Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നി​യോ​ഗി​ത​ൻ
cancel
camera_alt???. ???.???. ???????????

അ​ശ​ര​ണ​രാ​യ രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​കു​ന്ന, ആ​ശ​യ​റ്റ​വ​ർ​ക്ക്​ പ്ര​തീ​ക്ഷ​യു​ടെ തീ​നാ​ളം പ​ക​രു​ന്ന, ആ​ത്​​മ​വി​ശ്വാ​സ​ത്തി​െ​ൻ​റ പു​തു​ചി​റ​കു​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഡോ​ക്ടറാ​കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ജ​ന്മം. ഡോ. ​വി.​പി.  ഗം​ഗാ​ധ​ര​ൻ എ​ന്ന അർബുദ ചി​കി​ത്സ വി​ദ​ഗ്ധ​െ​ൻ​റ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ന​മു​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണി​ത്. അ​ല്ലെ​ങ്കി​ൽ തു​ണിവ്യ​വ​സാ​യ​ത്തിൽ ഒ​പ്പംകൂ​ട്ടാ​ൻ അച്ഛൻ ക​ണ്ടുവെ​ച്ച മ​ക​ൻ ഒ​രു നി​യോ​ഗംപോ​ലെ വൈ​ദ്യ വ​ഴി​യി​ൽ എ​ത്തിപ്പെ​ടു​ക​യി​ല്ലാ​യി​രു​ന്ന​ല്ലോ... തി​രു​പ്പൂരി​ൽ ടെ​ക്സ്​​ൈ​റ്റ​ൽ ബി​സിന​സ്​ ന​ട​ത്തി​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​ൻ പ​ദ്​മ​നാ​ഭ​ൻ നാ​യ​രു​ടെയും സ​ര​സ്വ​തി അ​മ്മ​യു​ടെ​യും നാ​ലു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യി​രു​ന്നു ഗം​ഗ. അ​ച്ഛ​ന്‍റെ ജോ​ലി സ്​​ഥ​ല​മാ​യ തി​രു​പ്പ​ൂരി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

ചേ​ച്ചി​യെ ചേ​ർ​ക്കാ​ൻ സ്​​കൂ​ളി​ൽ ചെ​ന്ന​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഗം​ഗ​യു​ടെ അ​റി​വും സാ​മ​ർ​ഥ്യ​വും ക​ണ്ട് അ​ധ്യാ​പ​ക​ർ അ​ദ്​ഭുതം കൂ​റി. ഗം​ഗ​യു​ടെ അ​ടി​സ്​​ഥാ​ന അ​റി​വു​ക​ൾ പ​രി​ശോ​ധി​ച്ച അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞു: ‘‘ഇ​വ​നെ ന​മു​ക്ക് നാ​ലാം ക്ലാ​സിൽ ചേ​ർ​ക്കാം’’. ചേ​ച്ചി​യു​ടെ  അ​ധ്യാ​പ​ക​ൻ വീ​ട്ടി​ലെ​ത്തി ചേ​ച്ചി​യെ പ​ഠി​പ്പി​ക്കു​മ്പോ​ൾ അ​ടു​ത്തി​രു​ന്നു കേ​ട്ടുപ​ഠി​ച്ച​താ​യി​രു​ന്നു ഈ ​അ​റി​വെ​ല്ലാം. അ​ഞ്ചുവ​യ​സ്സി​ന് മൂ​ത്ത ചേ​ച്ചി അ​ഞ്ചാം ക്ലാ​സി​ലും അ​നി​യ​ൻ നാ​ലി​ലും  പ​ഠി​ക്കു​ന്ന ഉ​ചി​ത​മി​ല്ലാ​യ്മ കാ​ര​ണം അച്ഛൻ സ​മ്മ​തി​ച്ചി​ല്ല. ഒ​ടു​വി​ൽ അ​ധ്യാ​പ​ക​രു​ടെ നി​ർ​ബ​ന്ധം കാ​ര​ണം ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ൾ ഒ​ഴു​വാ​ക്കി ഗം​ഗ​യെ  മൂ​ന്നാം ക്ലാ​സി​ൽ ചേ​ർ​ത്തു. ഒ​രുവ​ർ​ഷ​മേ തി​രു​പ്പൂ​രി​ൽ പ​ഠി​ച്ചു​ള്ളൂ.

പി​ന്നീ​ട് തൃ​ശൂ​രി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പേ​ഷ്കാ​ർ റോ​ഡി​ലെ വീ​ട്ടി​ൽ കു​ടും​ബം താ​മ​സ​മാ​ക്കി. നാ​ട്ടി​ൻപു​റ​ത്തി​ൻെ​റ സ​ർ​വ ന​ന്മ​ക​ളും അ​റി​ഞ്ഞു വ​ള​ർ​ന്ന ആ ​സ്​​കൂ​ൾ കാ​ല​മാ​ണ് സ​ഹ​ജീ​വി സ്​​നേ​ഹ​ത്തിന്‍റെ ന​ന്മ ഗം​ഗ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ​ത്. സൗ​ഹൃ​ദ​വും ക​രു​ത​ലും ഏ​റ്റ​വുംകൂ​ടു​ത​ൽ ല​ഭി​ച്ച​ കാ​ല​മാ​യി​രു​ന്നു അ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ നാ​ഷ​നൽ ഹൈ​സ്​​കൂ​ളി​ൽ രാ​മ​നാ​ഥ​ൻ മാ​ഷും രാ​മ​ച​ന്ദ്ര​ൻ മാ​ഷു​മൊ​ക്കെ പ​ക​ർ​ന്നു​കൊ​ടു​ത്ത​ത് പാ​ഠ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല, ജീ​വി​തംകൂ​ടി​യാ​യി​രു​ന്നു. അ​ന്ന​ത്തെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ അ​പൂ​ർ​വ സു​ഗ​ന്ധം ഗം​ഗ ജീ​വി​ത​ത്തോ​ട് ഒ​പ്പംകൂ​ട്ടി.​ കൂ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്ര​ധാ​ന്യം ന​ൽ​കു​ന്ന ഗം​ഗ​ക്ക് തി​രു​പ്പൂ​രി​ൽ മൂ​ന്നാം ക്ലാ​സിൽ ഒ​പ്പംപ​ഠി​ച്ച അ​പ്പു​വു​മാ​യി ​പോ​ലും ഇ​പ്പോ​ഴും വ​ലി​യ സൗ​ഹൃ​ദ​മു​ണ്ട്. ഒ​രു ലോ​ക്കോ പൈ​ല​റ്റ് ആ​കു​ക എ​ന്നതായി​രു​ന്നു ഗം​ഗ​യു​ടെ ഏ​റ്റ​വുംവ​ലി​യ ആ​ഗ്ര​ഹം. െട്ര​യി​നു​ക​ൾ അ​ന്നും ഇ​ന്നും ഗം​ഗ​യു​ടെ ഹ​ര​മാ​ണ്. തി​രു​പ്പ​ൂരി​​ൽ ചെ​ന്നാ​ൽ ജ്യേ​ഷ്ഠ​ൻ ഡോ. ​ബാ​ല​ച​ന്ദ്ര​നെ​യും കൂ​ട്ടി തി​രി​പ്പൂ​ർ ഓ​വ​ർ ബ്രി​ഡ്ജിെ​ൻ​റ മു​ക​ളി​ൽ പോ​യി​രി​ക്കും. െട്ര​യി​ൻ പോ​കു​ന്ന​ത് കാ​ണാ​ൻ. 

