Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകണ്ണില്ലെങ്കിലും...

കണ്ണില്ലെങ്കിലും ബിന്ദുവിന് കൂട്ട് അക്ഷരങ്ങൾ തന്നെ

text_fields
bookmark_border
കണ്ണില്ലെങ്കിലും ബിന്ദുവിന് കൂട്ട് അക്ഷരങ്ങൾ തന്നെ
cancel

ദുബൈ: അക്ഷരങ്ങളെ പ്രണയിക്കുന്നവരുടെ സ്​നേഹക്കൂട്ടായ്​മയിൽ പുതുജന്മം കാത്തിരിക്കുകയാണ്​ ബിന്ദു സന്തോഷ്​. ഒന്നിന്​ പിറകെ ഒന്നായി ദുരന്തങ്ങൾ ജീവിതത്തെ വളഞ്ഞപ്പോൾ അവർ ആത്​മവിശ്വാസവും പ്രതീക്ഷയും കൈവിട്ടിരുന്നില്ല. തങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വലിയൊരു സൗഹൃദക്കൂട്ടത്തെ ബിന്ദുവും സന്തോഷും പ്രവാസലോകത്ത്​ വളർത്തിയെടുത്തിരുന്നു. അവശ്യഘട്ടത്തിൽ അതി​​​​​െൻറ തണലിലേക്ക്​ ഇവരെ ​േചർത്ത്​നിർത്തുകയാണ്​ ആ കൂട്ടായ്​മ. അവരോടൊപ്പം ചേരാൻ നിരവധി സുമനുസ്സുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.

അക്ഷരങ്ങളെ ഇഷ്​ടപ്പെടുന്നവർക്കെല്ലാം ബിന്ദു സന്തോഷ്​ എന്ന കാഞ്ഞങ്ങാട​ുകാരിയെ അറിയാം. അവരുടെ കഥകളും കവിതകളും ഒരുകാലത്ത്​ യു.എ.ഇയിലെ  റേഡിയോകൾ  പ്രക്ഷേപണം ചെയ്​തിരുന്നു. ആനുകാലികങ്ങളിൽ അച്ചടിച്ചിരുന്നു. പക്ഷെ പലർക്കും അറിയാത്ത ഒരുവസ്​തുതയുണ്ടായിരുന്നു. 19ാം വയസ്സില്‍ ഡോക്ടറുടെ കൈപ്പിഴയാല്‍  അവരുടെ കാഴ്ച്ച നഷ്​ടപ്പെട്ടകാര്യം. കുട്ടിക്കാലം മുതല്‍ വായനയും എഴുത്തുമായി നടന്നയാൾക്ക്​ പൊടുന്നനെ അന്ധത ബാധിച്ചത്​ വലിയ ആഘാതം തന്നെയായിരുന്നു.

മാറിയെടുത്ത കുത്തിവെപ്പ്​ ​അതോടൊപ്പം അവരുടെ വൃക്കയുടെ പ്രവർത്തനവും താളം തെറ്റിച്ചു. എൻജിനീയറായ ഭര്‍ത്താവ്​ സന്തോഷ്​ കുമാറിനും ഏകമകൻ റിഷിനുമൊപ്പം 1996ൽ ദുബൈയിലേക്ക്​ വന്നതോടെ ആ ജീവിതം വീണ്ടും തളിർത്തു.  അകക്കണ്ണി​​​​​െൻറ പ്രഭയിൽ അവർ ഭാവനയുടെ പുതിയ ലോകം തീർത്തു. അവ കവിതയും കഥയുമായി ഇതൾ വിടർത്തി. അന്ധയെന്ന പരിഗണ​നയോ സഹതാപമോ ബിന്ദു  ഇഷ്​ടപ്പെട്ടില്ല. എഴുത്തി​​​​​െൻറ കരുത്തും സർഗ വൈവിധ്യവും അവരെ വേറിട്ടുനിർത്തി. മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി.

ഇവരുടെ കഥ ഒരിക്കൽ റേഡിയോയിൽ കേട്ട കഥാകൃത്ത്​ രമേശ്​ പെരുമ്പിലാവ്​ ഫോണിൽ വിളിച്ചു പരിചയപ്പെട്ടു. എഴുതാനും വായിക്കാനും ബിന്ദുവി​​​​​െൻറ താൽപര്യം മനസ്സിലാക്കിയ രമേശ്​  പ്രസിദ്ധീകരണങ്ങളിൽ വരുന്ന കഥകളും കവിതകളും ഫോണിലൂടെ വായിച്ചുകൊടുക്കും. ബിന്ദു അവരുടെ മനസ്സിൽ ജനിച്ച സൃഷ്​ടികൾ ഫോണിലൂടെ പറഞ്ഞുകൊടുക്കും. അത്​ രമേശ്​ പകർത്തിയെഴുതും. ഇതിനായി മാത്രം താൻ വീട്ടിൽ ലാൻറ്​ ഫോൺ വെച്ചതായി രമേശ്​ പെരുമ്പിലാവ്​ പറയുന്നു.

