Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightബാബരി ദിനത്തിൽ...

ബാബരി ദിനത്തിൽ 'തിരുത്ത്' സ്മരണയുമായി എൻ.എസ് മാധവൻ

text_fields
bookmark_border
ബാബരി ദിനത്തിൽ തിരുത്ത് സ്മരണയുമായി എൻ.എസ് മാധവൻ
cancel

'തിരുത്ത്​' എന്ന ചെറുകഥ എൻ.എസ്​ മാധവൻ എഴുതുന്നത്​ 1992 ഡിസംബർ ആറിന്​ ബാബരി മസ്​ജിദ്​ തകർക്കപ്പെട്ടതി​​​െൻറ പശ്​ചാത്തലത്തിലാണ്​. അന്ന്​​ ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ്​ പത്രത്തി​​​െൻറ വാർത്താമുറിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്​ കഥയിൽ. മുഖ്യപത്രാധിപർ എഴുപതുകാരനായ ചുല്യാറ്റ്​ ആ ദിവസവും പനിയുടെ പിടിയിലായിരുന്നു. അദ്ദേഹം​ പോയതോടെ വാർത്താവിഭാഗത്തി​​​െൻറ ചുമതല സുഹ്​റ എന്ന സബ്​എഡിറ്റർക്കായിരുന്നു. മുസ്​ലിമായ താൻ മുഖ്യവാർത്തക്ക്​ എന്ത്​ തലക്കെട്ടിടും എന്ന ചിന്ത സുഹ്​റയെ വേട്ടയാടി. അവൾ 'തർക്ക മന്ദിരം തകർത്തു' എന്ന്​ തലക്കെട്ടിട്ടു. ചുല്യാറ്റ്​ പോയത്​ മുസ്​ലിംകളായ ഡോക്​ടർ ദമ്പതിമാരുടെ അടുത്തേക്കാണ്​​. ബാബരി മസ്​ജിദ്​ തകർക്കപ്പെട്ടതി​​​െൻറ സഹതാപം അറിയിക്കുന്ന ആളുകളെ കൊണ്ട്​ പൊറുതിമുട്ടിയിരിക്കുകയായിരുന്നു ഡോക്​ടർമാർ. എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ ചുല്യാറ്റിനെ അവർ ചികിൽസിച്ചു. അദ്ദേഹം​ ഉടൻ തന്നെ പത്രം ഒാഫിസിലേക്ക്​ തിരിച്ചു. അവിടെ പിറ്റേന്നത്തെ പത്രം അച്ചടിക്കാൻ കാത്തുകിടക്കുകയായിരുന്നു. പ്രധാനവാർത്തയുടെ തലക്കെട്ട്​ കണ്ട ചുല്യാറ്റ്​ ദേഷ്യത്തോടെ പേനയെടുത്ത്​ തലക്കെട്ട്​ വെട്ടിമാറ്റി. എന്നിട്ട്​ ഇങ്ങനെ തിരുത്തി, 'ബാബരി മസ്​ജിദ്​ തകർത്തു'. ഫാഷിസം പത്തി വിടർത്തിയാടുന്ന കാലത്ത്​ എപ്പോഴും അസുഖബാധിതരാകുന്ന പ​​ത്രാധിപൻമാരെയും ഫാഷിസ്​റ്റുവത്​കരിക്കപ്പെടുന്ന മാധ്യമങ്ങളെയും എൻ.എസ്​ മാധവൻ വരച്ചിടുകയായിരുന്നു.

കഥ, രാഷ്​ട്രീയം, എഴുത്തുകാർ

പേര് പോലെ തന്നെ നാൽപത്​ തവണയെങ്കിലും തിരുത്തിയെഴുതിയാണ്​ 'തിരുത്ത്​' ​എന്ന െചറുകഥ പൂർത്തിയാക്കിയത്​. രചനകളിൽ രാഷ്​ട്രീയം വേണമെന്ന്​ മുൻവിധിയില്ല. ഗുജറാത്ത്​ കലാപത്തിന്​ ശേഷമാണ്​ 'നിലവിളി' എന്ന ചെറുകഥയെഴുതുന്നത്​. കലാപത്തി​​​െൻറ ആയിരക്കണക്കിന്​ മുസ്​ലിം ഇരകളുടെ പ്രതീകമാണ്​ കുത്തുബ്​ദീൻ അൻസാരി. മലയാളികൾക്ക്​ പോലും അയാളുടെ പേര്​ സുപരിചിതമായത്​ ആ കഥക്ക്​ ശേഷമാണ്​. കുടുംബവുമായി സന്തോഷത്തോടെ ശാന്തമായ ജീവിതം നയിച്ച അയാളു​െട ജീവിതം ദിവസങ്ങൾ കൊണ്ട്​ കീഴ്​മേൽ മറിയുകയായിരുന്നു.

