Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസിവിക്കിനെ...

സിവിക്കിനെ വെല്ലുവിളിച്ച് അശോകൻ ചരുവിൽ 

text_fields
bookmark_border
Ashokan-Cheruvil
cancel

തൃ​ശൂ​ർ: ക​ള​വു പ​റ​ഞ്ഞ് എ.​കെ.​ജി.​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച് പാ​താ​ള​ത്തി​ൽ ആ​ണ്ടു​പോ​യ വി.​ടി. ബ​ൽ​റാ​മി​നെ ര​ക്ഷി​ക്കാ​ൻ സി​വി​ക് ച​ന്ദ്ര​ൻ ക​ള്ളം കൊ​ണ്ട് ആ​റാ​ട്ട്​ ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ശോ​ക​ൻ ച​രു​വി​ൽ. താ​ൻ ഗാ​ന്ധി​യെ​യും  നെ​ഹ്റു​വി​നെ​യും ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ എ​ഴു​തി​യെ​ന്ന് ചാ​ന​ൽ ച​ർ​ച്ച​യി​ൽ സി​വി​ക് പ​റ​ഞ്ഞ​തി​നാ​ണ്​ ച​രു​വി​ലി​​െൻറ മ​റു​പ​ടി. അ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്​ തെ​ളി​യി​ക്ക​ണ​മെ​ന്ന്​ ച​രു​വി​ൽ ഫേ​സ്ബു​ക്ക്​ കു​റി​പ്പി​ൽ വെ​ല്ലു​വി​ളി​ച്ചു. 

ചാ​ന​ൽ ച​ർ​ച്ച ക​ണ്ടി​ട്ടി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്നും പ​റ​ഞ്ഞാ​ണ്​ അ​ശോ​ക​ൻ ച​രു​വി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്. ഒ​രു മ​നു​ഷ്യ​ൻ ഇ​ത്ര​ക്കും അ​ധഃ​പ​തി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ടെ, ത​​െൻറ ലേ​ഖ​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന കു​റി​പ്പു​ക​ളും പൊ​തു​രേ​ഖ​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​ൽ ഗാ​ന്ധി​യെ​യോ നെ​ഹ്റു​വി​നെ​യോ ആ​ക്ഷേ​പി​ച്ച​താ​യി തെ​ളി​യി​ക്കു​ന്ന ഒ​രു വ​രി ഉ​ദ്ധ​രി​ക്കാ​നാ​ണ്​ വെ​ല്ലു​വി​ളി.

എ.​കെ.​ജി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ബ​ൽ​റാ​മി​നെ  ന്യാ​യീ​ക​രി​ക്കു​ക​യും ഇ.​എം.​എ​സ്, മാ​ർ​ക്സ് എ​ന്നി​വ​രെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​ത​തി​നെ​തി​രാ​യ മാ​സ് റി​പ്പോ​ർ​ട്ടി​ങ്ങി​നെ തു​ട​ർ​ന്ന് സി​വി​ക്കി​​െൻറ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് താ​ൽ​ക്കാ​ലം പൂ​ട്ടി​ച്ചി​രു​ന്നു. സി​വി​ക് ത​ൽ​ക്കാ​ലം എ​ഫ്.​ബി​യി​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​​െൻറ ആ​ശ്രി​ത​ന്മാ​ർ​ക്കും മ​റ്റ്​ ക​മ്യൂ​ണി​സ്​​റ്റ്​ വി​രു​ദ്ധ രോ​ഗി​ക​ൾ​ക്കും ഈ ​വെ​ല്ലു​വി​ളി  സ്വീ​ക​രി​ക്കാ​മെ​ന്നും ച​രു​വി​ൽ ഫേ​സ്ബു​ക്കി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ആ​ദ്യ ക​മ​ൻ​റു​ക​ളി​ലെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​ഹി​ത​മാ​ണ്  ഗാ​ന്ധി​ജി, നെ​ഹ്റു എ​ന്നി​വ​രെ താ​ൻ ആ​ക്ഷേ​പി​ച്ച​ത് തെ​ളി​യി​ക്കാ​നു​ള്ള വെ​ല്ലു​വി​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civic chandranliterature newsV.T balrammalayalam newsAKGAshokan Cheruvil
News Summary - Ashokan Cheruvil Challenges Civik - Literature News
Next Story