Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബദറുൽ മുനീറും ഹുസ്​നുൽ...

ബദറുൽ മുനീറും ഹുസ്​നുൽ ജമാലും വീണ്ടും അരങ്ങിലേക്ക്

text_fields
bookmark_border
ബദറുൽ മുനീറും ഹുസ്​നുൽ ജമാലും വീണ്ടും അരങ്ങിലേക്ക്
cancel

‘‘പൂമകളാനെ ഹുസ്‌നുല്‍ ജമാല്‍
പുന്നാരത്താളം മികന്തെ ബീവി
ഹേമങ്ങള്‍ മെത്ത പണി ചിത്തിരം
ആഭരണക്കോവ അണിന്ത ബീവി
നാമങ്ങളെണ്ണിപ്പറഞ്ഞാല്‍ തീരാ
നവരത്‌നച്ചിങ്കാരം പൂണ്ട ബീവി
കാണ്‍മാനക്കാഴ്ചക്കദൃപ്പമെന്താം
കത്തും തഖ്ത്തില്‍ മരുങ്ങും ബീവി
മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈ രണ്ടെറിന്തുവീശി
പരുക്കിത്തലമുടിയും കുനിത്ത്
പെരുമാന്‍ കളുത്തും ചരിത്തും കൊണ്ട്
കരിപോല്‍ ഇടത്തും വലത്തീട്ടൂന്നി
കണ്‍പീലി വെട്ടിച്ചുഴറ്റീടലില്‍
പരിനൂല്‍മദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും
പുഞ്ചിരിത്തന്നനടച്ചായലില്‍
പൂമാനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ ജിന്നും മനുവര്‍ കണ്ടാല്‍
തന്‍പോതം വിട്ടു മദപ്പെടുമേ’’

(മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യത്തിൽ ഹുസ്​നുൽ ജമാലി​​​​​െൻറ വർണന)

അനുരാഗത്തി​​​​െൻറ കുളിർകാറ്റായി ബദറുൽ മുനീറും ഹുസ്​നുൽ ജമാലും മലയാളികൾക്ക്​ മുന്നിൽ വീണ്ടുമെത്തുന്നു. ആദ്യം പേർഷ്യൻ ഭാഷയിൽ നോവലായും പിന്നീട്​ അറബി മലയാളത്തിൽ കാവ്യമായും രൂപംകൊണ്ട ‘ബദറുൽ മുനീർ ഹുസ്​നുൽ ജമാൽ’ പ്രണയകഥ നാടകമായി അരങ്ങിലേക്ക്​. ദേശീയ, സംസ്​ഥാന തലങ്ങളിൽ നിരവധി പുരസ്​കാരങ്ങൾ നേടിയ പ്രമുഖ നാടക രചയിതാവും സംവിധായകനുമായ ഇബ്രാഹിം വെങ്ങരയാണ്​ ഏഴു വർഷത്തിനുശേഷം ബദറുൽ മുനീറി​​​​െൻറ ദൃശ്യ-ശ്രാവ്യമനോഹരമായ രംഗാവിഷ്​കാരവുമായി വീണ്ടും എത്തുന്നത്​. ദേശീയതലത്തിൽവരെ അംഗീകാരം നേടിയപ്പോഴും അവഗണിക്കപ്പെട്ട ജന്മനാട്ടിലാണ്​ ഇത്തവണ വേദിയൊരുങ്ങുന്നത്​. ​

മോയിൻകുട്ടി വൈദ്യരുടെ അനശ്വര കാവ്യം
പേർഷ്യൻ ഭാഷയിൽ വിഖ്യാത സാഹിത്യകാരൻ ഖാജാ മുഈനുദ്ദീന്‍ ശാഹ് ശീറാസ് രചിച്ച പ്രണയ നോവലാണ്​ ‘ബദറുൽ മുനീർ ഹുസ്​നുൽ ജമാൽ’. ഇതി​​​​െൻറ അറബി മലയാള കാവ്യാവിഷ്‌കാരം നടത്തിയത്​ മാപ്പിള കവി സാമ്രാട്ട്​ മോയിന്‍കുട്ടി വൈദ്യരാണ്​. 40 വയസ്സ്​ വരെ മാത്രമേ ജീവിച്ചുള്ളൂവെങ്കിലും ഇരുപതാം വയസ്സില്‍ (1872) രചിച്ച കാവ്യം മോയിൻകുട്ടി വൈദ്യരെ അനശ്വരനാക്കി. അത്യപൂർവമായ ഈ പ്രണയ കാവ്യത്തെ നേർകാഴ്ചയുടെ ദൃശ്യരൂപം നൽകി ഒരിക്കൽകൂടി രംഗത്ത് അവതരിപ്പിക്കുകയാണ് ഇബ്രാഹിം വെങ്ങര. ​