ഡൽഹി പ്രസ്​ക്ലബിൽ വച്ചാണ്​ കുത്തുബ്​ദീനെ ആദ്യമായി കാണുന്നത്​. അയാളു​െട വേദന കേട്ടപ്പോൾ അത്​ഭുതവും ആശ്​ചര്യവും തോന്നി. ഇത്തരത്തിലുള്ള മനുഷ്യാവസ്​ഥയാണ്​ കഥകളിൽ പറയുന്നത്​. പിന്നീടാണ്​ അതിൽ രാഷ്​ട്രീയം വരുന്നത്​ തന്നെ. ആവിഷ്​കാര സ്വാത​ന്ത്ര്യം വെല്ലുവിളി നേരിടു​േമ്പാൾ എതിർശബ്​ദമുയർത്താൻ എഴുത്തുകാർക്ക്​ പരിമിതിയുണ്ട്​. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ട്​. ഇതറിയണമെങ്കിൽ മറ്റിടങ്ങളിൽ സഞ്ചരിക്കണം. ​പ്രതികരിച്ചാൽ ഏതൊക്കെ രൂപത്തിൽ ആയിരിക്കും ആഘാതമുണ്ടാവുക എന്ന ഭയം എഴുത്തുകാർക്കുണ്ട്​. പ്രത്യാഘാതം വേറെ രൂപത്തിൽ വരാനാണ്​ സാധ്യത. ഗൗരില​േങ്കഷിന്​ ജീവൻ തന്നെയാണ്​ നഷ്​ടമായത്​. കേരളം, തമിഴ്​നാട്​, കർണാടക, ബംഗാൾ എന്നീ സംസ്​ഥാനങ്ങളാണ്​ ഫാഷിസത്തിനെതിരെയുള്ള പച്ചത്തുരുത്തുകൾ തീർക്കുന്നത്​​. ഹിന്ദിമേഖലയിൽ ഇതല്ല സ്​ഥിതി. പണ്ടെങ്ങുമില്ലാത്ത തരത്തിൽ മതത്തി​​​െൻറ പേരിൽ ധ്രുവീകരണം നടക്കുന്നുണ്ട്​. എന്നാൽ ഇതി​​​െൻറ മറുവശം കാണാതിരുന്നുകൂടാ. പുതിയ തലമുറ മാറിയാണ്​ ചിന്തിക്കുന്നത്​. മതവും ജാതിയുമൊന്നും നോക്കാതെയാണ്​ അവർ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നത്​. പണ്ട്​ ഇങ്ങനെയായിരുന്നില്ല.

n-s-madhavan

ബാബ്​രി മസ്​ജിദ്​, വടക്കേ ഇന്ത്യയുടെ പ്രതിരോധം

ബാബ്​രി മസ്​ജിദിനെ തർക്കമന്ദിരം എന്ന്​ പേരിട്ട്​ പള്ളിപൊളിച്ചതിനെ മാധ്യമങ്ങൾ വരെ ലഘൂകരിച്ചപ്പോഴാണ്​ 'തിരുത്ത്​' ചെറുകഥയിലൂടെ എൻ.എസ്​ മാധവൻ സാഹിത്യലോകത്ത്​ നിന്ന്​ ആദ്യമായി മറുഇടപെടൽ നടത്തിയത്​. തർക്കമന്ദിരം അല്ല, ബാബ്​രി മസ്​ജിദ്​ എന്ന്​ തന്നെ അദ്ദേഹം കഥയിൽ തിരുത്തി. എഴുത്തുകാരൻ ആദ്യമേ ആക്​ടിവിസ്​റ്റ്​ ആവുകയല്ല ചെയ്യുന്നതെന്നാണ്​ അദ്ദേഹത്തി​​​െൻറ പക്ഷം. എഴുത്തിൽ താൻ ഒരിക്കലും ഒരു നിലപാടെടുക്കൽ നടത്തിയിട്ടില്ല. കഥാപാത്രമാണ്​ നിലപാട്​ സ്വീകരിക്കുന്നത്​. എന്നാൽ അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ സൃഷ്​ടിക്കുന്നതാണ്​ യഥാർത്ഥ നിലപാട്​. ജീവിതത്തിൽ നേരിട്ട്​ കിട്ടുന്ന അനുഭവമാണ്​ പ്രധാനം. അയോധ്യക്ക്​ 300 കിലോമീറ്റർ ദൂരത്താണ്​ ബാബ്​രി മസ്​ജിദ്​ തകർക്ക​െപ്പട്ടപ്പോൾ താൻ ജീവിച്ചിരുന്നത്​. കേരളത്തിൽ ഇരുന്ന്​ ചിന്തിച്ചാൽ ബാബരി ധ്വസനം ഭാവനക്കും അതീതമാണ്​. വാസ്​തവം തൊട്ടറിയാത്തതിനാലാണ്​ എഴുത്തുകാർക്ക്​ ആ രൂപത്തിൽ നിലപാടെടുക്കാൻ പറ്റാത്തത്​.

