Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kc rekha kv kartikeyan
cancel
camera_alt??? ????????? ?????????????????

ക​ര​കാ​ണാ​ക​ട​ല​ല​ക​ളി​ൽ തു​ഴ​യെ​റി​ഞ്ഞ്, ക​ട​ല​മ്മ ആ​ഴ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ച നി​ധി തേ​ടി​പ്പോ​ക​ു​ന്ന പ്രി​യ​ത​മ​ന്​ പ്രാ​ർ​ഥ​നാ പി​ന്തു​ണ​യു​മാ​യി ക​ര​യി​ൽ കാ​ത്തി​രി​​പ്പിെ​ൻ​റ വ​ല​നെ​യ്യു​ന്ന​വ​ളാ​ണ്​ ന​മ്മു​ടെ സ​ങ്ക​ൽ​പ​ങ്ങ​ളി​ലെ ക​ട​ൽ​ത്തീ​ര പെ​ൺ​ജീ​വി​ത​ങ്ങ​ൾ. സാ​ഹി​ത്യ​വും സി​നി​മ​യു​മെ​ല്ലാം കാ​വ്യ​ഭം​ഗി​യോ​ടെ അ​ത്ത​രം നി​ര​വ​ധി സ്​​ത്രീ​ജ​ന്മ​ങ്ങ​ളെ ന​മു​ക്ക്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന, ആ​ണു​ങ്ങ​ൾ ക​ട​ലി​നോ​ട്​ മ​ല്ലി​ട്ട്​ കൊ​ണ്ടു​വ​രു​ന്ന മീ​ൻ നാ​ട്ടി​ൽ വി​​റ്റു​തീ​ർ​ക്കു​ന്ന ‘ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ’ ആ ​മു​ഖ​ങ്ങ​ൾ അ​ങ്ങ​നെ ന​മു​ക്ക്​ ചി​ര​പ​രി​ചി​തം. എ​ന്നാ​ൽ, ക​ട​ലാ​​ഴ​ങ്ങ​ളി​ൽ ത​െ​ൻ​റ പു​രു​ഷ​െ​ൻ​റ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു​നി​ന്ന്​ ബോ​ട്ട്​ പാ​യി​ക്കു​ന്ന, വ​ല​യെ​റി​യു​ന്ന, മീ​ൻ​പി​ടി​ക്കു​ന്ന പെ​ൺ​ക​രു​ത്ത്​ സ​ങ്ക​ൽ​പ​ങ്ങ​ളി​ലേക്ക്​ അത്രപെ​െട്ടന്ന്​ കയറിവരില്ല.

അ​ങ്ങ​നെ ഒ​രു അ​പ​രി​ചി​ത ഫ്രെ​യി​മി​ലേ​ക്കാ​ണ്​ തൃ​ശൂ​ർ ചേ​റ്റു​വ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​നി കെ.​സി. രേ​ഖ തു​ഴ​യെ​റി​യു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന അ​പൂ​ർ​വ​ത​യാ​ണ്​ അ​വ​ർ. ഭ​ർ​ത്താ​വ്​ കെ.​വി. കാ​ർ​ത്തി​കേ​​യ​െ​നാ​പ്പം ആ​ഴ​ക്ക​ട​ലി​ൽ പോ​യി രേ​ഖ മീ​ൻ പി​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ ഒ​രു വ്യാ​ഴ​വ​ട്ടം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​രി​ഹാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളു​മൊ​ന്നും വ​ക​വെ​ക്കാ​തെ കരുത്തോടെ തു​ട​രു​ന്ന അ​വ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി കൊ​ച്ചി​യി​ലെ സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ്​ റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െ​ൻ​റ (സി.​എം.​എ​ഫ്.​ആ​ർ.​െ​എ) ആ​ദ​രം അ​ടു​ത്തി​ടെ ഇൗ ​ദ​മ്പ​തി​ക​ളെ തേ​ടി​യെ​ത്തി​യി​രു​ന്നു. ഭർത്താവിനൊപ്പം നി​ര​ന്ത​രം ക​ട​ലി​ൽ പോ​യി ആ​വോ​ലി​യും കാ​ളാ​ഞ്ചി​യും ചെ​മ്മീ​നു​ം ക​ണ​വ​യും അ​യ​ല​യു​മൊ​ക്കെ​യാ​യി ക​ര​പി​ടി​ക്കു​ന്ന രേ​ഖ കു​ടും​ബ​ത്തി​നൊ​പ്പ​മി​രു​ന്ന്​ ത​െ​ൻ​റ അപൂർവ ക​ട​ൽ​ക​ഥ പ​റ​യു​ന്നു. 