േപർഷ്യൻ ഭാഷയിലെ ഇൗ കഥയെകുറിച്ച്​ പേർഷ്യൻ പണ്ഡിതൻ നിസാമുദ്ദീൻ ശൈഖാണ്​ മോയിൻകുട്ടി വൈദ്യരോട്​ പറഞ്ഞത്​. കേരളത്തിൽ വര​ു​േമ്പാഴെല്ലാം കൊ​​ണ്ടോട്ടി തങ്ങളെ കാണാൻ പള്ളിയിലെത്തിയിരുന്ന നിസാമുദ്ദീൻ ശൈഖ്​, മോയിൻകുട്ടി വൈദ്യരെ പരിചയപ്പെടുകയും ഉറ്റസുഹൃത്തുക്കളാവുകയുമായിരുന്നു. അക്കാലത്ത്​ വൈദ്യരുടെ പിതാവ്​ തങ്ങളുടെ സഹായിയായിരുന്നു. 1852ൽ ജനിച്ച വൈദ്യർ ഇരുപതാം വയസ്സിൽ സംസ്​കൃത പഠനം നടത്തുന്നതിനിടെയാണ്​ ‘ബദറുൽ മു​നീർ’ കഥ നിസാമുദ്ദീൻ ശൈഖിൽനിന്ന്​ അറിഞ്ഞത്​. ഇതിനെ അടിസ്​ഥാനമാക്കി അദ്ദേഹം അക്കാലത്ത്​ കേരള മുസ്​ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അറബി മലയാള ഭാഷയിൽ കാവ്യം രചിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ പ്രണയ കാവ്യമാണിതെന്നാണ്​ വിലയിരുത്തൽ. 

‘ബദറുൽ മുനീർ ഹുസ്​നുൽ ജമാൽ’ നാടകത്തി​​​​​െൻറ നൃത്തപരിശീലനം
 



മുനീറി​​​​െൻറയും ഹുസ്​നുൽ ജമാലി​​​​െൻറയും പ്രണയം

ഹിന്ദ്​ (ഇന്ത്യ) രാജ്യത്തെ അസ്മീര്‍ (അജ്മീർ) പട്ടണമാണ്​ വൈദ്യരുടെ ആവിഷ്​കാരത്തി​​​​െൻറ പ്രധാന പശ്ചാത്തലമെങ്കിലും ഭൂമിക്ക്​ പുറമെ ആകാശത്തിലും കടലിനടിയിലുമൊക്കെ കഥ നടക്കുന്നു. മനുഷ്യർ മാത്രമല്ല, ജിന്നുകളും പ്രധാന കഥാപാത്രങ്ങളാണ്​. അസ്​മീറിലെ ചക്രവർത്തി മഹാസീ​​​​െൻറ പുത്രി ഹുസ്‌നുൽ ജമാലും മന്ത്രി മസാമീറി​​​​െൻറ പുത്രൻ ബദറുൽ മുനീറും തമ്മിലെ പ്രണയമാണ് കാവ്യത്തി​​​​െൻറ ഇതിവൃത്തം. ഹുസ്‌നുല്‍ ജമാല്‍ ത​​​​െൻറ കളിക്കൂട്ടുകാരൻ കൂടിയായ ബദറുല്‍ മുനീറിനെ പ്രണയിച്ചു. ക്രമേണ പ്രണയം ശക്​തമാവുകയും ഇരുവർക്കും ഒരുനി​മിഷം പോലും കാണാനോ പിരിയാനോ സാധിക്കാത്ത മാനസികാവസ്​ഥയിലാവുകയും ചെയ്​തു. ഇത്​ ചിലർ മണത്തറിഞ്ഞതോടെ ഇവർക്ക്​ പരസ്പരം കാണാൻ സാധിക്കാതായി. ഒരു ദിവസം ഹുസ്​നുൽ ജമാല്‍ വിശ്വസ്തനായ അടിമയെ അയച്ച്​ ബദറുൽ മുനീറിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പിറ്റേന്നു രാത്രി ഒളിച്ചോടാന്‍ അവര്‍ തീരുമാനിച്ചു. എന്നാൽ, അവരുടെ സംഭാഷണം ഒളിച്ചിരുന്നു കേട്ട അബു സയ്യാദ് എന്ന മുക്കുവന്‍ വിവരം ബദറുൽ മുനീറി​​​​െൻറ പിതാവിനെ അറിയിച്ചു. രാജകോപം ഭയന്ന അദ്ദേഹം മകനെ വീട്ടുതടങ്കലിലാക്കി.

