Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഅനശ്വരനായ ഉറൂബ്

അനശ്വരനായ ഉറൂബ്

text_fields
bookmark_border
അനശ്വരനായ ഉറൂബ്
cancel

ഉദാത്തമായ ജീവിതാവബോധവും മനുഷ്യനന്മയിലുള്ള വിശ്വാസവും കൈമുതലാക്കിയ എഴുത്തുകാരനാണ് ഉറൂബ്. നമുക്കു ചുറ്റുമുള്ള സാധാരണ മനുഷ്യരാണ് ഉറൂബി​​െൻറ കഥാപാത്രങ്ങൾ. അവരുടെ ജീവിതങ്ങൾക്ക് ഉറൂബി​​െൻറ തൂലികാസ്​പർശമേൽക്കുമ്പോൾ ആരെയും അതിശയിപ്പിക്കുന്നവിധം അസാധാരണത്വം കൈവരുന്നു. 1915 ജൂൺ എട്ടിനായിരുന്നു ഉറൂബി​െൻറ ജനനം. പൊന്നാനി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ (പി.സി. കുട്ടികൃഷ്​ണൻ) എന്നാണ് ഉറൂബി​െൻറ യഥാർഥ നാമം. ഉറൂബ് അദ്ദേഹത്തി​െൻറ തൂലികനാമമാണ്.   

പൊന്നാനിയിലെ സാഹിത്യകളരി
ഹൈസ്​കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ഉറൂബ് എഴുതിത്തുടങ്ങുന്നുണ്ട്. നാട്ടിൻപുറത്ത് നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണപ്പണിക്കർ വായനശാലയും അവിടത്തെ സാഹിത്യസദസ്സുമായിരുന്നു അദ്ദേഹത്തിന് വഴികാട്ടിയായത്. പ്രഗല്​ഭരായ രണ്ടു സാഹിത്യനായകർ– ഇടശ്ശേരിയും കുട്ടികൃഷ്ണ മാരാരും അതി​െൻറ അമരത്തുണ്ടായിരുന്നു. കവിയായി രംഗപ്രവേശം ചെയ്ത ഉറൂബിനെ കഥാകൃത്താക്കി മാറ്റിയത് ഈ സദസ്സാണെന്ന് പറയാം. ‘വേലക്കാരിയുടെ ചെക്കൻ’ എന്ന പേരിൽ ഉറൂബി​െൻറ ആദ്യകഥ പ്രസിദ്ധീകരിച്ചപ്പോൾ, ‘കുട്ടികൃഷ്​ണൻ ഇനി കഥയെഴുതിയാൽ മതി’യെന്നായിരുന്നു മാരാരുടെ നിർദേശം.

ഹൈസ്​കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഉറൂബ് നാടുവിട്ടു. പല തൊഴിലുകൾ ചെയ്തു. അതു പിൽക്കാല സാഹിത്യ ജീവിതത്തിന് മുതൽക്കൂട്ടാക്കാനും സാധിച്ചു എന്നതായിരുന്നു ഈ ദേശസഞ്ചാരം കൊണ്ടുണ്ടായ പ്രധാന നേട്ടം. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഉറൂബ് സാഹിത്യരംഗത്ത് സജീവമായി. ഇടശ്ശേരിയുടെ ഭാര്യാസഹോദരി ദേവകിയമ്മയെ വിവാഹം ചെയ്തു. 1950 മുതലുള്ള 25 വർഷം കോഴിക്കോട് ആകാശവാണിനിലയത്തിൽ ജോലി നോക്കി. 1975ൽ അവിടെനിന്ന്​ വിരമിച്ചശേഷം ‘കുങ്കുമം’ വാരികയുടെയും തുടർന്ന് 1979 മുതൽ മരണം വരെ മലയാള മനോരമയുടെയും പത്രാധിപരായി പ്രവർത്തിച്ചു.