രേഖ ഭർത്താവ്​ കാർത്തികേയനൊപ്പം വലയിടുന്നു
 


ആദ്യകടല്‍ യാത്ര ഓര്‍മയില്ല; രക്തം ഛര്‍ദിച്ചത് മറക്കാനുമാകില്ല 
ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​കു​ന്ന സ്​​ത്രീ താ​നാ​ണെ​ന്ന കാ​ര്യ​മൊ​ന്നും രേ​ഖ​ക്ക്​ അ​റി​യി​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ​ത​ന്നെ എ​ന്നാ​ണ്​ ആ​ദ്യ​മാ​യി ക​ട​ലി​ൽ പോ​യ​ത്​ എ​ന്നു​പോ​ലും ഒാ​ർ​മ​യില്ല. വി​വാ​ഹം ക​ഴി​ഞ്ഞ്​ അ​ഞ്ച്​-​ആ​റ്​ വ​ർ​ഷ​മാ​​യ​പ്പോ​ഴേ​ക്കും ഭ​ർ​ത്താ​വി​നൊ​പ്പം ക​ട​ലി​ൽ പോ​യി​ത്തു​ട​ങ്ങി എ​ന്ന്​ മാ​ത്ര​മേ അ​റി​യൂ. അതുവരെ സാ​ധാ​ര​ണ ഭ​ർ​ത്താ​വ്​ മീ​ൻ പി​ടി​ച്ചു വ​രും. വ​ല​യി​ൽ​നി​ന്ന്​ മീ​ൻ അ​ട​ർ​ത്താ​നും ​െകാ​ണ്ടു​പോ​യി വി​ൽ​ക്കാ​നു​മെ​ല്ലാം സ​ഹാ​യി​ക്കും. അ​തി​െ​ൻ​റ സ്വ​ാ​ഭാ​വി​ക തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ്​ ഒ​രു ദി​വ​സം ക​ട​ലി​ലേ​ക്ക്​ പോ​കു​ന്ന​ത്. കൂ​ടാ​തെ, ഭ​ർ​ത്താ​വി​നൊ​പ്പം ക​ട​ലി​ൽ പോ​യി​രു​ന്ന​വ​ർ വ​രാ​തി​രി​ക്കു​ന്ന​ത്​ കാ​ര​ണം ഇ​ട​ക്ക്​ പ​ണി മു​ട​ങ്ങി​യി​രു​ന്ന​തും അ​ദ്ദേ​ഹ​ത്തി​നൊ​രു കൂ​ട്ടാ​യി തു​ഴ കൈ​യി​േ​ല​ന്തി​യി​റ​ങ്ങാ​ൻ കാ​ര​ണ​മാ​യി. ര​ണ്ടു പേ​ർ​ക്കും കൂ​ടി ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​യി​രു​ന്നു ല​ക്ഷ്യം. ക​ട​ലി​ൽ ആ​ദ്യ​മാ​യി പോ​യ ദി​വ​സം ഒാ​ർ​മ​യി​ല്ലെ​ങ്കി​ലും ആ ​ദി​വ​സ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ രേഖക്ക്​ മ​റ​ക്കാ​നാ​വി​ല്ല. 