അതേസമയം, ബദറുൽ മുനീര്‍ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ സ്ഥലത്ത് വേഷപ്രച്ഛന്നനായി അബു സയ്യാദ് നിന്നു. ഇതറിയാതെ അവിടെ എത്തിയ ഹുസ്‌നുല്‍ ജമാല്‍, ബദറുൽ മുനീറെന്നു തെറ്റിദ്ധരിച്ച് അബു സയ്യാദിനൊപ്പം കുതിരപ്പുറത്ത്​ രാജ്യംവിട്ടു. ദീർഘയാത്രക്ക്​ ശേഷമാണ് അവള്‍ ചതി മനസ്സിലാക്കിയതത്​. ഉടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, അബു സയ്യാദിന്​ വഴങ്ങിയില്ല. ക്ഷീണിതയായ ഹുസ്​നുൽ ജമാൽ ഒരു പൂന്തോപ്പിലിരുന്ന് ഉറങ്ങിപ്പോയി. അൽപസമയത്തിനുശേഷം ബദറുൽ മുനീറിനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ അവള്‍ ജിന്നുകളുടെ രാജാവ്​ മുശ്​താഖി​​​​െൻറ കൊട്ടാരത്തിലെത്തി. മുശ്​താഖും അതിസുന്ദരിയായ ബദറുൽ മുനീറിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്​തെങ്കിലും തന്ത്രപൂർവം ഒഴിഞ്ഞുമാറി. എന്നാൽ, മുശ്​​താഖി​നെ വെറുപ്പിക്കാതെ അവിടെ കഴിഞ്ഞു. എങ്ങനെയെങ്കിലും പ്രിയതമനെ ക​ണ്ടെത്തുകയായിരുന്നു അവളുടെ ലക്ഷ്യം. 
 

നാടകത്തിലെ ഒരു രംഗം
 


ഇതിനിടയില്‍ മോചിതനായ ബദറുൽ മുനീർ അബു സയ്യാദി​​​​െൻറ ചതി അറിയുകയും പ്രണയിനിയെ അന്വേഷിച്ച്​ രാജ്യംവിട്ട്​ പലയിടത്തും അലയുകയും ചെയ്​തു. യാത്രക്കിടെ ജിന്നുകളുടെ രാജ്ഞി ഖമര്‍ബാ​​​​െൻറ കൊട്ടാരത്തിലെത്തി. മുനീറി​​​​െൻറ സൗന്ദര്യത്തില്‍ ആകൃഷ്​ടയായ രാജ്​ഞി അയാളെ അവിടെ താമസിപ്പിച്ചു. 
ഒരുദിവസം പൂങ്കാവനത്തിലിരുന്ന്​ ഉറങ്ങിയപ്പോയ മുനീറിനെ ആകാശത്തുകൂടി പോകുന്നതിനിടെ ജിന്ന്​ രാജാവ്​ മുശ്​താഖി​​​​െൻറ സഹോദരി സുഫൈറ കണ്ടു. അവള്‍ മുനീറിനെ ഉണര്‍ത്താതെ എടുത്ത്​ ചിറകുള്ള തേരില്‍ കിടത്തി ത​​​​െൻറ കൊട്ടാരത്തിലെത്തിച്ചു. അവൾക്ക്​ മുനീറിനോട്​ പ്രേമം തോന്നി. എന്നാൽ, ഹുസ്നുൽ ജമാലിനെയല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച്​ ചിന്തിക്കാൻപോലും സാധിക്കാത്ത മുനീറിന്​ സുഫൈറയോട്​ സ്​നേഹം തോന്നിയില്ല. എങ്കിലും അവളെ സ്നേഹിക്കുന്നതായി നടിച്ചു. ജിന്നുകളെ പിണക്കാതെ എങ്ങനെയെങ്കിലും ഹുസ്നുൽ ജമാലിനെ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. സുഫൈറ വിവാഹകാര്യം പറയു​േമ്പാഴെല്ലാം മുനീർ തന്ത്രപൂർവം ഒഴിഞ്ഞുമാറി. ഇത്​ നീണ്ടുപോയപ്പോൾ, സുഫൈറയുടെ സ്​നേഹം കോപമായി മാറി.  