40 വർഷം താൻ വടക്കേ ഇന്ത്യയിലാണ്​ ജീവിച്ചത്​. കൂടുതൽ ചരിത്രസംഭവങ്ങള​ും ഉണ്ടായത്​ വടക്കേ ഇന്ത്യയിലാണ്​. കേരളം ഒരു കാലത്തും ഒരു യുദ്ധം അനുഭവിച്ചിട്ടില്ല. 1799ൽ ടിപ്പുവി​​​െൻറ കാലം മാത്രമാണ്​ കേരളത്തിനുള്ളത്​. എന്നാൽ 1947ലെ വിഭജനം കണ്ടവരാണ്​ വടക്കേ ഇന്ത്യക്കാർ. അരുതായ്​മകൾക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ഫലപ്രദമായി പ്രതിരോധം തീർക്കുന്നത്​ അവരാണ്​. അവർ അത്​ തെളിയിച്ചതുമാണ്​. അടിയന്തരാവസ്​ഥ കഴിഞ്ഞയുടൻ നടന്ന തെരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസിനെ വീണ്ടും ജയിപ്പിച്ചു​. എന്നാൽ ബീഹാറിലെ നിരക്ഷരകുക്ഷികൾ ഒറ്റ​ സീറ്റുപോലും കോൺഗ്രസിന്​ നൽകിയില്ല. ബുദ്ധിമുട്ടുള്ള കാലത്തിലൂടെ നടന്നതി​​​െൻറ അനുഭവമാണ്​ അവർക്കുണ്ടായിരുന്നത്​. പശുവി​​​െൻറ മുഴുനീള ചിത്രമുള്ള പരസ്യം നൽകി ബി.ജെ.പി വൻ ധ്രുവീകരണത്തിനാണ്​ 2015ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രമിച്ചത്​. എന്നിട്ടും അവിടെ ബി.ജെ.പിയെ തോൽപിക്കാൻ ജനം ബുദ്ധി കാണിച്ചു.

സംസ്​കാരത്തിനും വിദ്യാഭ്യാസത്തിനും അപ്പുറമാണ്​ രാഷ്​ട്രീയം. അതാണ്​ കേരളവും വടക്കേ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം. കേരളവും ബീഹാറും താരതമ്യം നടത്താൻ പോലും കഴിയില്ല. ബീഹാറിൽ വയനക്കാരേ ഇല്ല. എന്നിട്ടും അവർ കിട്ടുന്ന സന്ദർഭത്തിൽ രാഷ്​ട്രീയമായി വൻപ്രതികരണം നടത്തുന്നു. 45 കോടി ആളുകളാണ്​ ഹിന്ദി സംസാരിക്കുന്നത്​. ഇവരാണ്​ ഭരിക്കുന്നത്​. ഇവരുടെ ഭക്ഷണം, ഭാഷ, വസ്​ത്രം എന്നിവയൊക്കെ അടിച്ചേൽപ്പിക്കാനാണ്​ ശ്രമം. ഇതിനെതി​രെ രാഷ്​ട്രീയ ലബോറട്ടറികൾ തീർക്കുന്നത്​ വടക്കേ ഇന്ത്യയിലാണ്​. കേരളത്തിൽ മാറിമാറി വലതും ഇടതും വരികയാണല്ലോ ചെയ്യുന്നത്​. ഫാഷിസ്​റ്റ്​ ഭരണത്തി​​​െൻറ ലക്ഷണങ്ങൾ മോദി ഭരണത്തിൽ കാണാൻ കഴിയും. ഇതിന്​ സ്വാഭാവികമായ അന്ത്യമുണ്ടാകും. എന്നാൽ മോദി ഭരണത്തിന്​ അവസാനമാകുന്നുവെന്ന്​ കരുതാനാകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നുണ്ട്​.