ഇതിനിടെ അന്ധർക്ക്​ മലയാളത്തിൽ ടൈപ്പ്​ ചെയ്യാവുന്ന സോഫ്​റ്റ്​വെയർ ബിന്ദു സ്വന്തമാക്കി. അതോടെ സ്വന്തമായി ടൈപ്പ്​ ചെയ്യാനായി. അങ്ങനെ ‘വാക്​സ്​ഥലി’ എന്നൊരു ​​​ബ്ലോഗും തുടങ്ങി അവർ. പ്രവർത്തന രഹിതമായ വൃക്കകളെ നേർവഴിയിലാക്കാൻ 27 വർഷമായി പല തരം ചികിത്സകൾ ചെയ്യുന്നു. അലോപ്പതിയെ പരമാവധി മാറ്റിനിർത്തി. ഡയാലിസിസിന്​ നിന്നില്ല.  ആറു വർഷമായി തിബത്തൻ പ്രകൃതി ചികിത്സയാണ്​ ബിന്ദുവിനെ മുന്നോട്ടു നയിക്കുന്നത്​. കാഴ്​ച തിരിച്ചുകിട്ടാനുള്ള ചികിത്സയും വർഷങ്ങളായി തുടരുന്നു. ബംഗളൂരുവിലാണ്​ ചികിത്സ. ഇതിനായി 40 ദിവസം കൂടു​േമ്പാൾ അവിടെ പോകണം. രണ്ടു വർഷത്തിലേറെയായി​ പലകാരണങ്ങളാൽ അത്​ മുടങ്ങി. ഇപ്പോൾ നടക്കാനും ഇരിക്കാനും പറ്റാത്തത്ര പ്രയാസത്തിലാണവർ. മകൻ റിഷി​ൻ ന്യൂസിലാൻറിൽ പൈലറ്റ്​ പരിശീലനം പൂർത്തിയാക്കിയെങ്കിലും ജോലിയായിട്ടില്ല.  

യു.എ.ഇയിലെ എഴുത്തുകാരുടെ വാട്ട്​സാപ്പ്​ കൂട്ടായ്​മയായ അക്ഷരക്കൂട്ടത്തിൽ ഒരാഴ്​ച മുമ്പ്​ രമേശ്​ പെരുമ്പിലാവ്​ തന്നെയാണ്​ ബിന്ദുവി​​​​​െൻറ  അവസ്​ഥ സംബന്ധിച്ച പോസ്​റ്റിട്ടത്​. അതോടെ സൗഹൃദസംഘം ഉണർന്നു. അന്ന്​ രാത്രി തന്നെ ഒരുകൂട്ടം യോഗ​ം ചേർന്നു. എന്തു ചെയ്യണമെന്ന അന്നത്തെ ആലോചനയിൽ നിന്നാണ്​ ബിന്ദു സന്തോഷി​​​​​െൻറ സൃഷ്​ടികൾ ഉൾപ്പെടുത്തി ഒരു പുസ്​തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.  99 മിനിക്കഥകളും 47 കവിതകളുമടങ്ങുന്ന ‘വാക്​സ്​ഥലി’ എന്ന പുസ്​തകം പുറത്തിറക്കാനുള്ള തീരുമാനം ഏറെ സന്തോഷിപ്പിച്ചത്​ ബിന്ദുവിനെ തന്നെയായിരുന്നു. ജൂൺ 16ന്​ അവരുടെ ആദ്യ പുസ്​തകം ദുബൈയിൽ പ്രകാശനം ചെയ്യുകയാണ്​.

പുസ്​തകത്തെക്കുറിച്ച്​ താൻ ആലോചിച്ചപ്പോഴെല്ലാം കൂട്ടുകാരെല്ലാം ചേർന്നുള്ള ഒരു സൗഹൃദവേദിയിലെ പ്രകാശനമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും അത്​ അങ്ങനെ തന്നെയാകുന്നതിൽ സംതൃ​പ്​തിയുണ്ടെന്നും ശാരീരിക വേദനകൾക്കിടയിൽ ബിന്ദു സ​േന്താഷ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 29 വർഷമായി ഭർത്താവ്​ തനിക്ക്​ തരുന്ന സ്​നേഹവും കരുതലുമാണ്​ തന്നെ ഇപ്പോഴും ജീവിപ്പിക്കുന്നതെന്ന്​ അവർ കൂട്ടിച്ചേർത്തു. ഇതിന്​ പിന്നിലെ സ്​നേഹ ദൗത്യം മനസ്സിലാക്കിയ നിരവധി സംഘടനകളും കൂട്ടായ്​മകളും വ്യക്​തികളും പുസ്​തകം വാങ്ങാനും പരിപാടിയുമായി സഹകരിക്കാനും മ​ുന്നോട്ടുവന്നുകഴിഞ്ഞു. ഗൾഫ്​ മോഡൽ സ്​കൂളിൽ നോമ്പുതുറയോടൊപ്പം നടത്തുന്ന പുസ്​തക പ്രകാശന ചടങ്ങ്​ അക്ഷരങ്ങളുടെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്​ സുഹൃത്​സംഘം.

 

Bindu Santhosh


  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - BinduSanthosh
Next Story