13ാം വ​യ​സ്സി​ൽ പ​ത്താം ക്ലാ​സ്​ ക​ഴി​ഞ്ഞ ഗം​ഗ പ്രീ​ഡി​ഗ്രി​യും ബി​രു​ദ​വും മ​ഹാ​രാ​ജാ​സിെന്‍റെ സ​മ്പ​ന്ന​തയി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു മ​ക​ൻ ഡോ​ക്ട​ർ, ഒ​രു മ​ക​ൻ എൻജി​നീ​യ​ർ എ​ന്നാ​ൽ, ഗം​ഗ എെ​ൻ​റ ബി​സിന​സ്​ നോ​ക്ക​ട്ടെ എ​ന്നാ​യി അച്ഛൻ. ഗം​ഗ ഒ​രു ഡോ​ക്ട​റാ​കു​ന്ന​തൊ​ന്നും ആ ​വീ​ട്ടി​ൽ അ​ത്ര താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​യി​രു​ന്നി​ല്ല. റി​സ​ൽ​ട്ട് വ​രു​ന്ന മൂ​ന്നു​മാ​സ​ത്തെ കാ​ലാ​വ​ധി​യി​ൽ അച്ഛൻ ഗം​ഗ​യെ തന്‍റെ ഫാ​ക്ട​റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​ൽ​പി​ച്ചെ​ങ്കി​ലും ക​ച്ച​വ​ട​വു​മാ​യി മ​ക​ൻ ഒ​രുത​ര​ത്തി​ലും ചേ​ർ​ന്നു​പോ​കി​ല്ലെ​ന്ന് വ​ള​രെ പെ​ട്ട​ന്ന്  അച്ഛന് മ​ന​സ്സി​ലാ​യി. അ​തോ​ടെ പ​ഠ​നം തു​ട​രാ​ൻ മ​ക​നെ അച്ഛ​ൻ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ബി.​എ​സ്​സി  ന​ല്ല മാ​ർ​ക്കോ​ടെ പാ​സാ​യ​തി​നാ​ൽ മെ​ഡി​സി​ന് ചേ​രാ​മെ​ന്ന ആ​ശ​യം പി​ന്നീ​ട് മു​ന്നോ​ട്ടുവെ​ച്ച​ത് ജ്യേ​ഷ്​​ഠനാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്ക​പ്പെടു​ക​യും ചെ​യ്തു. 

എം.​ബി.​ബി.​എ​സ്​ പ​ഠി​ക്കാ​ൻ കോ​ട്ട​യ​​െത്തത്തി​യ​താ​ണ് ജീ​വി​ത​ത്തെ മാ​റ്റിമ​റി​ച്ച​ത്. ‘അ​വി​ടെ കാ​മ്പ​സിൽ ഞ​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​യി​രു​ന്നി​ല്ല, ജീ​വി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തെ ആ ​ആ​ർ​പ്പൂ​ക്ക​ര ഗ്രാ​മം മു​ഴു​വ​ൻ കോ​ള​ജിെ​ൻ​റ ഭാ​ഗ​മാ​യി​രു​ന്നു. ക്രി​സ്​​മ​സ്​ ഒ​ക്കെ ആ​യിക്കഴി​ഞ്ഞാ​ൽ ക​രോ​ളു​മാ​യി ഓ​രോ വീ​ട്ടി​ലും ക​യ​റി​യി​റ​ങ്ങും. ഓ​രോ വീ​ട്ടി​ലെ​യും അ​തി​ഥി​ക​ളാ​യി​രി​ക്കും ഞ​ങ്ങ​ൾ. ആ​ർ​പ്പൂ​ക്ക​ര രാ​ജീ​സി​ലെ ഒ​രു സി​നി​മ​യും ഞ​ങ്ങ​ൾ ഒ​ഴിവാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും ഒ​രാ​ൾപോ​ലും തോ​റ്റി​ല്ല. അ​ന്ന് പ​ഠി​പ്പിെ​ൻ​റ മി​ക​വു​മാ​ത്ര​മാ​യി​രു​ന്നു മാ​ന​ദ​ണ്ഡം. ഇ​ന്ന് പ​ണ​മു​ള്ള​വ​ന് ഏ​ത് ഡി​ഗ്രി​യും സ​മ്പാ​ദി​ക്കാം. അ​ന്ന് ഏ​റെ സാ​ധാ​ര​ണ​ക്കാ​ര​ൻ പോ​ലും ഞ​ങ്ങ​ളോ​ടൊ​പ്പം പ​ഠി​ച്ചി​രു​ന്നു. ഇ​ടു​ക്കി രാ​ജ​കു​മാ​രി​യി​ൽ നി​ന്ന് വ​രു​ന്ന കു​ര്യ​ൻ ഉ​ണ്ടാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ കൂ​ടെ. ഇ​ടു​ക്കി​യി​ൽ വ​ണ്ടി​യി​റ​ങ്ങി​യാ​ൽ മൈ​ലു​ക​ളോ​ളം ന​ട​ന്നുവേ​ണം കു​ര്യ​െൻ​റ വീ​ട്ടി​ലെ​ത്താ​ൻ. ഞ​ങ്ങ​ൾ കു​ര്യ​നെ ക​ളി​യാ​ക്കു​മാ​യി​രു​ന്നു. കു​ര്യ​ന് അ​വ​ധി​ക്ക് വീ​ട്ടി​ൽ നി​ൽ​ക്കാ​ൻ സാ​ധി​ക്കി​​െല്ല​ന്ന്. അ​വി​ടെ​യെ​ത്തു​മ്പോ​ഴേ​ക്കും തി​രി​കെവ​രാ​നു​ള്ള സ​മ​യ​മാ​കും. അ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഒ​രു പ​ഠ​ന പ്ര​യാ​സ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​രീ​ക്ഷയ​ടു​ത്താ​ൽ എ​ല്ലാ​വ​രും സം​ഘ​മാ​യി​രു​ന്ന് പ​ഠി​ക്കും. 

