Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകേന്ദ്ര സാഹിത്യ...

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമം- പ്രഭാവർമ

text_fields
bookmark_border
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമം- പ്രഭാവർമ
cancel

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനാധിപത്യ സ്വഭാവം നശിപ്പിക്കാനുള്ള ശ്രമം നടന്നതായി നിർവാഹക സമിതിയിലെ മലയാള ഭാഷാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കവി പ്രഭാവർമ. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം തകർത്ത്​ അതിനെ നോമിനേറ്റഡ് സമിതി ആക്കാനുമുള്ള ശ്രമമാണ്​ നടന്നത്​. പാനൽ നിർത്തി വിജയിപ്പിക്കാനുള്ള ശ്രമമാണ്​ തടഞ്ഞതെന്നും പ്രഭാവർമ പറഞ്ഞു. 

അക്കാദമിയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക്​ ഏറ്റ തിരിച്ചടിയാണ്​ തെരഞ്ഞെടുപ്പ്​ ഫലം. സാഹിത്യ അക്കാദമിയുടെ മത നിരപേക്ഷ സ്വഭാവം തകർക്കാൻ ശ്രമം നടന്നപ്പോൾ അതിനെ എതിർത്തയാളാണ് ചന്ദ്രശേഖർ കമ്പാർ. കമ്പാർ തങ്ങളുടെ ആളാണെന്ന് തെറ്റിധാരണ ഉണ്ടാക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും പ്രഭാവർമ കൂട്ടിച്ചേർത്തു. 

​മലയാള ഭാഷാ പ്രതിനിധി  തെരഞ്ഞെടുപ്പിൽ ഡോ: എൻ അജിത് കുമാർ മത്സരിച്ചില്ല. മറ്റു ഭാഷകളിൽ നിന്നുള്ള അംഗങ്ങളാണ്​ പ്രഭാവർമയെ പിന്താങ്ങിയത്. അക്ബർ അഹമ്മദ് (ബംഗാൾ) , ധ്രുവ ജ്യോതി ബോറ (അസം) എന്നിവർ പ്രഭാവർമയെ പിന്താങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsliterature newsSahitya AkademiPrabhavarmaBJP
News Summary - Sahitya Akademi- Prabhavarma selected Malayalam Language executive member - Literature News
Next Story