ക​ട​ൽ പേ​ടി​യി​ല്ലെ​ങ്കി​ലും ക​ട​ൽ​ചൊ​രു​ക്ക്​ ഭ​യ​പ്പെ​ട്ടാ​ണ്​ ആ​ദ്യം കൊ​ച്ചു​വ​ഞ്ചി​യി​ൽ കാ​ർ​ത്തി​കേ​യ​നൊ​പ്പം ആ​ഴ​​ങ്ങ​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​യ​തെ​ന്ന്​ രേ​ഖ പ​റ​യു​ന്നു. ‘‘ഭ​യ​പ്പെ​ട്ട​തു​പോ​ലെ​ത​ന്നെ സം​ഭ​വി​ച്ചു. ക​ട​ലി​ലേ​ക്ക്​ ​വ​ഞ്ചി​യി​ൽ പോ​കു​ന്തോ​റും ഛർ​ദി​ച്ചു​തു​ട​ങ്ങി. ര​ക്​​തം​പോ​ലും പു​റ​ത്തു​വ​ന്നു. ശ​രീ​രം ക്ഷീ​ണി​ച്ചെ​ങ്കി​ലും മ​ന​സ്സ്​ കീ​ഴ​ട​ങ്ങി​യി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ക​ട​ലി​ലേ​ക്ക്​ പോ​യി. നാ​ലു​ദി​വ​സം ഛർ​ദി​ച്ച്​ അ​വ​ശ​യാ​യി. എ​ന്നി​ട്ടും ക​ട​ൽ പേ​ടി​പ്പി​ച്ചി​ല്ല. മ​ന​സ്സ്​ മ​ടു​ത്തു​മി​ല്ല. നി​ശ്ച​യ​ദാ​ർ​ഢ്യം​കൊ​ണ്ട്​ ക​ട​ലി​നെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.’’ -ഇ​ന്ന്​ ക​ട​ലി​ലെ എ​ല്ലാ പ​ണി​ക​ളും ചെ​യ്യാ​നു​ള്ള വൈ​ദ​ഗ്​​ധ്യം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞ രേ​ഖ ആദ്യ ദിനങ്ങളിൽ നേരിട്ട കഷ്​ടപ്പാടുകൾ ലാഘവത്തോടെ വിവരിച്ചു. ആ ദിനങ്ങളിൽ നിന്ന്​ ഇന്ന​െത്ത രേഖയിലെത്തു​േമ്പാൾ വ​ഞ്ചി​യു​ടെ എ​ൻ​ജി​ൻ ഒാ​ടി​ക്കാ​നും ആ​യി​രം ക​ല്ലു​ക​ളു​​ള്ള വ​ല വി​രി​ക്കാ​നും വ​ലി​ക്കാ​നുമെ​ല്ലാം വിദഗ്​ധയായ വനിതയാണ്​ കൺമുന്നിൽ.

സമയം കണക്കാക്കാനാകില്ല; എപ്പോള്‍ തിരികെ വരുമെന്ന് പറയാനും
‘‘ക​ട​ലി​ലെ പ​ണി​ക്ക്​ സ​മ​യം ക​ണ​ക്കാ​ക്കാ​നാ​കി​ല്ല. കൃ​ത്യ​മാ​യ പ​ണി​യോ വ​രു​മാ​ന​മോ പ​റ​യാ​നാ​കി​ല്ല. ആ​ദ്യ കാ​ല​ത്ത്​ ചെ​റു​വ​ഞ്ചി​യി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഫൈ​ബ​ർ ബോ​ട്ടി​ലാ​ണ്​ പോ​കു​ന്ന​ത്. അ​ർ​ധ​രാ​ത്രി പി​ന്നി​ടു​േ​മ്പാ​ൾ​ത​ന്നെ പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങും. നേ​രം പു​ല​രും​മു​മ്പു​ത​ന്നെ പു​റം​ക​ട​ലി​ൽ എ​ത്തും’’ ^രേ​ഖ പ​റ​യു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ താ​നാ​യി​രി​ക്കും ബോ​ട്ട്​ ഒാ​ടി​ക്കു​ക​യെ​ന്ന്​ രേ​ഖ പ​റ​യു​ന്നു. ‘‘ചി​ല​പ്പോ​ൾ ആ​യി​രം ക​ല്ലു​ക​ളുള്ള വ​ല ക​ട​ലി​ൽ വി​രി​ക്കേ​ണ്ട ജോ​ലി​യാ​യി​രി​ക്കും. തീ​ര​ത്തെ തെ​ങ്ങി​ൻ​ത​ല​പ്പു​ക​ൾ ക​ണ്ണിൽനി​ന്ന്​ മ​റ​ഞ്ഞ്​ വീ​ണ്ടും കു​റെ സ​മ​യം ബോ​േ​ട്ടാ​ടി​ച്ച ശേ​ഷ​മാ​യി​രി​ക്കും വ​ല​യി​ടേ​ണ്ട സ്​​ഥ​ല​ത്ത്​ എ​ത്തു​ക.

