Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅദ്ദേഹമായിരുന്നു...

അദ്ദേഹമായിരുന്നു എനിക്കെല്ലാം; അന്നും ഇന്നും, ഇനി എപ്പോഴും

text_fields
bookmark_border
Salma Shafeeq Ghori
cancel
camera_alt????? ??????? ?????

മേ​ജ​ർ ഷ​ഫീ​ഖ് ഘോ​രി വീ​ര​മൃ​ത്യു വ​രി​ക്കു​മ്പോ​ൾ എ​നി​ക്ക് 29 വ​യ​സ്സാ​യി​രു​ന്നു. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പ​ല​രും എ​ന്നെ ഉ​പ​ദേ​ശി​ച്ചി​രു​ന്നു. പ​ക്ഷേ, എ​ന്നെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​മാ​യി​രു​ന്നു എ​ല്ലാം. ഇ​ന്നും എ​ന്നും, എ​പ്പോ​ഴും അ​ങ്ങ​നെ​ത്ത​ന്നെ ആ​യി​രി​ക്കു​ക​യും ചെ​യ്യും. സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ വേ​ദ​ന​യോ​ടെ എ​ല്ലാ​വ​രും വാ​യി​ക്കു​ക​യും നൊ​മ്പ​ര​ത്തോ​ടെ ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്ത ഇൗ ​കു​റി​പ്പ് സ​ൽ​മ ഷ​ഫീ​ഖ് ഘോ​രി എ​ന്ന ക​ർ​ണാ​ട​ക​ക്കാ​രി​യു​ടേ​താ​ണ്.

Major Shafeek -Ghori in Karnataka
മേ​ജ​ർ ഷ​ഫീ​ഖ് ഘോ​രിക്കും മകനുമൊപ്പം സ​ൽ​മ ഷ​ഫീ​ഖ് ഘോ​രി
 


19ാം വ​യ​സ്സി​ൽ രാ​ജ്യം കാ​ക്കു​ന്ന പ​ട്ടാ​ള​ക്കാ​ര​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യിത്തീരുകയും 29ാം വ​യ​സ്സി​ൽ വി​ധ​വ​യാ​വു​ക‍യും ചെ​യ്ത സ​ൽ​മ, ‘ബീ​​ങ് യു’ ​എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ മേ​ജ​ർ ഷ​ഫീ​ഖ് ഘോ​രി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തിന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​സ്​​റ്റ്​​ ചെ​യ്ത കു​റി​പ്പി​ലൂ​ടെയാണ്​ വി​വാ​ഹ​നാ​ൾ മു​ത​ൽ പ്രി​യ​ത​മ​ന്‍റെ വേ​ർ​പാ​ട് വ​രെ​യു​ള്ള കാ​ല​ത്തെ ഓ​ർ​മ​ക​ൾ വി​വ​രി​ക്കു​ന്നത്. ഒപ്പം രാജ്യസുരക്ഷക്കായി എപ്പോഴും ജാഗ്രതയിൽ കഴിയുന്ന പ​ട്ടാ​ള​ക്കാ​രു​ടെ ഭാ​ര്യ​മാ​രു​ടെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു​വെ​ക്കു​ന്നു. 

2001ൽ ​ഓ​പ​റേ​ഷ​ൻ ര​ക്ഷ​കി​നി​ട​യി​ലു​ണ്ടാ​യ വീ​രോ​ചി​ത പോ​രാ​ട്ട​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച മേ​ജ​ർ ഷ​ഫീ​ഖ് ഘോ​രി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങിയ സ​ന്ദ​ർ​ഭം വി​വ​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: പി​റ്റേ​ന്ന് അ​വ​സാ​ന​മാ​യി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ വേ​ണ്ടി ഞാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​ത്ത​വ​ണ ദേ​ശീ​യ​പ​താ​ക​യി​ൽ പൊ​തി​ഞ്ഞ ഒ​രു പെ​ട്ടി​യി​ലാ​ണ് അ​ദ്ദേ​ഹം വ​ന്ന​ത്. ഞാ​ൻ ത​ക​ർ​ന്നു​പോ​യി. ക​രു​ത്തു​ള്ള​വ​ളാ​യി​രി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ന്നോ​ട് പ​റ​യാ​റു​ള്ള​താ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹം ഒ​പ്പ​മി​ല്ലാ​ത്ത ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ചി​ന്തി​ച്ചി​രു​ന്ന​തേ​യി​ല്ല.

Selma- Shafeek -Ghori
മേ​ജ​ർ ഘോ​രിയുടെ യൂ​നി​ഫോ​മിനടുത്ത് സ​ൽ​മ
 


അ​ദ്ദേ​ഹ​ത്തിന്‍റെ യൂ​നി​ഫോ​മും മ​റ്റു വ​സ്ത്ര​ങ്ങ​ളും ഇ​ന്നും ഇ​വി​ടെ​യു​ണ്ട്, ഞാ​ൻ അ​ത് ക​ഴു​കി​യി​ട്ടി​ല്ല. കാ​ര​ണം, ആ ​വി​കാ​രം എ​ന്നി​ൽ​ നി​ന്ന് അ​ക​ന്നു​പോ​കു​ന്ന​ത് എ​നി​ക്കി​ഷ്​​ട​മ​ല്ല. രാ​ജ്യ​ത്തെ വീ​ര​മൃ​ത്യു വ​രി​ച്ച പ​ട്ടാ​ള​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ക​ർ​ണാ​ട​ക​യി​ലെ സൈ​നി​ക​രു​ടെ വി​ധ​വ​ക​ൾ​ക്കു​മാ​യു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഓ​ടി​ന​ട​ക്കു​ന്ന സ​ൽ​മ​ക്ക് പ്ര​ചോ​ദ​നം മേ​ജ​ർ ഷ​ഫീ​ഖ് ഘോ​രി​യു​ടെ വാ​ക്കു​ക​ൾ​ ത​ന്നെ​യാ​ണ്- ‘‘ക​ര​ഞ്ഞി​രി​ക്ക​രു​ത്, ക​രു​ത്തു​ള്ള​വ​ളാ​യി​രി​ക്ക​ണം’’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaSalma Shafeeq GhoriLate Major Shafeeq GhoriLifestyle News
News Summary - Salma Shafeeq Ghori wife of Major Shafeeq Ghori in Karnataka -Lifestyle News
Next Story