Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightഒ​രു ജ്യേഷ്​​ഠൻ...

ഒ​രു ജ്യേഷ്​​ഠൻ അനുജനയച്ച കത്തുകൾ അഥവാ ഒറ്റയാൾ ​പ്രസാധക​െൻറ ഉയർത്തെഴുന്നേൽപ്പ്​

text_fields
bookmark_border
ഒ​രു ജ്യേഷ്​​ഠൻ അനുജനയച്ച കത്തുകൾ അഥവാ  ഒറ്റയാൾ ​പ്രസാധക​െൻറ ഉയർത്തെഴുന്നേൽപ്പ്​
cancel

രചന, നിർമാണം, സംവിധാനം, പോസ്​റ്ററൊട്ടിക്കൽ ബാലചന്ദ്രമേനോൻ എന്നു പറയും പോലെയാണ്​ പുസ്​തകമേളയിലെ റിനൈസൻസ്​ ബുക്​സി​​​െൻറ കാര്യം. 33 പുസ്​തകങ്ങളാണ്​ ഇവർ പുറത്തിറക്കിയിരിക്കുന്നത്​. പുസ്​തക രചനയും ​പ്രസാധനവും വിൽപനയുമെല്ലാം ഒരാൾ തന്നെ. അഡ്വ. മുഇൗനുദ്ദീൻ.

ഇൗ കണ്ണൂർ സ്വദേശിയുടെ പുസ്​തകങ്ങളെല്ലാം സെൽഫ്​ ഹെൽപ്​, വ്യക്​തിത്വ വികസനം, കൗൺസലിങ്​, ഭാഷാ പഠനം, ആത്​മീയത എന്നീ ശാഖകളിലാണ്​. ജീവിതം സ്വയം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു കാലത്തിൽ നിന്ന്​ നെഗറ്റീവ്​ ചിന്തകളെയെല്ലാം കുടഞ്ഞെറിഞ്ഞുള്ള ഉയർത്തെഴുന്നേൽപ്പാണ്​ ഇ​ൗ പുസ്​തകങ്ങളെന്ന് രചയിതാവ്​.
ഷാർജയിൽ ജോലി ചെയ്യുന്ന കാലത്ത്​ നാട്ടിലുള്ള സഹോദരന്​ നേരിട്ട മാനസിക വൈഷമ്യങ്ങളെ സമാധാനിപ്പിക്കാനുദ്ദേശിച്ച്​ എഴുതിയ കത്തുകൾ പിന്നീട്​ പുസ്​തക രൂപത്തിലാക്കിയപ്പോൾ വായനക്കാർ സ്വീകരിച്ചു. അതിനിപ്പോൾ ഒമ്പതു പതിപ്പുകളായി. അഞ്ച്​ ഭാഗങ്ങളും. കേരള ഗ്രാമത്തിൽ കല്യാണത്തിനു വന്ന അറബ്​ യുവാക്കളുമായി സംസാരിക്കുന്നത്​ പ്രമേയമാക്കിയാണ്​ അറബി പഠന പദ്ധതി തയ്യാറാക്കിയത്​. അതേ മാതൃകയിൽ ഇംഗ്ലീഷ്​ പഠന പുസ്​തകവും ഇറക്കി. കുട്ടികളുടെ കുസൃതി പോസിറ്റീവ്​ ആയി ഉപയോഗിക്കാൻ ഉൽബോധിപ്പിക്കുന്നതാണ്​ മറ്റൊരു പുസ്​തകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsSharjah book fareAdv. MuenudeenRenaissance books
News Summary - Sharjah Book Fair-Literature news
Next Story