രേഖയും കാർത്തികേയനും മക്കൾക്കൊപ്പം
 


എ​ൻ​ജി​ൻ ഒാ​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ചേ​ട്ട​ൻ വ​ല വി​രി​ക്കു​ന്ന​തിന്​ അ​നു​സ​രി​ച്ച്​ വേ​ഗ​ത്തി​ൽ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും. വ​ല വി​രി​ക്കു​ന്ന പ​ണി കു​റേ​ക്കൂ​ടി ആ​യാ​സ​മു​ള്ള​താ​ണ്. തി​ര​ക​ളി​ൽ ചാ​ഞ്ചാ​ടി മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന ബോ​ട്ടി​ൽ​നി​ന്ന്​ അ​തി​വേ​ഗ​ത്തി​ൽ വ​ല വി​രി​ക്ക​ണം. ആ​യി​രം ക​ല്ലു​ക​ൾ കെ​ട്ടി​യി​ട്ടു​ള്ള വ​ല സ്​​ഥാ​നം തെ​റ്റാ​തെ അ​തി​വേ​ഗം ക​ട​ലി​ലേ​ക്ക്​ എ​റി​ഞ്ഞു​െ​കാ​ണ്ടി​രി​ക്കും. ക​ല്ലു​ക​ൾ​കെ​ട്ടി​യ ഭാ​ഗം തെ​റ്റാ​തെ​യും എ​ൻ​ജി​നി​ൽ കു​ടു​ങ്ങാ​തെ​യും അ​തി​സൂ​ക്ഷ്​​മ​മാ​യി ചെ​യ്യേ​ണ്ട പ​ണി​യാ​ണി​ത്. ചെ​റി​യ പി​ശ​ക്​ പ​റ്റി​യാ​ൽ വ​ല കീ​റി​േ​പ്പാ​കാ​നും കു​രു​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. ആ​ദ്യ​മൊ​ക്കെ ബോ​ട്ടി​ൽ എ​ണീ​റ്റുനി​ന്ന്​ ഇൗ ​പ​ണി ചെ​യ്യു​ക ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ്ര​യാ​സ​മി​ല്ലാ​തെ ചെ​യ്യാ​ൻ പ​ഠി​ച്ചു. ആ​ദ്യ​മി​ട്ട വ​ല വ​ലി​ച്ച​ശേ​ഷം പു​ല​ർ​െ​ച്ച​യു​ള്ള മീ​ൻ​കൊ​യ്​​ത്തി​നാ​യി വീ​ണ്ടും വ​ല​യി​ടും. ര​ണ്ടു​ത​വ​ണ വ​ല​യി​ട്ട്​ വ​ലി​ച്ച ശേ​ഷ​മാ​യി​രി​ക്കും മ​ട​ക്കം.

ബോ​ട്ടി​ൽ വെ​ച്ചു​ത​ന്നെ മീ​ൻ വ​ല​ക്ക​ണ്ണി​ക​ളി​ൽനി​ന്ന്​ അ​ട​ർ​ത്തു​ന്ന ജോ​ലി​ക​ളും ര​ണ്ടുപേ​രും കൂ​ടി ചെ​യ്യും’’ ^ക​ട​ലി​ലെ ക​ഠി​നാ​ധ്വാ​നം രേ​ഖ വി​വ​രി​ക്കു​ന്നു. അ​ർ​ധ​രാ​ത്രി കടലിലേക്ക്​ പു​റ​പ്പെ​ട്ട്​ രാ​വി​ലെ 10-11 മ​ണി​യോ​ടെ​യാ​ണ്​ സാ​ധാ​ര​ണ തി​രി​ച്ചെ​ത്താ​റ്. ചേ​റ്റു​വ ഹാ​ർ​ബ​റി​ലും മാ​ർ​ക്ക​റ്റി​ലും തൃ​ശൂ​രി​ലും ഒ​ക്കെ കൊ​ണ്ടു​പോ​യി മീ​ൻ വി​ൽ​ക്കു​ന്ന​തും കാ​ർ​ത്തി​കേ​യ​നും രേ​ഖ​യും ഒ​രു​മി​ച്ചാ​ണ്. തു​ല്യ​​ജോ​ലി​ക്ക്​ തു​ല്യ ശ​മ്പ​ള​മാ​ണ്​ ബോ​ട്ടി​ലെ രീ​തി​യെ​ന്ന്​ കാ​ർ​ത്തി​കേ​യ​ൻ ​പ​റ​യു​ന്നു. ഫൈ​ബ​ർ ബോ​ട്ടി​ൽ കാ​ർ​ത്തി​കേ​യ​നും രേ​ഖ​ക്കും ഒ​പ്പം മ​റ്റൊ​രാ​ൾ കൂ​ടി ഉ​ണ്ടാ​കും. ചി​ല​പ്പോ​ൾ 2000 രൂ​പ​ക്കും മ​റ്റു ചി​ല​പ്പോ​ൾ 5000 രൂ​പ​ക്കും 10,000 രൂ​പ​ക്കു​മൊക്കെയു​ള്ള മീ​ൻ കി​ട്ടും. ചെ​ല​വു​കാ​ശ്​ ക​ഴി​ഞ്ഞ്​ മൂ​ന്നു പേ​ർ​ക്കും തു​ല്യ​മാ​യി വീ​തി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ കാ​ർ​ത്തി​കേ​യ​ൻ വ്യക്​തമാക്കി. 