അ​വി​ടെവെ​ച്ചാ​ണ് ജീ​വി​ത​ത്തി​ൽ ഒ​പ്പംകൂ​ട്ടി​യ ചി​ത്ര​ധാ​ര​യെ കി​ട്ടു​ന്ന​ത്. കോ​ള​ജി​ൽ സാ​ഹി​ത്യ​വും രാ​ഷ്​ട്രീ​യ​വും സ്​​പോ​ർ​ട്സു​മൊ​ക്കെ ഒ​പ്പം കൊ​ണ്ടുന​ട​ന്ന ആ​ളാ​ണ് ഗം​ഗ. അ​പ്പോ​ൾ പ​ല​പ്പോ​ഴും ക്ലാ​സു​ക​ൾ ന​ഷ്​​ട​മാ​കും. അ​പ്പോ​ൾ പ​ല​പ്പോ​ഴും സ​ഹാ​യി​ക്കാ​റു​ള്ള​ത് ചി​ത്ര​യാ​ണ്. നോ​ട്ടു​ക​ൾ എ​ഴു​തി​ത്ത​രും, ന​ഷ്​​ട​പ്പെ​ട്ട പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു ത​രും, ഈ ​ക​രു​ത​ൽ ഉ​ള്ളി​ലെ​വി​ടെ​യോ ഒ​രു ഇ​ഷ്​​ട​മാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാംവ​ർ​ഷം എ​ല്ലാ​വ​രെയും ബാ​ച്ചു​ക​ളാ​യി തി​രി​ക്കും. ഞാ​നും ചി​ത്ര​യും ഒ​രേ ഗ്രൂ​പ്പി​ലെ​ത്തി. അ​തൊ​രു പൈ​ങ്കി​ളി പ്ര​ണ​യ​മൊ​ന്നു​മാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തെ കു​റി​ച്ച് വ​ള​രെ ഗൗ​ര​വപൂ​ർ​ണമാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള ര​ണ്ടുപേ​രു​ടെ ഒ​ത്തുചേ​ര​ലാ​യി​രു​ന്നു അ​ത്. 

വി​വാ​ഹം ക​ഴി​ഞ്ഞ് എം.​ഡി ചെ​യ്യാ​ൻ ഞ​ങ്ങ​ൾ ഡ​ൾ​ഹി​യി​ലെ ഒാൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി. ചി​ത്ര ഗൈ​ന​ക്കോ​ള​ജി​യും ഞാ​ൻ മെ​ഡി​ക്ക​ൽ എം.ഡി​യും ചെ​യ്യാ​നാ​ണ് എ​ത്തി​യ​ത്. സാ​ധാ​ര​ണ അ​പേ​ക്ഷാ ഫോറം ​പൂ​രി​പ്പി​ക്കു​മ്പോ​ൾ ഒ​രു സെ​ക്ക​ൻ​ഡ് ഓ​പ്ഷ​ൻ ഉ​ൾപ്പെ​ടു​ത്ത​ണം. അ​പ്പോ​ൾ ആ ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ഏ​തോ സു​ഹൃ​ത്താ​ണ് റേ​ഡി​യോ തെ​റപ്പി പു​തു​താ​യി വി​ക​സി​ച്ചു വ​രു​ന്ന ശാ​ഖ​യാ​​െണ​ന്നും വ​ലി​യ സാ​ധ്യ​ത​കളുണ്ടെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ​ത്. അ​തി​നെ കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഫോറം ​പൂ​രി​പ്പി​ക്ക​ൽ പ​ണി പെ​ട്ട​ന്ന് പൂ​ർ​ത്തി​യാ​ക്കാ​ൻ റേ​ഡി​യോ തെ​റപ്പി ടി​ക്ക് ചെ​യ്തു. അ​വി​ടെ​യും ഒ​രു ദൈ​വ​നി​യോ​ഗം ഗം​ഗാ​ധ​ര​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ മെ​ഡി​ക്ക​ൽ എം.ഡി​ക്ക് അ​ഡ്മി​ഷ​ൻ കി​ട്ടി​യി​ല്ല. ഒ​രു സീ​റ്റു​മാ​ത്രം ഒ​ഴിവു​ള്ള റേ​ഡി​യോ ​െത​റ​പ്പി​യി​ലേ​ക്ക് അ​ഡ്മി​ഷ​ൻ കി​ട്ടി. മ​ന​സ്സ് തൃ​പ്തി​യാ​യി​ല്ലെ​ങ്കി​ലും ഒ​​െരാഴി​വ് മാ​ത്ര​മു​ള്ള അ​ത് വി​ട്ടു​ക​ള​യ​ണ്ടാ​ന്ന് എ​ല്ലാ​വ​രും ഉ​പ​ദേ​ശി​ച്ചു. പ​ഠ​നം തു​ട​ങ്ങി​യ ആ​ദ്യ വ​ർ​ഷം ആ​കെ വി​ഷ​മി​ച്ചു. 

യ​ന്ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​ഠ​നം എ​ന്തി​നാ​െ​ണ​ന്ന് വെ​റു​തേ തോ​ന്നി. എ​ന്നാ​ൽ, ര​ണ്ടാം വ​ർ​ഷ​മെ​ത്തി​യ​പ്പോ​ഴേ​ക്കും ക​ഥ ആ​കെ മാ​റി. അ​വി​ട​ത്തെ പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി അ​ഡ​യാ​റി​ൽ മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി ആ​രം​ഭി​ക്കു​ന്ന​ത്. അ​വി​ടെ ചെ​ന്ന​പ്പോ​ഴാ​ണ് എം.ഡി മെ​ഡി​സി​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​വി​ടെ ഓ​ങ്കോ​ള​ജി​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കി​ല്ല എ​ന്ന​റി​യു​ന്ന​ത്. അ​തോ​ടെ എം​.ഡി മെ​ഡി​സി​ന് പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ​വ​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. നെഫ്രോ​ള​ജി​യോ കാ​ർ​ഡി​യോ​ളജി​യോ പ​ഠി​ച്ച് പ​ത്ത് കാ​ശു​ണ്ടാ​ക്കൂ എ​ന്നാ​യി​രു​ന്നു ചു​റ്റു​മു​ള്ള​വ​രു​ടെ ഉ​പ​ദേ​ശം. പ​ക്ഷേ, കാ​ശ് ആ​യി​രു​ന്നി​ല്ല എെ​ൻ​റ ല​ക്ഷ്യം. അ​ങ്ങ​നെ കോ​ട്ട​യ​ത്ത് വീ​ണ്ടും എം.ഡി മെ​ഡി​സി​ന് ചേ​ർ​ന്നു. അ​തി​നു​ശേ​ഷം അ​ഡ​യാ​ർ കാ​ൻ​സ​ർ ഇ​ൻ​​സ്​​റ്റി​റ്റ്യൂ​ട്ടിന്‍റെ മൂ​ന്നാ​മ​ത്തെ ബാ​ച്ചി​ൽ ഗം​ഗാ​ധ​ര​ൻ വി​ദ്യാ​ർ​ഥി​യാ​യി ​എ​ത്തി. 

