Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബ്രണ്ണൻ കോളജ് മാഗസിൻ...

ബ്രണ്ണൻ കോളജ് മാഗസിൻ വിവാദം: 13 പേർക്കെതിരെ കേസ്

text_fields
bookmark_border
ബ്രണ്ണൻ കോളജ് മാഗസിൻ വിവാദം: 13 പേർക്കെതിരെ കേസ്
cancel

തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിൻ വിവാദത്തിൽ 13 പേർക്കെതിരെ കേസെടുത്തു. ദേശീയഗാനത്തെ അവഹേളിച്ചതിനാണ് കേസെടുത്തത്. മാഗസിന്‍റെ ഉള്ളടക്കത്തിൽ അശ്ലീലവും ദേശവിരുദ്ധതയുമുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി നൽകിയ പരാതിയിലാണ് ധർമടം പൊലീസ് കേസെടുത്തിരിക്കുന്നത്. എഡിറ്ററടക്കം മാഗസിൻ കമ്മിറ്റിയിലെ 13 പേർക്കെതിരെയാണ് കേസ്.

മാ​ഗ​സി​നി​ൽ ദേ​ശീ​യ​പ​താ​ക​യെ​യും ദേ​ശീ​യ​ഗാ​ന​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്ത​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ു​മെ​ന്ന്​ ബി.​ജെ.​പി  സം​സ്​​ഥാ​ന ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ വ്യക്തമാക്കിയിരുന്നു.

എ​സ്.​എ​ഫ്.​െ​എ പ്ര​വ​ർ​ത്ത​ക​ൻ സ്​​റ്റു​ഡ​ൻ​റ്​ എ​ഡി​റ്റ​റാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച പെ​ല്ല​റ്റ്​ എ​ന്ന മാ​ഗ​സി​നാ​ണ്​ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട​ത്.  സി​നി​മ തി​യ​റ്റ​റി​ൽ ക​സേ​ര വി​െ​ട്ട​ഴു​ന്നേ​ൽ​ക്കു​ന്ന രാ​ജ്യ​സ്​​നേ​ഹം എ​ന്ന കു​റി​പ്പോ​ടെ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ഴി​ഞ്ഞ ക​സേ​ര​ക​ൾ​ക്ക്​ പി​ന്നി​ൽ റോ​ഡി​​​​​െൻറ അ​പ്പു​റ​ത്താ​യി സ്​​ത്രീ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യ കാ​ർ​ട്ടൂ​ണാ​ണ്​ വി​വാ​ദ​ത്തി​ന്​ വ​ഴി​വെ​ച്ച​ത്. എ​ന്നാ​ൽ, കാ​ർ​ട്ടൂ​ണി​ൽ റോ​ഡ്​ വ്യ​ക്​​ത​മാ​കാ​ത്ത​ത്​ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​േ​മ്പാ​ൾ സ്​​ത്രീ​യെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി തെ​റ്റി​ദ്ധ​രി​ക്കാ​നി​ട​യാ​ക്കു​ന്നു​ണ്ട്. ഇ​താ​ണ്​ വി​വാ​ദം വി​ളി​ച്ചു​വ​രു​ത്തി​യ​ത്. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്.

വി​വാ​ദ​ത്തെ തുടർന്ന് ര​ണ്ട്​ പേ​ജു​ക​ൾ മാ​ഗ​സി​നി​ൽ നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ കോ​ള​ജ്​ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം  തീ​രു​മാ​നി​ച്ചിരുന്നു.  മാ​ഗ​സി​നി​ലെ വി​വാ​ദ​മാ​യ 12ഉം 84​ഉം പേ​ജു​ക​ളാ​ണ്​ പി​ൻ​വ​ലി​ക്കാനാണ് കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ മു​ര​ളീ​ദാ​സി​​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​ള​ജ്​ കൗ​ൺ​സി​ൽ യോ​ഗ​ം​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brennan college magazinemagazine controversy
News Summary - Brennan college: Case registered against 13 persons including magazine editor
Next Story