നീന്തലറിയില്ല; കടലമ്മയും ഭര്‍ത്താവും തുണ
വി​ശാ​ല​മാ​യ ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കാ​ൻ തു​ട​ങ്ങി​യി​ട്ട്​ 12 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​െ​ട്ട​ങ്കി​ലും ത​നി​ക്ക്​ ഇ​പ്പോ​ഴും നീ​ന്ത​ല​റി​യി​ല്ലെ​ന്ന്​ രേ​ഖ പ​റ​യു​േ​മ്പാ​ൾ നാം അ​മ്പ​ര​ക്കും. നീ​ന്ത​ല​റി​യാ​തെ ക​ര​കാ​ണാ​ക​ട​ലി​ലേ​ക്ക്​ പോ​കാ​ൻ പേ​ടി തോ​ന്നി​ല്ലേ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ പു​ഞ്ചി​രി​യാ​ണ്​ ആ​ദ്യം രേ​ഖ​യു​ടെ മ​റു​പ​ടി. ‘‘ക​ട​ല​മ്മ​യും ചേ​ട്ട​നും കാ​ത്തു​കൊ​ള്ളും’’ -​പി​ന്നാ​ലെ രേ​ഖ പ​റ​ഞ്ഞു. കാ​ർ​ത്തി​കേ​യ​ന്​ ന​ന്നാ​യി നീ​ന്ത​ല​റി​യാ​വു​ന്ന​തി​െ​ൻ​റ ധൈ​ര്യ​മാ​ണ്​ രേ​ഖ​ക്ക്. ഒ​പ്പം ക​ട​ല​മ്മ​യി​ലു​ള്ള വി​ശ്വാ​സ​വും. ക​ട​ലി​ൽ​വെ​ച്ച്​ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കൊ​ന്നും സാ​ക്ഷ്യംവ​ഹി​ക്കേ​ണ്ടി​ വ​ന്നി​ട്ടി​ല്ലെ​ന്ന​തി​െ​ൻ​റ ആ​ശ്വാ​സ​വും ഇ​വ​ർ​ക്കു​ണ്ട്. പ​ല​പ്പോ​ഴും വ​ല​യും മ​റ്റും വ​ലി​യ ബോ​ട്ടു​ക​ൾ കീ​റി​ക്കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ വ​ല വി​രി​ച്ച​ശേ​ഷം ബോ​ട്ടും നി​ർ​ത്തി​യി​ട്ട്​ ക​ട​ലി​ൽ വി​ശ്ര​മി​ക്കു​േ​മ്പാ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വം രേ​ഖ​ക്കും കാ​ർ​ത്തി​കേ​യ​നും മ​റ​ക്കാ​നാ​കി​ല്ല. ബോ​ട്ടി​ൽ ലൈ​റ്റി​ട്ട്​ ചെ​റി​യ മ​യ​ക്ക​ത്തി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ്​ ഒ​രു ബോ​ട്ട്​ ത​ങ്ങ​ളു​ടെ ഫൈ​ബ​ർ ബോ​ട്ടി​ന്​ നേ​രെ വ​രു​ന്ന​ത്​ രേ​ഖ കാ​ണു​ന്ന​ത്. തൊ​ട്ട​ടു​ത്ത്​ എ​ത്താ​റാ​യ​പ്പോ​ഴേ​ക്കും നി​ല​വി​ളി​യാ​യി​രു​ന്നു. ശ​ബ്​​ദം കേ​ട്ട്​ മ​റ്റേ ബോ​ട്ട്​ വെ​ട്ടി​ത്തി​രി​ച്ച​തി​നാ​ൽ കൂ​ട്ടി​യി​ടി​യി​ൽ​നി​ന്ന്​ ത​ല​നാ​രി​ഴ​ക്ക്​ ര​ക്ഷ​​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ലി​യ ബോ​ട്ടി​െ​ൻ​റ എ​ൻ​ജി​ൻ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ്​​ അ​പ​ക​ട​ത്തി​െ​ൻ​റ വ​ക്കി​ൽ വ​രെ​യെ​ത്തി​യ സം​ഭ​വ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ രേ​ഖ ഒാ​ർ​ക്കു​ന്നു. 