അ​ഡ​യാ​ർ പ​ഠി​പ്പി​ച്ച പാ​ഠം
ഇ​ന്ന് അ​ഡ​യാ​ർ ഇ​ൻ​സ​്​റ്റി​റ്റ്യൂ​ട്ട് ലോ​കപ്ര​ശ​സ്​​ത​മാ​യ സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ണ്. അ​ന്ന് അ​തൊ​രു ഭാ​ർ​ഗവീ​നി​ല​യം ​പോ​ലെ തോ​ന്നി​ച്ചി​രു​ന്നു. ജീ​വി​ത​ത്തി​ൽ ദൈ​വം ചി​ല ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി ചി​ല​രെ നി​യോ​ഗി​ക്കാ​റി​ല്ലേ. അ​തു​പോ​ലെ ര​ണ്ട് വ്യ​ക്തി​ക​ളാ​യ ഡോ. ​കൃ​ഷ്ണ​മൂ​ർ​ത്തി​യും ഡോ. ​ശാ​ന്ത കൃ​ഷ്ണ​മൂ​ർ​ത്തി​യു​മാ​ണ് ആ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ​ത്. അ​വ​ർ​ക്ക് ഒ​രു പ​ട്ട​ണ​ത്തി​ൽ സ​ർ​വ സൗ​ഭാ​ഗ്യ​ങ്ങ​ളോ​ടെ​യും ആഡംബ​ര​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളു​ണ്ട്. ആ​തു​രശു​ശ്രൂ​ഷ മേ​ഖ​ല കൊ​ള്ള​യാ​യി മാ​റു​മ്പോ​ൾ ഇ​വ​രെ​യൊ​ക്കെ നാം ​അ​റി​യ​ണം. ​അവി​ട​ത്തെ ഒ​രു ഇ​ടു​ങ്ങി​യ മു​റി​യി​ലാ​യി​രു​ന്നു അ​വ​രു​ടെ താ​മ​സം. അ​വ​ർ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി​ചെ​യ്ത് കി​ട്ടു​ന്ന കാ​ശു​കൊ​ണ്ടാ​ണ് ആ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​ക്കൊണ്ടി​രു​ന്ന​ത്. 

എ​നി​ക്ക് ഒ​രുപാ​ട് കൗ​തു​ക​ങ്ങ​ളും അ​ദ്​ഭു​ത​വും സ​മ്മാ​നി​ച്ച കാ​ല​മാ​യി​രു​ന്നു അ​ഡയാ​റി​ലെ ജീ​വി​തം. ഒ​രു ഭ​ാർ​ഗവീനി​ല​യം പോ​ലെ തോ​ന്നി​ച്ച ഒ​രു പ​ഴ​യ​കെ​ട്ടി​ട​ത്തി​ൽ അ​ഞ്ചു​പേ​രു​ള്ള മു​റി​യി​ലാ​ണ് എ​നി​ക്ക് താ​മ​സസൗ​ക​ര്യം ത​ന്ന​ത്. ര​ണ്ട് ക​ട്ടി​ലു​ക​ളേ​യു​ള്ളൂ അ​തി​ൽ. ഇ​തി​ൽ അ​ഞ്ചു​പേ​ർ എ​ങ്ങ​നെ കി​ട​ക്കും എ​ന്ന​താ​യി​രു​ന്നു എെ​ൻ​റ ചോ​ദ്യം. വ​രുംദി​വ​സ​ങ്ങ​ളി​ൽ അ​ത് മ​ന​സ്സി​ലാ​യി​ക്കൊള്ളും എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ടാ​ണ് എ​നി​ക്ക​ത് മ​ന​സ്സി​ലാ​യ​ത്. ഒ​രുദി​വ​സം പോ​ലും ര​ണ്ട​ുപേ​രി​ൽ കൂ​ടു​ത​ൽ ആ ​മു​റി​യി​ൽ ഒ​ന്നി​ച്ചു​ണ്ടാ​യി​ട്ടി​ല്ല. പ​ല​പ്പോ​ഴും ആ​രും ഉ​ണ്ടാ​കാ​റി​ല്ല. 24 മ​ണി​ക്കൂ​റാ​ണ് ഡ്യൂ​ട്ടി. ആ​ദ്യ ദി​വ​സംത​ന്നെ എ​ന്നെ അ​ദ്​ഭുത​പ്പെ​ടു​ത്തി​യ ഒ​രു സം​ഭ​വ​മു​ണ്ടാ​യി. എട്ടുമു​ത​ൽ അഞ്ചുമ​ണി​വ​രെ​യാ​ണ് ഡ്യൂ​ട്ടി സ​മ​യം. പ​ക്ഷേ, അഞ്ചു മ​ണി​യാ​യി​ട്ടും ആ​രും പോ​കു​ന്നി​ല്ല. ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി എെ​ൻ​റ ജീ​വി​ത​കാ​ല​ത്തേ​ക്ക് എ​ന്നും സൂ​ക്ഷി​ച്ചു​വെ​ക്കാ​നു​ള്ള ഒ​രു പാ​ഠ​മാ​യി​രു​ന്നു. ഇ​വി​ടെ ഞ​ങ്ങ​ൾ​ക്ക് ഡ്യൂ​ട്ടി സ​മ​യ​മി​ല്ല. ജോ​ലി​തീ​ർ​ത്തി​ട്ട് മാ​ത്ര​മേ പോ​കാ​ൻ പാ​ടു​ള്ളൂ. 

ഒ​രു ബോ​ൺ​മാ​രോ ടെ​സ്​​റ്റി​ന് ഒ​രാ​ൾ എ​ത്തി​യാ​ൽ അ​​െതടു​ക്കാ​തെ ഡോ​ക്ട​ർ​ക്ക് പോ​കാ​നാകി​ല്ല. അ​ത് പ​ത്തോ​ള​ജി​യി​ൽ എ​ത്തി​യാ​ൽ അ​ത് ക​ഴി​യാ​തെ അ​വ​ർ​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ല. ഒ​ന്നും നാ​​െള​യി​ലേ​ക്ക് നീ​ട്ടി​വെ​ക്ക​രു​ത് എ​ന്ന​താ​യി​രു​ന്നു പാ​ഠം. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​തിെ​ൻ​റ ഫ​ലം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ​വി​ടെ​യാ​ണ് താ​മ​സി​ച്ച​ത് എ​ന്ന​ അന്വേ​ഷ​ണം വ​രും. അ​യാ​ൾ അ​തി​ന് ഉ​ത്ത​രംപ​റ​യ​ണം. രോ​ഗി, ഡോ​ക്ട​ർ ബ​ന്ധ​ത്തിന്‍റെ ഉൗഷ്മ​ള​ത​ക​ളെക്കുറി​ച്ച് ഞാ​ൻ പ​ഠി​ച്ച​ത് അ​വി​ടന്നാ​ണ്. അ​വി​ടത്തെ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണം ആ​ദ്യം ഡോ​ക്ട​ർ ക​ഴി​ച്ചു​നോ​ക്കി സ​ർ​ട്ടി​ഫൈ​ഡ് ചെ​യ്തെ​ങ്കി​ലേ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​നാ​കൂ. അ​വി​ടെ രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഞാ​ൻ ഡോ​ക്ട​ർ അ​ങ്കി​ളാ​യി​രു​ന്നു. ഒ​രു ലാ​മ്പി സ്​​കൂ​ട്ട​റി​ലാണ്​ ഞാ​ൻ അ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​ത്. കു​ട്ടി​ക​ൾ ആ ​സ​മ​യം കാ​ത്തു​നി​ൽ​ക്കും. ഓ​രോ​രു​ത്ത​രേ​യും സ്​​കൂ​ട്ട​റി​ൽ ക​യ​റ്റി ഒ​ന്നു ക​റ​ങ്ങിവ​ന്നാ​ലേ എ​നി​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. അ​വി​ടത്തെ പ​ഠ​നം ക​ഴി​ഞ്ഞ് ആ​ദ്യ​മെ​ത്തി​യ​ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ജീ​വി​ത​ത്തി​ൽ പ​ഠി​ക്കു​ക​യും ശീ​ലി​ക്കു​ക​യും ചെ​യ്ത പാ​ഠ​ങ്ങ​ൾ ആ​ദ്യ​മാ​യി തെ​റ്റു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​ത് അ​വി​ടന്നാ​ണ്. 