ഒാർമകൾ ഇല്ലാതാകുന്നതാണ്​ ഫാഷിസത്തി​​​െൻറ വളം

ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​െ​ൻ​റ വി​കാ​രം വ്ര​ണ​പ്പെ​ടു​ന്ന​തു​കൊ​ണ്ടല്ല പ​ല വി​ഷ​യ​ങ്ങ​ളി​ലും സം​ഘ്​​പ​രി​വാ​ർ ഇ​ട​പെ​ടു​ന്ന​ത്. ഫാഷിസ്​റ്റുകളുടെ രാഷ്​ട്രീയവികാരമാണ്​ വ്രണപ്പെടുന്നത്​. അതാണ്​ അവരെ ഭയപ്പെടുത്തുന്നതും. പത്​മാവതിയിലും താജ്​മഹലിലും ഒക്കെ അവരുടെ രാഷ്​ട്രീയത്തിനാണ്​ ഇളക്കം തട്ടുന്നത്​. 'പ​ത്​​മാ​വ​തി' സി​നി​മാ​വി​വാ​ദ​ത്തി​ലും അ​താ​ണ്​ സം​ഭ​വി​ച്ച​ത്. എ​ഴു​ത്തു​കാ​രു​ടെ​യും എ​തി​ർ​ക്കു​ന്ന​വ​രുടേ​യും ത​ല​ക്ക്​ വി​ല​യി​ടു​ക​യാ​ണവർ. ഒാർമകൾ നശിപ്പിക്കുകയാണ്​ ഫാഷിസം ആദ്യം ചെയ്യുന്നത്​. അതിലാണ്​ അവരുടെ വിജയം. ബാബ്​രി മസ്​ജിദ്​ പൊളിച്ചതിന്​ ശേഷം പുതിയ ഒരു തലമുറ കൂടി വന്നു. ബാബരിയുടെ ഒാർമകൾ എത്രപെ​െട്ടന്നാണ്​ മായ്​ക്ക​െപ്പടുന്നത്​. അതി​​​െൻറ ഒാർമകൾ നിലനിർത്താൻ പോലും ശ്രമിക്കുന്നില്ല. എന്നാൽ ഹിറ്റ്​ലറുടെയും നാസി ജർമനിയുടെയും ചരിത്രം വലിയ പാഠങ്ങളായി പുസ്​തകങ്ങളിൽ ഉണ്ട്​. പുതിയ കുട്ടികൾ അത്​ പഠിക്കുന്നു. ഫാഷിസത്തി​​​െൻറ ദുരന്തങ്ങൾ പുതുതലമുറ അങ്ങി​െന മനസിലാക്കിക്കൊണ്ടേയിരിക്കണം. മുഗളസാമ്രാജ്യത്തി​​​െൻറ ചരിത്രമില്ലാത്ത ഒരു ഇന്ത്യയില്ല. ഒരു കാലത്തും എഴുത്തുകാർ ഫാഷിസത്തിനെതിരെ​ ഇന്ത്യയിൽ കൃത്യമായ പ്രതിരോധം തീർത്തിട്ടില്ല.

അടിയന്തരാവസ്​ഥയെ അന്നത്തെ പ്രധാന സാഹിത്യകാരനായ അമൃത പ്രീതം, ഹരിവൻഷ്​റായി ബച്ചൻ (അമിതാഭ്​ ബച്ച​​​െൻറ അഛൻ) എന്നിവർ പിന്തുണക്കുകയാണ്​ ചെയ്​തത്​. മുൾക്​ രാജ്​ ആനന്ദ്​ ആക​െട്ട മൗനം പാലിച്ചു. എഴുത്തുകാര​​​െൻറ പ്രതിരോധം വളരെ അപൂർവമായാണ്​ സംഭവിക്കുന്നത്​. മിക്കവാറും പേർ മൗനികളാണ്​. പെരുമാൾ മുരുക​​​െൻറ കൃതി മുമ്പ്​ ത​െന്ന ഇറങ്ങിയതാണ്​. അതി​​​െൻറ രണ്ടാം പതിപ്പ്​ വന്നപ്പോഴാണ്​ പ്രശ്​നം ഉണ്ടാക്കുന്നത്​. അദ്ദേഹത്തിന്​ ​ എഴുത്ത്​ തന്നെ നിർത്തേണ്ടിവന്നു. എഴുത്തുകാര​​​െൻറ ആത്​മഹത്യയിരുന്നു അത്​. ഭരണകൂടം പ്രതിസന്ധിയിലാകു​േമ്പാഴാണ്​ പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്​. അടുത്തകാലത്ത്​ അമിത്​ഷായുടെ മകനുമായി ബന്ധപ്പെട്ട വൻവാർത്ത 'ദി വയർ' പുറത്തുവിട്ടതിന്​ ശേഷമുള്ള ദിനങ്ങളിലാണ്​ പുതിയ വിവാദം ഉണ്ടായത്​. ജനങ്ങളുടെ ഒാർമകളെ മറപ്പിക്കുകയാണ്​ ഫാഷിസ്​റ്റ്​ തന്ത്രം.