ആദ്യം കളിയാക്കല്‍; ഇപ്പോള്‍ പ്രോത്സാഹനം
കാ​ർ​ത്തി​കേ​യ​നൊ​പ്പം രേ​ഖ ആ​ദ്യ​മാ​യി ക​ട​ലി​ൽ പോ​യി തു​ട​ങ്ങി​യ​പ്പോ​ൾ പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണ്​ ചു​റ്റും. സ്​​ത്രീ​ക​ൾ ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കാ​ൻ പാ​ടി​ല്ല എ​ന്ന വി​ശ്വാ​സം തെ​റ്റി​ച്ചു എന്നു പറഞ്ഞായിരുന്നു ചിലർ എതിരായത്. ഹാ​ർ​ബ​റി​ലും തീ​ര​ത്തും, ‘കു​ട്ടി​ക​ളും കു​ടും​ബ​വു​മാ​യി ക​ട​ലി​ൽ പോ​കു​ന്ന​വ​ർ’ എ​ന്ന ക​ളി​യാ​ക്ക​ലും ആ​േ​ക്ഷ​പ​വുമാ​യി​രു​ന്നു ആ​ദ്യം കേ​ട്ട​ത്. രേ​ഖ​യെ ഒ​പ്പം കൊ​ണ്ടു​പോ​കു​ന്ന​തി​െ​ൻ​റ പേ​രി​ലും പ​ല​രും കാ​ർ​ത്തി​കേ​യ​നെ​യും നി​ര​ന്ത​രം പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ജീ​വി​ത​മാ​ർ​ഗം നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽനി​ന്ന്​ പ​രി​ഹാ​സ​വും ക​ളി​യാ​ക്ക​ലും ഒ​ന്നും ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ചി​ല്ല.​ ആ​ദ്യ​മൊ​ക്കെ ഹാ​ർ​ബ​റി​ൽ രേ​ഖ​യെ കൊ​ണ്ടു​പോ​കാ​റു​ണ്ടാ​യി​രു​ന്നി​ല്ല.