ഉ​ച്ച​ക്ക് രണ്ടുമ​ണി​യായ​പ്പോ​ഴേ​ക്കും എ​ല്ലാ​വ​രും ഓ​ഫിസ​ട​ച്ച് പോ​യി. ഞാ​ൻ അ​ദ്​ഭു​ത​പ്പെ​ട്ടു​പോ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് നി​സ്സ​ഹാ​യ​രാ​യ രോ​ഗി​ക​ളു​ടെ ആ​ശാകേ​ന്ദ്ര​മാ​യ ആ​ശു​പ​ത്രി​യി​ൽ ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റു​ക. അ​ൽ​പ​നേ​രം അ​ധി​ക​മി​രു​ന്ന് രോ​ഗി​ക​ളെ നോ​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​ർ​ക്ക് ദ​ഹി​ച്ചി​ല്ല. ആ​ർ.സി.സി​യി​ലെ അ​നു​ഭ​വ​വും മ​റി​ച്ചാ​യി​രു​ന്നി​ല്ല. ഓ​ണം പ്ര​മാ​ണി​ച്ച് ഒ​രാ​ഴ്ച​ത്തേ​ക്ക് ലാ​ബ് അ​വ​ധി​യാ​യ​തി​നാ​ൽ പ​ാത്തോ​ള​ജി റി​പ്പോ​ർ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്നതുപോ​ലു​ള്ള സ​ർ​ക്കു​ല​റു​ക​ൾ എ​ന്നെ അ​ദ്​ഭുത​പ്പെ​ടു​ത്തി. ‘89ൽ ​ആ​ണ് തി​രു​വന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​ത്യേ​ക ഓ​ങ്കോ​ള​ജി വാ​ർ​ഡ് ഉ​ണ്ടാ​കു​ന്ന​ത്. അ​തിെ​ൻ​റ ഏ​റ്റ​വും ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽവ​രെ ഡോ​ക്ട​ർ ഗം​ഗാ​ധ​ര​െ​ൻ​റ  ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​രു​ന്നു. അ​വി​ടത്തെ ഡ​സ്​​റ്റ് ബി​ൻ സ​ഹി​തം കോ​യ​മ്പത്തൂ​രി​ലെ ഓ​രോ ക​ട​ക​ളി​ലും ക​യ​റി​യി​റ​ങ്ങി അ​ദ്ദേ​ഹം വി​ല​പേ​ശി വാ​ങ്ങി​ക്കൊണ്ടു​വ​ന്ന​താ​ണ്. 

ജീ​വി​ത​ത്തിെ​ൻ​റ പ്ര​തീ​ക്ഷയറ്റ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യു​ടെ മ​ടു​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ ആ​ക​രു​ത് അ​തെ​ന്ന് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. എെ​ൻ​റ ബ്ര​ദ​റി​നെക്കൊണ്ട് ഒ​രു ടി.വി സ്​​പോ​ൺ​സ​ർ ചെ​യ്യി​പ്പി​ച്ചു. സ്​​പീ​ക്ക​റു​ക​ൾ വെ​ച്ച് പാ​ട്ടു​കേ​ൾ​പി​ച്ചു. തി​ക്കു​റിശ്ശി​, ഓ​മ​ന​ക്കു​ട്ടി​യ​മ്മ ​തുടങ്ങിയ പ​ല​രും വ​ന്നു ഈ ​രോ​ഗി​ക​ളു​മാ​യി ചെ​ല​വ​ഴി​ച്ചു.​ ഓ​ണ​വും പെ​രു​ന്നാ​ളും വി​ഷു​വും ക്രി​സ്​​മ​സു​മൊ​ക്കെ ഞ​ങ്ങ​ൾ കൂ​ട്ട​മാ​യി ആ​ഘോ​ഷി​ച്ചു. പ​ക്ഷേ, ഇ​തൊ​ന്നും ആ​ർ​ക്കും ദ​ഹി​ക്കു​മാ​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ നി​ര​വ​ധി രോ​ഗി​ക​ൾ വ​രും. അ​വ​രെ പി​ഴി​ഞ്ഞ് പ​ണം ഉ​ണ്ടാ​ക്കാ​ന​ല്ല ഞാ​ന​ത് ഉ​പ​യോ​ഗി​ച്ച​ത്. അ​വ​രെ ന​ന്നാ​യി മ​ന​സ്സി​ലാ​ക്കാ​നും പ​രി​ശോ​ധി​ക്കാ​നും എ​നി​ക്ക​വി​ടെ സ​മ​യം കി​ട്ടി​യി​രു​ന്നു. അ​തോ​ടെ അ​വി​ടെ​യും രോ​ഗി​ക​ളു​ടെ പ്ര​വാ​ഹ​മാ​യി. ഡോ​ക്ട​ർ​മാ​ർ​ക്ക് സ്വ​കാ​ര്യ പ്രാ​ക്ടീ​സ്​ പാ​ടി​ല്ല എ​ന്ന നി​യ​മ​മെ​ത്തു​ന്ന​ത് ആ ​സ​മ​യ​ത്താ​ണ്. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം അ​മ്മ​യു​മാ​യി കാ​റി​ൽ പു​റ​ത്തേ​ക്ക് പോ​കാ​ൻ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു അ​മ്മ​യും മ​ക​നും എ​ത്തു​ന്ന​ത്.