മതംമാറ്റം, ഹാദിയ, മാധ്യമങ്ങൾ

മതംമാറ്റത്തിൽ വ്യക്​തികളുടെ സ്വാതന്ത്ര്യം തന്നെയാണ്​ പ്രധാനം. ഹാദിയയുടെ ഭർത്താവ്​ തീവ്രവാദിയാണെങ്കിൽ കുറ്റം തെളിയിക്ക​െപ്പട്ടാൽ അയാളെ അറസ്​റ്റ്​ ചെയ്യ​െട്ട. ഗോഡ്​സെ കല്ല്യാണം കഴിച്ചയാളായിരുന്നു. തീവ്രവാദിയെ കല്ല്യാണം കഴിക്കാൻ പാടില്ല എന്ന്​ ആർക്കും നിർബന്ധിക്കാനാവില്ല. എത്രയൊക്കെ സമ്മർദങ്ങൾ ഉണ്ടായിട്ടും ജനക്കൂട്ടത്തിന്​ മുന്നിലും കോടതിക്ക്​ മുന്നിലും ത​​​െൻറ നിലപാട്​ സ​േങ്കാചമില്ലാതെ തുറന്നുപറയാൻ ഹാദിയ കാണിച്ച ചങ്കൂറ്റം മാതൃകാപരമാണ്​. നിലപാടിൽ ഉറച്ചുനിൽക്കുക എന്ന കാര്യത്തിൽ പുതിയ തലമുറക്ക്​ ഹാദിയയിൽ മാതൃകയുണ്ട്​. ഹാദിയ സംഭവത്തിൽ കേരളത്തിൽ മതധ്രുവീകരണം ഉണ്ടായിട്ടില്ല. ഹാദിയയുടെ മാതാവി​​​െൻറ അഭിപ്രായം കേരളത്തി​​​െൻറ മധ്യവർഗസ്​ത്രീകളെ പ്രതിനിധീകരിക്കുന്നുമില്ല. സ്വന്തം മകളെ പറ്റിയുള്ള മാതാപിതാക്കളുടെ മനോവിഷമം തിരിച്ചറിയണം. എന്നാൽ ഏതൊക്കെയോ ആളുകൾ പറയുന്നത്​ വിളിച്ചുപറയുകയാണ്​ ഇപ്പോൾ അവർ ചെയ്യുന്നത്​. കേരളത്തിൽ സർക്കാറിനെതിരെയെങ്കിലും മാധ്യമങ്ങൾക്ക്​ എഴുതാൻ സാധിക്കുന്നു. എന്നാൽ ഇംഗ്ലീഷ്​ പത്രങ്ങളാകെ വർഗീയവത്​കരിക്കപ്പെടുകയോ കുത്തകവത്​കരിക്ക​െപ്പടുകയോ ചെയ്​തിരിക്കുന്നു. ഇന്ത്യൻഎക്​സ്​പ്രസ്​ പത്രം അടിയന്തരാവസ്​ഥക്കെതിരെ​ നിരന്തരം എതിർശബ്​ദമുയർത്തി. എന്നാൽ ഇന്ന്​ ഫാഷിസ്​റ്റ്​ കാലത്ത്​ മാധ്യമങ്ങൾ എതിർശബ്​ദം ഉന്നയിക്കുന്നേയില്ല. 'ദി വയർ' പോലുള്ള ഒാൺലൈൻ മാധ്യമങ്ങളാണ്​ മറുവാർത്തകൾ കൊടുക്കുന്നത്​. ഇതിലാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjidn s madhavanliterature newshadiyamalayalam news
Next Story