ക​ളി​യാ​ക്കു​ന്ന​വ​രെ അ​വ​ഗ​ണി​ച്ച്​ നി​ര​ന്ത​ര​മാ​യി കടലിൽ പോ​യി. ഇ​തോ​ടെ ആ​ളു​ക​ളു​ടെ രീ​തി​യി​ലും മാ​റ്റംവ​ന്നു. പ​ല​രും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​ഹാ​യി​ക്കാ​നും തു​ട​ങ്ങി. നാ​ട്ടി​ക​യി​ലെ​യും പൊ​ന്നാ​നി​​യി​ലെ​യും വ​ള്ള​ക്കാ​രും ബോ​ട്ടു​കാ​രും മീ​ൻ തി​രി​വു​ള്ള ​ഇടങ്ങൾ (ക​ട​ലി​ൽ മീ​ൻ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​യി​ട​ങ്ങ​ൾ) പ​റ​ഞ്ഞു​കൊ​ടു​ക്കും. ക​ട​ലി​ലേ​ക്ക്​ വ​ള്ള​ത്തി​ൽ പോ​കു​േ​മ്പാ​ഴും നാ​ട്ടി​ൽ മീ​ൻ ​വി​ൽ​ക്കാ​നും ക​ട​യി​ൽ പോ​കാ​നും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​േ​മ്പാ​ഴും എ​ല്ലാം കാ​ർ​ത്തി​കേ​യ​നും രേ​ഖ​യും ഒ​രു​മി​ച്ചാ​യി​രി​ക്കും. കാ​ർ​ത്തി​കേ​യ​നൊ​പ്പം​ രേ​ഖ​യെ ക​ണ്ടി​ല്ലെ​ങ്കി​ൽ വാ​ൽ എ​വി​ടെ​യെ​ന്ന നാ​ട്ടു​കാ​രു​ടെ ചോ​ദ്യം അ​പ്പോ​ൾ വ​രും. ഇ​പ്പോ​ൾ എ​ല്ലാ​വ​രും സ്​​നേ​ഹ​ത്തോ​ടെ​യാ​ണ്​ പെ​രു​മാ​റു​ന്ന​ത്. ഹാ​ർ​ബ​റി​ലും ക​ട​ലി​ലും എ​ല്ലാം ഇ​പ്പോ​ൾ ഇൗ ​ദ​മ്പ​തി​ക​ൾ എ​ല്ലാ​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്. 

പഴയ എന്‍ജിന്‍ മാറ്റണം; മക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കണം
ഇ​പ്പോ​ൾ ക​ട​ലി​ൽ പോ​കു​േ​മ്പാ​ഴു​ള്ള ഏ​റ്റ​വും വ​ലി​യ പേ​ടി ബോ​ട്ടി​െ​ൻ​റ പ​ഴ​യ എ​ൻ​ജി​നാ​ണെ​ന്ന്​ കാ​ർ​ത്തി​കേ​യ​നും രേ​ഖ​യും പ​റ​യു​ന്നു. ‘‘എ​പ്പോ​ഴാ​ണ്​ ഇ​ത്​ പ​ണി​മു​ട​ക്കു​ക​യെ​ന്ന്​ അ​റി​യി​ല്ല. ഇൗ ​എ​ൻ​ജി​ൻ ഒ​ന്ന്​ മാ​റ്റി പു​തി​യ​താ​ക്ക​ണം’’. പ്ര​ണ​യ​വി​വാ​ഹി​ത​രാ​യ ഇൗ ​ദ​മ്പ​തി​ക​ൾ​ക്ക്​ നാ​ലു പെ​ൺ​മ​ക്ക​ളാ​ണ്. പ്ല​സ്​ ടു​വി​ന്​ പ​ഠി​ക്കു​ന്ന മാ​യ​ക്ക്​ പൊ​ലീ​സി​ൽ ചേ​രാ​നാ​ണ്​ ആ​ഗ്ര​ഹം. ഒ​മ്പ​താം ക്ലാ​സു​കാ​രി അ​ഞ്​​ജ​ലി ക​രാ​​േ​ട്ട​യും ആ​യോ​ധ​നക​ല​ക​ളും പ​രി​ശീ​ലി​ക്കു​ന്നു. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ക​ൾ ദേ​വ​പ്രി​യ​ക്ക്​ അ​ധ്യാ​പി​ക​യാ​കാ​നാ​ണ്​ ആ​ഗ്ര​ഹം. ഇ​ള​യ​മ​ക​ൾ ല​ക്ഷ്​​മി​പ്രി​യ മൂ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ‘‘മ​ക്ക​ളു​ടെ സ്വ​പ്​​ന​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്ക​ണം’’ ^​ പ്രതിസന്ധികൾക്ക്​ മു​ന്നി​ൽ പ​ത​റാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​​ന്​ പി​ന്നി​ലെ ഉൗ​ർ​ജ​മാ​കു​ന്ന ല​ക്ഷ്യം പ​റ​ഞ്ഞ്​ കാ​ർ​ത്തി​കേ​യ​നും രേ​ഖ​യും പു​ഞ്ചി​രി​ക്കു​ന്നു. അരികിൽ സ്​നേഹം ചൊരിയുന്ന തിരകളുമായി ക​ട​ലമ്മയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.C RekhaK.V KarthikeyanIndia's firstfisher coupleLifestyle News
News Summary - India's 'first fisher couple' K.C Rekha and K.V Karthikeyan -lifestyle news
Next Story