ആ ​സ​മ​യ​ത്ത് ആ​ർ.സി.സി​യി​ൽ എ​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന സ​മ​യം. അ​വ​ർ പാ​ല​ക്കാ​ട്ടു നി​ന്ന് വ​ന്ന​താ​ണ്. മ​ക​ന് ക​ടു​ത്ത പ​നി​യും. അ​ടി​യ​ന്ത​ര​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം. അവർ കരഞ്ഞു പറഞ്ഞു. നി​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രൂ, ഞാ​ൻ അ​വി​ടെ വ​രാം. ​ഒ​രുപ​ക്ഷേ, ആ​രെ​ങ്കി​ലു​മൊ​രു​ക്കു​ന്ന കെ​ണി​യാ​കു​മോ എ​ന്നു​പോ​ലും ഞാ​ൻ സം​ശ​യി​ച്ചു. അ​മ്മ പ​റ​ഞ്ഞു: ‘‘നീ ​രോ​ഗി​യെ നോ​ക്കൂ... അ​തിന്‍റെ പേ​രി​ൽ ജ​യി​ലി​ൽ പോ​കു​ന്നെ​ങ്കി​ൽ പോ​ക​ട്ടെ...’’ നി​യ​മം തെ​റ്റി​ക്കാ​തെ നീ​തി​യി​ൽനി​ന്നും സ​ത്യ​ത്തി​ൽനി​ന്നും വ്യ​തി​ച​ലി​ക്കാ​തെ എ​തി​ർ​പ്പു​ക​ളെ നേ​രി​ട​ണ​മെ​ന്നു​ള്ള പാ​ഠം പ​റ​ഞ്ഞുത​രുക​യാ​യി​രു​ന്നു അ​മ്മ. ആ​ർ.സി.സി​യി​ലെ ആ​ദ്യ സ​മ​യ​​ങ്ങ​ളി​ൽ ഒ​രു സ​പ്പോ​ർ​ട്ടും ആ​രും ത​ന്നി​ല്ല. ആ​രും രോ​ഗി​ക​ളെ റ​ഫ​ർ ചെ​യ്തി​രു​ന്നി​ല്ല. അ​ങ്ങ​നെ ഡ​യ​റ​ക്ട​റെ ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞ മ​റു​പ​ടി നി​ങ്ങ​ളു​ടെ രോ​ഗി​ക​ളെ നി​ങ്ങ​ൾത​ന്നെ ക​ണ്ടെ​ത്ത​ണം എ​ന്നാ​യി​രു​ന്നു. ആറു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ത്ര​യേ​റെ രോ​ഗി​ക​ളെ നി​ങ്ങ​ൾ കാ​ണ​രു​തെ​ന്ന് ഈ ​ഡ​യ​റ​ക്ട​ർ ത​ന്നെ പ​റ​ഞ്ഞു. അ​വി​ടെന​ട​ന്ന ഒ​രു മ​രു​ന്നുപ​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​വി​ടം വി​ടു​ന്ന​ത്.​ മ​ന​സ്സാ​ക്ഷി​യോ​ട് ക​ള​വു​ചെ​യ്യാ​ൻ എ​നി​ക്കാ​കു​മാ​യി​രു​ന്നി​ല്ല.  അ​ത് ന​ന്നാ​ക്കു​ന്ന​തി​നേ​ക്കാ​ൾ ചി​ല​രു​ടെ താ​ൽ​പ​ര്യ സം​ര​ക്ഷ​ണ​മാ​യി​രു​ന്നു പ്ര​ധാ​ന അ​ജ​ണ്ട. 

ആ​ർ.സി.സിയി​ൽ ആ​ദ്യ ബോ​ൺ​മാ​രോ ടെ​സ്​​റ്റ് ചെ​യ്യാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി. അ​വി​ടത്തെ പു​തി​യ കാ​ൽ​വെ​പ്പിന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ,  ഒ​രു മ​ണി​ക്കൂ​റി​നു​മുമ്പ് സ​സ്​​പെ​ൻ​ഷ​ൻ ഓ​ർ​ഡ​റാ​ണ് ​ൈകയി​ൽ കി​ട്ടു​ന്ന​ത്. മു​ക​ളി​ലു​ള്ള​വ​രു​ടെ ചി​ല അ​നു​മ​തി​യെ​ച്ചൊല്ലി​യാ​യി​രു​ന്നു അ​ത്. പ​ക്ഷേ, മാ​ധ്യ​മ​ങ്ങ​ളും പൊ​തുസ​മൂ​ഹ​വും രോ​ഗി​ക​ളും ഒ​പ്പംനി​ന്നു. 24 മ​ണി​ക്കൂറി​ന​കം കോ​ട​തി ഇ​ട​പെ​ട്ട് തി​രി​കെ പ്ര​വേ​ശ​നം കി​ട്ടി​യി​ട്ടും ത​ങ്ങ​ളു​ടെ വാ​ദംതി​രു​ത്താ​ൻ മു​ക​ളി​ലു​ള്ള​വ​ർ ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ൾ പി​ന്നെ​ന്തി​ന് അ​വി​ടെ തു​ട​ര​ണം എ​ന്നാ​യി? അ​ങ്ങ​നെ​യാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്ന​ത്. 

പ​ല രോ​ഗി​ക​ളും ആ​ർ.സി.​സി​യി​ൽ നി​ന്ന് ഡി​സ്​​ച​ാർ​ജ്​ വാ​ങ്ങി കൂ​ടെ വ​ന്നു. 30 രോ​ഗി​ക​ളി​ൽ തു​ട​ങ്ങി ദി​വ​സം 250ല​ധി​കം രോ​ഗി​ക​ളെ നോ​ക്കു​ന്നു. രാ​വി​ടെ ഏഴുമ​ണി​ മു​ത​ൽ രാ​ത്രി 12.30 വ​രെ​യൊ​ക്കെ ഞാ​ൻ ജോ​ലി​ചെ​യ്യാ​റു​ണ്ട്. എ​​െൻ​റയടു​ത്ത് എ​ത്തു​ന്ന അ​വ​സാ​ന രോ​ഗി​യെ​യും നോ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ ഞാ​ൻ ആ​ശു​പ​ത്രി വി​ടൂ. ഇ​തി​നി​ട​യ​ിലും മി​ക്ക സി​നി​മ​ക​ളും ഞാ​ൻ ക​ണും, മെ​യി​ലു​ക​ൾ​ക്ക് മ​റു​പ​ടി അ​യ​ക്കും, ക്രി​ക്ക​റ്റും ഫു​ട്​ ബാ​ൾ ക​ളി​ക​ളും കാ​ണും. നാ​ലു​മ​ണി​ക്കൂ​ർ മാ​ത്ര​മേ ഉ​റ​ങ്ങാ​റു​ള്ളൂ. രോ​ഗി​ക​ളു​മാ​യി സ്​​ഥാ​പി​ക്കു​ന്ന ആ​ത്മബ​ന്ധ​മാ​ണ് എെ​ൻ​റ ബ​ലം. ചി​കി​ത്സ ക​ഴി​ഞ്ഞു​പോ​യി​ട്ടും ഇ​ന്നും അ​വ​രു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്നു. 