സഹോദരിയുടെ കൊട്ടാരത്തിൽ മനുഷ്യ യുവാവ്​ ക്രൂരമായ ശിക്ഷ അനുഭവിക്കുന്നതായി അറിഞ്ഞ മുശ്​താഖ്​​ ഉടൻ ഇയാളെ ത​​​​​െൻറ മുന്നില്‍ ഹാജരാക്കാൻ കൽപിച്ചു. തുടർന്ന്​ അവിടെയെത്തിയ ബദറുൽ മുനീർ ത​​​​െൻറ ദുഃഖകഥ ജിന്ന്​ രാജാവിനോട്​ വിവരിച്ചു. കൈവിട്ടുപോയ ഹുസ്​നുൽ ജമാലിനെ കണ്ടെത്താൻ ജിന്നുകളുടെ സഹായം അപേക്ഷിക്കുകയും ചെയ്​തു. മുനീര്‍ പറഞ്ഞ ലക്ഷണങ്ങൾ വെച്ചുനോക്കിയപ്പോൾ ത​​​​െൻറ കൊട്ടാരത്തിലുള്ള യുവതിയാണ്​ ഹുസ്നുൽ ജമാലെന്ന്​ മുശ്​താഖിന്​ മനസ്സിലായി. അവരുടെ സ്​നേഹത്തി​​​​െൻറ ആഴം മനസ്സിലാക്കിയ മുസ്​താക്ക്​​ അവരെ ഒന്നിപ്പിച്ചു. ജിന്നുകളുടെ അകമ്പടിയോടെ ഇരുവരും സ്വന്തം രാജ്യത്തെത്തി. മഹാസീൻ ചക്രവർത്തി മകളെ മുനീറീന്​ വിവാഹം ചെയ്തു കൊടുത്തു. രാജാധികാരം കൈമാറുകയും ചെയ്​തു. ബദറുൽ മുനീറി​​​​െൻറയും ഹുസ്​നുൽ ജമാലി​​​​െൻറയും പ്രേമം സഫലമാകുന്നിടത്ത്​ മോയിൻകുട്ടി വൈദ്യരുടെ കാവ്യം മംഗളകരമായി സമാപിക്കുന്നു.


ഇബ്രാഹിം വെങ്ങരയിലൂടെ രംഗവേദിയിൽ
മോയിൻകുട്ടി വൈദ്യർ 99 പാട്ടുകളിലായി പറഞ്ഞ കഥ, മൂന്നു മണിക്കൂറിലേക്ക് സംഗ്രഹിച്ചതി​​​​െൻറ ദൃശ്യ രൂപമാണ് ഇബ്രാഹിം വെങ്ങര അവതരിപ്പിക്കുന്നത്. വൈദ്യരുടെ 99 ഇശലുകളിൽനിന്ന്​ എ​െട്ടണ്ണമാണ്​ നാടകത്തിനായി തെരഞ്ഞെടുത്തത്​. രചനയും സംവിധാനവും ഇബ്രാഹിം വെങ്ങരയും സംഗീത സംവിധാനം വി.എം. കുട്ടിയുമാണ്​ നിർവഹിച്ചത്​. ബിജു നാരായണൻ, കണ്ണൂർ ശരീഫ്, മണ്ണൂർ പ്രകാശ്, സിബല്ല സദാനന്ദൻ എന്നിവർക്കൊപ്പം ഡോ. എം.കെ. മുനീർ എം.എൽ.എയും പാടി. നൃത്തരംഗങ്ങൾ ഒരുക്കുന്നത്​ മയൂര നൃത്തകലാലയത്തിലെ പ്രിൻസിപ്പൽ കൃഷ്​ണവേണിയും സംഘവുമാണ്​. സുനിൽ ഭാസ്​കർ (പശ്ചാത്തല സംഗീതം), ശ്രീനിവാസൻ ചിത്രാഞ്ജലി (രംഗപടം),  കോഴിക്കോട്​ ശാരദ മന്ദിരം രഘു (വസ്​ത്രാലങ്കാരം), ഗോപിനാഥ്​ ​കോഴിക്കോട്​ (ദീപ സംവിധാനം​), ഉത്തമൻ (മേക്കപ്പ് ) തുടങ്ങിയവരാണ്​ മറ്റു സഹായങ്ങൾ നൽകുന്നത്​. 