കഥകളുടെ ലോകം
പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരം ‘നീർച്ചാലുകൾ’ എന്ന കൃതിയായിരുന്നു. 21 കഥാസമാഹാരങ്ങൾ ഉറൂബി​േൻറതായുണ്ട്. മൗലവിയും ചങ്ങാതിമാരും, വെളുത്ത കുട്ടി, ഗോപാലൻ നായരുടെ താടി, രാച്ചിയമ്മ, ലാത്തിയും പൂക്കളും എന്നിവ ശ്രദ്ധേയമായ രചനകളാണ്. ദേശപോഷിണി, കേന്ദ്ര കലാസമിതി തുടങ്ങിയ സാംസ്​കാരിക കൂട്ടായ്മകളിലൂടെ നാടകരംഗത്തും ഉറൂബ് സജീവ സാന്നിധ്യമറിയിച്ചിരുന്നു. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തിലെ അബൂബക്കർ എന്ന കഥാപാത്രത്തെ താന്മയത്വത്തോടെ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. മണ്ണും പെണ്ണും, തീ കൊണ്ടു കളിക്കരുത്, മിസ്​ ചിന്നുവും ലേഡി ജാനുവും തുടങ്ങിയ രചനകൾ നമ്മുടെ നാടകസാഹിത്യത്തിന് ഉറൂബി​െൻറ സംഭാവനകളാണ്. നാടകത്തോടൊപ്പം ചലച്ചിത്രരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഉറൂബ് കഥയും തിരക്കഥയും തയാറാക്കിയ നീലക്കുയിൽ എന്ന സിനിമ രാഷ്​ട്രപതിയുടെ വെള്ളിമെഡൽ (1954) കരസ്​ഥമാക്കി. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, നായര് പിടിച്ച പുലിവാല്, രാരിച്ചൻ എന്ന പൗരൻ, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങളും ഉറൂബി​െൻറ രചനകളെ ആസ്​പദമാക്കിയുള്ളവയാണ്.

മലയാളത്തിലെ ബാലസാഹിത്യ ശാഖക്ക് ഉറൂബിനെ മറക്കാനാവില്ല. അങ്കവീരൻ, മല്ലനും മരണവും, അപ്പുവി​െൻറ ലോകം തുടങ്ങിയ രചനകൾ ഈ രംഗത്തെ മികച്ച സൃഷ്​ടികളാണ്. കുട്ടികളുടെ ലോകത്തേക്കിറങ്ങിവന്ന് അവരുടെ ഭാവനകൾക്കനുസൃതമായി രചന നടത്താൻ ഉറൂബിനുള്ള വൈഭവം അസാധാരണമായിരുന്നു.

അനശ്വര കൃതികൾ
കഥാസാഹിത്യത്തിൽ ഉറൂബിന് സ്​ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് രണ്ട് നോവലുകളായിരുന്നു^ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഉമ്മാച്ചു’ (1958), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘സുന്ദരികളും സുന്ദരന്മാരും’ (1960). മിണ്ടാപ്പെണ്ണ്, അണിയറ, ആമിന, അമ്മിണി, ചുഴിക്കു പിമ്പേ ചുഴി തുടങ്ങിയ നോവലുകളും അദ്ദേഹത്തിേൻറതായുണ്ട്.
നിഴലാട്ടം, മാമൂലി​െൻറ മാറ്റൊലി, പിറന്നാൾ എന്നീ കവിതാസമാഹാരങ്ങളും, മൂന്ന് ഉപന്യാസ കൃതികളും ഉറൂബി​െൻറ സംഭാവനകളിൽപ്പെടുന്നു. 1979 ജൂലൈ 10ന് ഉറൂബി​െൻറ ധന്യജീവിതത്തിന് തിരശ്ശീല വീണു. ത​​െൻറ കഥാപാത്രങ്ങളോടൊപ്പം ഉറൂബും മലയാളികളുടെ മനസ്സിൽ അനശ്വരനായി ജീവിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsummachumalayalam newsUroobp c kuttikrishnan
News Summary - Uroob
Next Story