ഓ​ർ​മക​ളി​ൽ മ​രി​ക്കാ​ത്ത​വ​ർ
ജീ​വി​ത​ത്തി​ൽനി​ന്ന് വി​ട​പ​റ​ഞ്ഞ​്​ അക​ന്നി​ട്ടും ഓ​ർ​മ​ക​ളി​ൽ മ​രി​ക്കാ​തെ നി​ൽ​ക്കു​ന്ന അ​ന​വ​ധി​പേ​രു​ണ്ട്... നൂ​റാ​നാ​ട്ടു​ള്ള ഒ​രു അച്ഛനും അ​മ്മ​യും. എ​ല്ലാ​വ​ർ​ഷ​വും അ​വ​രു​ടെ മ​ക​ൻ മ​രി​ച്ച ദിവസം അ​തി​രാ​വി​ലെ എ​ന്നെ വി​ളി​ച്ചു​ണ​ർ​ത്തു​ന്ന​ത് അ​വ​രു​ടെ ഫോ​ൺ വി​ളി​യാ​കും. അ​ന്ന​വ​ർ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ അ​ന്ന​ദാ​നം ന​ട​ത്തും. പ്രാ​ർ​ഥ​ന​യി​ൽ അ​വ​ർ എ​ന്നേ​യും ഉ​ൾപ്പെടു​ത്തും. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രാ​യി​രു​ന്ന അ​വ​രു​ടെ ഏ​ക​മ​ക​ൻ 13 കൊ​ല്ലം രോ​ഗ​വു​മാ​യി മ​ല്ലി​ട്ടാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​ത​ിനി​ട​യി​ൽ അ​വ​രു​മാ​യി വ​ല്ലാ​ത്തൊ​രു ആ​ത്മ​ബ​ന്ധം സൃ​ഷ്​​ടി​ക്കപ്പെ​ട്ടി​രു​ന്നു. അ​വ​രു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളെ​യും ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ അർബുദം ക​വ​ർ​ന്നെ​ടു​ക്കു​മ്പോ​ൾ എ​നി​ക്ക് നി​സ്സ​ഹാ​യ​നാ​യി നി​ൽ​ക്കാ​നേ ആ​കു​മാ​യി​രു​ന്നു​ള്ളൂ... എ​ന്നാ​ൽ,  പോ​രാ​ട്ടം നി​റ​ച്ച ചി​കി​ത്സക​ളി​ലൂ​ടെ അർബുദമെന്ന മ​ഹാ​രോ​ഗ​ത്തി​ന് കീ​ഴ്​പ്പെടു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സാ​ധി​ച്ചു.​ മ​നു​ഷ്യ​െ​ൻ​റ എ​ല്ലാ ആട ജാ​ടക​ളെയും ഇ​ത് ത​ച്ചു​ത​ക​ർ​ക്കും.  രോ​ഗം മ​നു​ഷ്യ​നെ ഏ​റ്റ​വും ന​ല്ല​വ​രാ​യി മാ​റ്റു​ന്നു എ​ന്ന​താ​ണ് സ​ത്യം. ചി​ല​ർ എ​ത്തു​മ്പോ​ഴേ ന​മു​ക്ക് മ​ന​സ്സി​ലാ​കും. ഇ​വ​രെ അർബുദത്തി​െ​ൻ​റ ക​രാ​ളഹ​സ്​​ത​ത്തി​ൽ അ​മ​രു​വാ​ൻ വി​ട്ടു​കൊ​ടു​ക്കാ​തെ മ​റ്റ് മാ​ർ​ഗമി​ല്ല. ആ​രു​ടെ മു​ഖ​ത്ത് നോ​ക്കി​യും അ​വ​രു​ടെ മ​ര​ണ​ത്തെക്കുറി​ച്ച് പ​റ​യാ​റി​ല്ല. പ​ക്ഷേ, അ​പൂ​ർ​വം ചി​ല വ്യ​ക്തി​ത്വ​ങ്ങ​ൾ... ത​ങ്ങ​ള​ുടെ മ​ര​ണസ​മ​യ​ത്തെക്കുറി​ച്ച് അ​റി​യ​ണ​മെ​ന്ന് വാ​ശിപി​ടി​ക്കാ​റു​ണ്ട്. അ​വ​രോ​ട് പ​റ​യും.

വേ​ൾ​ഡ് ഹെ​ൽ​ത്ത്​ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ  ജോ​ലി​ ചെ​യ്യു​ന്ന ഒ​രു സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ൻ, ചി​കി​ത്സയു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​രുദി​വ​സം... ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ്രാ​ർ​ഥി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​നി​ക്ക് അ​വ​സാ​നം വ​രെ ജോ​ലി​ചെ​യ്യ​ണം. എന്‍റെ കമ്പ്യൂ​ട്ട​റി​ൽ ഞാ​ൻ പ​കു​തി​യാ​ക്കി നി​ർ​ത്തി​യ ഒ​രു ജോ​ലി​യും ഉ​ണ്ടാ​ക​രു​ത്.​ അ​തു​കൊ​ണ്ട് ത​നി​ക്കി​നി എ​ത്ര​നാ​ൾകൂ​ടി ആ​യു​സ്സു​ണ്ടാ​കു​മെ​ന്ന് പ​റ​യാ​ൻ അ​ദ്ദേ​ഹം നി​ർ​ബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. കേ​വ​ലം ര​ണ്ട് മാ​സ​ങ്ങ​ൾ​കൂ​ടി​യേ ജീ​വി​ക്കാ​നാകൂവെ​ന്ന്​ അദ്ദേ​ഹ​ത്തോ​ട് പ​റ​യേ​ണ്ടി വ​ന്നു. അതുകേ​ട്ട് അ​യാ​ൾ കു​ലു​ങ്ങി​യി​ല്ല. അ​യാ​ൾ ര​ണ്ടുമാ​സ​ത്തെ ജീ​വ​ിത​ത്തിന്‍റെ ടൈം​ടേ​ബി​ളു​ണ്ടാ​ക്കി. എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ഹി​ച്ച്  എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി അ​യാ​ൾ ക​ട​ന്നു​പോ​യി. മ​ര​ണ​ത്തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​മ്പുവ​രെ അ​യാ​ളു​ടെ കമ്പ്യൂ​ട്ട​റി​ൽ അ​യാ​ൾ ജോ​ലി​ചെ​യ്തു. മ​ര​ണം വ​ന്നു​വി​ളി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളെ കു​റി​ച്ച് അ​യാ​ൾ അ​തി​ൽ എ​ഴു​തി​യി​ട്ടി​രു​ന്നു. 

