Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഭൂപ്രകൃതിയും...

ഭൂപ്രകൃതിയും രാഷ്​ട്രീയ  മാറ്റങ്ങളും ഇഴചേർന്ന എഴുത്ത്

text_fields
bookmark_border
ഭൂപ്രകൃതിയും രാഷ്​ട്രീയ  മാറ്റങ്ങളും ഇഴചേർന്ന എഴുത്ത്
cancel
camera_alt???????? ??. ??????

ഒരുകാലത്ത് ഇന്ത്യയിലുടനീളം വേരുണ്ടായിരുന്ന തീവ്ര വിപ്ലവപ്രസ്ഥാനത്തെയും, അതിൽ അറിഞ്ഞോ അറിയാതെയോ ഭാഗമായ ഏഴു ചെറുപ്പക്കാരുടെയും കഥയാണ് കരുണാകര​​​െൻറ ‘യുവാവായിരുന്ന ഒൻപതു വർഷം’.കഥ പറയുമ്പോൾ ഒരു കേന്ദ്രവിഷയമുണ്ടാകാം. ചില്ലകൾ പോലെ അതിനോടനുബന്ധിക്കുന്ന കാര്യങ്ങൾ ചേർന്ന് നിൽക്കുന്നുണ്ടാവാം. എന്നാൽ ഈ നോവലിൽ ഇഴ പിരിക്കാനാകാത്ത വിധം അനേകവിഷയങ്ങൾ വ്യക്തതയോടെ നിൽക്കുകയാണ്.  കേരളത്തിൽ നക്‌സൽ പ്രസ്ഥാനമുണ്ടാക്കിയ സ്വാധീനവും അതിലുൾപ്പെട്ടവർ മരണം വരെ ആ ആശയങ്ങളുടെ സ്വാധീനവുമായി ജീവിച്ചതെങ്ങനെയെന്നും ഏറ്റവും വിശ്വസനീയമായി അവതരിപ്പിക്കുകയാണ്​ ഇൗ നോവൽ. ഇതിൽ ചരിത്രം സത്യവും ഭാവനയും വേർപിരിക്കാനാവാത്ത വിധം ബന്ധിതമാണ്​.

സ്വപ്‌നങ്ങൾ കൊണ്ട് സമൃദ്ധമാണ്​ ഇൗ പുസ്​തകം. ഇതിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും നല്ലതും ചീത്തയുമായ ഒരുപാട് സ്വപ്നസഞ്ചാരങ്ങളിൽ പെടുന്നുണ്ട്. നോവലിസ്​റ്റ്​ അടുത്ത്​ നൽകിയ ഒരു അഭിമുഖത്തിൽ, ‘സ്വപ്നങ്ങളിലാണ് എ​​​െൻറ ഉറക്കം പായ വിരിക്കുന്നത്’ എന്ന് പറയുന്നുണ്ട്​. അത്​ ഒരു പ്രഖ്യാപനമാണ്​.
യാത്രകൾ, പുതിയ പുതിയ പ്രദേശങ്ങൾ, മനുഷ്യൻ ഏത്​ സാഹചര്യത്തിലും കൈവിടാത്ത ശീലങ്ങൾ, ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന കവിതാശലകങ്ങൾ, രതി ആഖ്യാനങ്ങൾ, പുറപ്പെട്ടിടത്ത്​ തിരിച്ചെത്തുന്നവ​​​െൻറ നിസ്സഹായത എല്ലാം മനോഹരമായി കരുണാകരൻ അവതരിപ്പിച്ചിരിക്കുന്നു. 
ലോകത്തി​​​െൻറ പലയിടങ്ങളിൽ സംഭവിച്ച രാഷ്​ട്രീയ മാറ്റങ്ങൾ നോവൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്​. ഭൂപ്രകൃതിയും, രാഷ്​ട്രീയ മാറ്റങ്ങളും ഒന്നിൽ നിന്നൊന്നിലേക്കെന്ന വിധം ട്രിപ്പീസ് കളിക്കാര​​​െൻറ വഴക്കത്തോടെ ചാടി മാറുന്നത് അദ്​ഭുതത്തോടെ മാത്രമേ വായിക്കാൻ സാധിക്കൂ. നോവലി​​​െൻറ തുടക്കത്തിൽ  ‘ഒരാളെ കൊല്ലാൻ അയാളെ അറിയണമെന്നില്ല’ എന്ന പ്രസ്താവനയോടെ ഒരധ്യായം തുടങ്ങുന്നുണ്ട്. നോവൽ അവസാനിക്കാറാവുമ്പോഴേക്കും അതേ കഥാപാത്രം മറ്റൊരു തിരിച്ചറിവിൽ എത്തുന്നുണ്ട്. 

‘കാരണങ്ങളൊന്നുമില്ലാതെ മർദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിലെ അസംബന്ധം ആ നിമിഷം മുതൽ എന്നെ കൂടുതൽ ഭയപ്പെടുത്തി’ എന്നയാൾ പറയുന്നിടത്ത് അത് വരെ അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ അർഥശൂന്യത വെളിവാക്കപ്പെടുന്നുണ്ട്. ഇനിയുമൊരിക്കൽ കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന കാവ്യഭംഗി ഈ നോവലിനുള്ളത്, നോവലിസ്​റ്റ്​ കവി കൂടിയായതു കൊണ്ടാണെന്ന് പറയാതെ വയ്യ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - book review
Next Story