ഇബ്രാഹിം വെങ്ങര
 


കഥാപാത്രങ്ങൾ സ്വന്തം നാട്ടുകാർ
മനുഷ്യരും ജിന്നുകളും അടങ്ങുന്ന അമ്പതോളം കഥാപാത്രങ്ങളാണ്​ നാടകത്തിലുള്ളത്​. മോയിൻകുട്ടി വൈദ്യർ നേരിട്ട് കഥപറയുന്നു എന്ന പ്രത്യേകതയുമുണ്ട്​. ഒമ്പത്​ നൃത്തങ്ങളുള്ള നാടകത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പഴയങ്ങാടിയിലെയും പരിസരങ്ങളിലെയും കലാകാരന്മാരാണ്. ബദറുൽ മുനീറായി ദിനേശ്​ വെങ്ങരയും ഹുസ്​നുൽ ജമാലായി കോളജ്​ വിദ്യാർഥിനി സിൻഷിതയും അരങ്ങിലെത്തു​ം. ഇബ്രാഹിം വെങ്ങരയുടെ മകൻ നിഷാന്ത്​ വെങ്ങരയാണ്​ നിസാമുദ്ദീൻ ശൈഖായി ​രംഗത്തെത്തുന്നത്​. കൃഷ്​ണവേണി മയൂര (ജിന്ന്​ രാജ്​ഞി ഖമർബാൻ), ചാന്ദ്​നി (ഉവൈസ്​), കെ.പി.​കെ. വെങ്ങര (മഹാസീൻ രാജാവ്​), കെ.കെ.ആർ. വെങ്ങര (ബഹ്​ജർ രാജാവ്​), പപ്പൻ ചിരന്തന (മന്ത്രി മസാമീർ), മുരളീധരൻ ചവനപ്പുഴ (അബു സയ്യാദ്​), ഷാജി പടുവള (ജിന്ന്​ രാജാവ്​ മുശ്​താഖ്​), ആതിര (റുബിയ്യത്ത് ജിന്ന്​​), ഭാനുമതി (മന്ത്രി പത്​നി), അനില (രാജപത്​നി), കെ.പി. ഗോപാലൻ (ഗോളശാസ്​ത്രജ്​ഞൻ), അശ്വതി (ദാസി) തുടങ്ങിയവർ വേഷമണിയും. ഇരുപതോളം സ്​ത്രീകഥാപാത്രങ്ങളാണ​ുള്ളത്​. പഴയങ്ങാടി പൗരവേദി ഉദ്​ഘാടനത്തോടനുബന്ധിച്ച്​​ ഡിസംബർ 28ന്​ മാടായി ബാങ്ക് ഓഡിറ്റോറിയത്തിലാണ് അവതരണം.


ആദ്യം വേദിയിലെത്തിച്ചത്​ പ്രവാസികൾ
2006ൽ ദോഹയിലെ പ്രവാസികൾക്ക്​ വേണ്ടിയാണ്​ ബദറുൽ മുനീർ ഹുസ്​നുൽ ജമാൽ കാവ്യത്തിന്​ ഇബ്രാഹിം വെങ്ങര രംഗാവിഷ്​കാരം നൽകിയത്​. ഇതിനു​ശേഷം 2010ൽ കോഴിക്കോട്​ മലബാർ മഹോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ മാമുക്കോയയും മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംക​ുട്ടിയും ​മുഖ്യകഥാപാത്രങ്ങളായിരുന്നു. 50 സ്​റ്റേജ്​ നാടകങ്ങളും 150ഒാളം റേഡിയോ നാടകങ്ങളും എഴുതിയ ഇബ്രാഹിം വെങ്ങര തനിക്ക്​ ഏറ്റവും ഇഷ്​ടപ്പെട്ട ആവിഷ്​കാരമായി കാണുന്നത്​ ബദറുൽ മുനീർ ഹുസ്​നുൽ ജമാലാണ്​. നീണ്ട നാലര പതിറ്റാണ്ടുകാലത്തെ കോഴിക്കോ​െട്ട താമസം മതിയാക്കി നാട്ടിലെത്തിയ അദ്ദേഹം ദേശീയ തലത്തോളം പ്രശസ്​തി നേടിയ രചന, രംഗാവിഷ്​കാര വൈഭവം സ്വന്തം നാട്ടുകാര​ുടെ മുന്നിലെത്തിക്കുകയാണ്​ ഇൗ നാടകാവതരണത്തിലൂടെ.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramavengaramalayalam newsbadarul muneerhusnul jamal
News Summary - badarul muneer husnul jamal drama- literature
Next Story