് ഡേര്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ ചുമലില്‍ ആരോ പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ പോലീസുകാരനാണ്.
'വരൂ' അയാള്‍ പറഞ്ഞു. കാര്യമെന്തന്നെറിയാതെ ഞാന്‍ കൂടെ പോയി.
'ഇജ്ലിസ് ' - ഇരിക്കൂ- അയാള്‍ പറഞ്ഞു.
തെല്ലു പരിഭ്രമത്തോടെ ഞാന്‍ ഇരുന്നു. കമ്പ്യൂട്ടറിന്‍്റെ മോണിടര്‍ എനിക്ക് നേരെ തിരിച്ചു കൊണ്ട് ഓഫീസര്‍ ചോദിച്ചു: 'ഇതാണോ നിങ്ങളുടെ ആള്‍?'
'അതെ സാര്‍'
അല്‍പ നേരത്തെ മൗനത്തിനു ശേഷം മേശ വലിപ്പില്‍ നിന്നും ഒരു പാസ്പോര്‍ട്ട് അയാള്‍ എനിക്ക് നേരെ നീട്ടി. അത് കണ്ട് എന്‍്റെ കണ്ണുകള്‍ നിറഞ്ഞു.
പോലീസ് ഓഫീസറുടെ കൈകള്‍ പിടിച്ചു കൊണ്ട് ഞാന്‍ പ്രത്യകേം നന്ദി പറഞ്ഞു.

Tags:
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com