Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവി​വാ​ഹം ക​ഴി​ക്കാ​ൻ...

വി​വാ​ഹം ക​ഴി​ക്കാ​ൻ  മു​ഹ​മ്മ​ദ​ലി ജി​ന്ന മീ​ശ​യെ​ടു​ത്തു;   മു​ടി​യു​ടെ  സ്​​റ്റൈ​ലും മാ​റ്റി   വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പു​തി​യ  പു​സ്​​ത​കം

text_fields
bookmark_border
വി​വാ​ഹം ക​ഴി​ക്കാ​ൻ  മു​ഹ​മ്മ​ദ​ലി ജി​ന്ന മീ​ശ​യെ​ടു​ത്തു;   മു​ടി​യു​ടെ  സ്​​റ്റൈ​ലും മാ​റ്റി   വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പു​തി​യ  പു​സ്​​ത​കം
cancel


ന്യൂഡൽഹി:  പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന വിവാഹം കഴിക്കാൻ പെൺകുട്ടിയുടെ ആവശ്യപ്രകാരം മീശെയടുത്തു.  മുടിയുടെ സ്റ്റൈലും മാറ്റി. രത്തൻബായി  പെറ്റിറ്റ്  എന്ന പാഴ്സി  പെൺകുട്ടിയുടെ ആഗ്രഹപ്രകാരം മീശ വടിക്കാനും  മുടിയുടെ കോലം  മാറ്റാനും തയാറായ ജിന്നക്ക് അന്ന്  വയസ്സ് 40. 
വിവാഹജീവിതം  കലുഷിതമായിരുന്നു എന്ന കാര്യം വേെറ. ജിന്നയെക്കാൾ  24  വയസ്സിന്  ചെറുപ്പമായിരുന്നു  രത്തീ എന്ന രത്തൻബായി. മുതിർന്ന പത്രപ്രവർത്തക  ഷീല റെഡ്ഡിയുടെ ‘ മിസ്റ്റർ ആൻഡ് മിസിസ് ജിന്ന- ദ മാരേജ്  ഷൂക്ക്  ഇന്ത്യ ’ എന്ന പുസ്തകത്തിലാണ് ജിന്നയെയും കുടുംബത്തെയും പറ്റി വെളിപ്പെടുത്തൽ. പുസ്തകം ഡൽഹിയിൽ പ്രകാശനം ചെയ്തു. 

ജിന്ന, ഭാര്യ, കുടുംബാംഗങ്ങൾ എന്നിവരുടെ അപൂർവ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. രത്തൻബായിയുടെ പിതാവ് ദിൻഷ മനേക്ജി പെറ്റിറ്റിയുടെ ചിത്രവും അദ്ദേഹം ജിന്നയെ കുറിച്ച് മുമ്പ് നടത്തിയ പരാമർശങ്ങളും ഉണ്ട്. മകളുമായി വിവാഹാലോചന നടത്തവെ  അഭിഭാഷകൻ എന്ന നിലയിൽ ജിന്ന  പ്രകടിപ്പിച്ച  ‘ക്രോസ് വിസ്താര’ത്തിെൻറ മിടുക്ക് അദ്ദേഹം പറയുന്നുണ്ട്.  ‘മിശ്രവിവാഹമല്ലേ’  എന്ന ആശങ്കക്ക്  അത് രാഷ്ട്രത്തിെൻറ ഏകീകരണത്തിനുള്ള മഹത്തായ കാര്യമാവുമെന്നായിരുന്നു  ജിന്നയുടെ  മറുപടി. 

‘ താങ്കളുടെ മകളെ എനിക്ക് വിവാഹം കഴിക്കണം ’  എന്ന ജിന്നയുടെ ആവശ്യം കേട്ടയുടൻ  ദിൻഷ മനേക്ജി പെറ്റിറ്റി  ജിന്നക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു. പിന്നീട് ഇരുവരും കണ്ടിേട്ടയില്ല. 16കാരിയായ രത്തൻബായിയും ജിന്നയും വിവാഹത്തിന് തീരുമാനിച്ചുവെങ്കിലും  രണ്ടു വർഷം  കാത്തിരുന്നു. വിവാഹം നിയമപരമാവാൻ 18 വയസ്സ് തികയണം. 1918ൽ ബോംബെയിലെ ജിന്ന ഹൗസിൽ  വെച്ചായിരുന്നു കല്യാണം. രത്തൻബായിയുടെ കുടുംബക്കാർ പെങ്കടുത്തിരുന്നില്ലെന്നും ഷീല റെഡ്ഡി എഴുതുന്നു. 

രത്തൻബായി ഇസ്ലാം ആേശ്ലഷിക്കുകയും മറിയം എന്ന പേര് സ്വീകരിക്കുകയും െചയ്താണ് വിവാഹിതയായത്. 
ഒറ്റ നിബന്ധനയാണ്  അവർ മുന്നോട്ടുെവച്ചത്; മീശയെടുക്കണം... അതിനു മുന്നിൽ ജിന്ന വഴങ്ങി.  അന്നത്തെ കാലത്തെ പാഴ്സി  പ്രമാണിമാരുടെ  പോലെ മുടിയുടെ സ്റ്റൈലും മാറ്റി. ജിന്നയുടെ രണ്ടാം വിവാഹമായിരുന്നു അത്. 
1929ൽ  അർബുദത്തിന് കീഴടങ്ങി മറിയം മരിച്ചു.  ജീവിതത്തിെൻറ   ഭൂരിഭാഗം സമയവും ബോംബെയിൽ ചെലവഴിച്ച ജിന്ന ഇന്ത്യ -പാക് വിഭജനത്തിനു ശേഷമാണ് അവിടം വിട്ടത്.  ബോംബെയിൽനിന്ന്  പാകിസ്താനിലേക്ക് പോകും മുമ്പ്  മറിയത്തിെൻറ ഖബറിടം സന്ദർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Ali Jinnah
News Summary - new book about muhamadali jinna
Next Story