വി​ദേ​ശ​ത്ത് എൻജി​നീ​യ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ജോ​ണി​യെ ഞാ​ൻ ഇ​ന്നും ഓ​ർ​ക്കു​ന്നു. സു​മു​ഖ​നാ​യ ചെ​റു​പ്പ​ക്കാ​ര​ൻ, ക​ലാ​കാ​ര​ൻ. ബ്ല​ഡ്കാ​ൻ​സ​റാ​ണ്. വേ​ദ​ന​യു​ടെ തീ​വ്ര​ത കു​റ​ക്കാ​നു​ള്ള മോ​ർ​ഫി​നു​ക​ള​ല്ലാ​തെ മ​റ്റൊ​രു​വ​ഴി​യും ചി​കി​ത്സക്കാ​യി എെ​ൻ​റ മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​യാ​ൾ​ക്ക​റി​യാം ത​െ​ൻ​റ ഭൂ​മി​യി​ലെ വാ​സം ദി​വ​സ​ങ്ങ​ൾക്കൂടി​മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂവെ​ന്ന്. രോ​ഗ​ത്തിന്‍റെ തീ​വ്ര​ത​യി​ൽ അ​യാ​ളു​ടെ ഒ​രുഭാ​ഗ​ത്തിെ​ൻ​റ ച​ല​നശേ​ഷി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, അ​യാ​ളു​ടെ മു​ഖ​ത്തെ ചി​രി മാ​ഞ്ഞി​രു​ന്നി​ല്ല. അ​യാ​ളൊ​രു ന​ല്ല ഫോ​ട്ടോഗ്രാ​ഫ​റായി​രു​ന്നു. എ​ല്ലാ ദി​വ​സ​വും  വ​ള​രെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഫോ​ട്ടോ​ക​ളെ​ടു​ത്ത് ഓ​ൺലൈ​നി​ലെ മ​ത്സര​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. പ​ല​പ്പോ​ഴും വ​ലി​യവ​ലി​യ സ​മ്മാ​ന​ങ്ങ​ൾ കി​ട്ടി. ഒ​രുദി​വ​സം വാ​ർ​ഡി​ലെ ക​റ​ക്ക​ത്തി​നി​ട​യി​ൽ ഞാ​ൻ ചെ​ല്ലു​​േമ്പാൾ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട കൈ​ക​ൾ​ക്കു​പ​ക​രം ട്രി​പ്സ്​​റ്റാ​ൻ​ഡി​ൽ  കാമ​റ​വെ​ച്ച് ജ​ന​ലി​ലൂ​ടെ ഫോ​ട്ടോ​ക​ളെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​കയാ​യി​രു​ന്നു അ​യാ​ൾ. അ​ക​ലെ ഒ​രു​മ​ര​ത്തി​ൽ സ്​​നേ​ഹം പ​ങ്കി​ടു​ന്ന ര​ണ്ട് കി​ളി​ക​ളെ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 

പി​റ്റേ​ദി​വ​സം രാ​ത്രി രോ​ഗം ക​ല​ശ​ലാ​യി അ​യാ​ൾ മ​ര​ണ​പ്പെ​ട്ടു. അ​തിെ​ൻ​റ പി​റ്റേ​ന്ന് അ​യാ​ളെത്തേ​ടി ആ ​സ​ന്ദേ​ശ​​െമ​ത്തി. അ​ന്ന് ട്രി​പ് സ്​​റ്റാ​ൻഡി​ൽ ഘ​ടി​പ്പി​ച്ച് അ​യാ​ളെ​ടു​ത്ത​ ഫോ​ട്ടോ ഓ​ൺലൈ​ൻ മ​ത്സര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​രി​ക്കു​ന്നു. മ​ര​ണം ഉ​റ​പ്പാ​യ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള മ​ക്ക​ളു​ടെ​ പ​ര​ക്കംപാ​ച്ചി​ൽ ഏ​റെ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ അ​ധി​ക​മാ​ർ​ക്കും ഉ​പ​കാ​ര​പ്പെടാ​തെ കൂ​ട്ടി​വെ​ച്ച മു​ത​ലു​ക​ളു​ടെ പേ​രി​ൽ മ​രി​ച്ചു​കി​ട്ടാ​ൻ പ്രാ​ർ​ഥിക്കു​ന്ന മ​ക്ക​ളു​ടെ മു​ന്നി​ൽ നി​സ്സ​ഹാ​യ​ത​യോ​ടെ കി​ട​ന്ന് ക​ണ്ണീ​ർ വാ​ർ​ക്കു​ന്ന മാ​ത​ാപി​താ​ക്ക​ൾ പ​ല​പ്പോ​ഴും വേ​ദ​ന​യാ​ണ്. അ​വി​ടെ നി​സ്സ​ഹാ​യ​നാ​യി നി​ൽ​ക്കാ​നേ കഴിഞ്ഞി​രുന്നുള്ളൂ. ഒ​രു രോ​ഗി​യും ചി​കി​ത്സ കി​ട്ടാ​ത്ത കാ​ര​ണ​ത്താ​ൽ മ​ര​ണ​പ്പെട​രു​ത് എ​ന്ന​താ​ണ് എന്‍റെ ല​ക്ഷ്യം. 

രോ​ഗം പ​ഠി​പ്പിക്കു​ന്ന പാ​ഠം
ജീ​വി​ത​ത്തി​ലെ സു​ഖസൗ​ക​ര്യ​ങ്ങ​ളു​ടെ തി​ര​പ്പു​റ​ത്ത് ആ​ഹ്ലാ​ദി​ച്ചു​യ​രു​ന്ന​വ​ർ ഒ​രി​ക്ക​ലും ത​ങ്ങ​ൾ​ക്ക് രോ​ഗം പി​ടി​പെ​ടു​മെ​ന്ന് വി​ചാ​രി​ക്കു​ന്നു​ണ്ടാ​വി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി രോ​ഗം കീ​ഴ​ട​ക്കു​മ്പോ​ഴാ​ണ് പ​ല​രും താ​ഴേ​ക്ക് നോ​ക്കു​ന്ന​ത്. ഉ​ന്ന​ത സ്​​ഥാ​ന​ത്തി​രു​ന്ന ഒ​രാ​ൾ... വ​ള​രെ പ​രു​ഷ​മാ​യ പെ​രു​മാ​റ്റ​ത്തി​ന് പേ​രു​കേ​ട്ട ആ​ൾ... അ​വ​സാ​നം രോ​ഗം കീ​ഴ്​പ്പെ​ടു​ത്തി​യ ഘ​ട്ട​ത്തി​ൽ വി​തു​മ്പ​ലോ​ടെ.. നി​സ്സ​ഹാ​യ​ത​യോ​ടെ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഞാ​നോ​ർ​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ഘ​ട്ട​മു​ണ്ടെ​ന്ന് അ​റി​യു​മാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്തേ​നേ... അ​പ്പോ​ഴേ​ക്കും വൈ​കി​പ്പോയി​രു​ന്നു. രോ​ഗം മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കു​ന്നു. അ​പ​ര​നെ സ്​​നേ​ഹി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്നു.  

അർബുദത്തെ ക​ച്ച​വ​ട​മാ​ക്കു​ന്ന​വ​രും കു​റ​വ​ല്ല. മു​ള്ളാ​ത്ത​യും ല​ക്ഷ്മി​ത​രു​വും രോ​ഗം മാ​റ്റു​മെ​ന്ന​ ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ അ​തിെ​ൻ​റ ഭാ​ഗ​മാ​ണ്. പാ​ല​ക്കാ​ടിനും കോ​യ​മ്പ​ത്തൂ​രി​നു​മി​ട​യി​ൽ ഒ​രി​ട​ത്ത് ഹി​മാ​ല​യ​ത്തി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന ഉ​പ്പ് രോ​ഗ​ശ​മ​നം ന​ൽ​കു​ന്നുവെ​ന്ന ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. ഹി​മാ​ല​യ​ത്തി​ൽ എ​വി​ടെ​യാ​ണ് ഉ​പ്പ് എ​ന്നുപോ​ലും ചോ​ദി​ക്കാ​നാ​വാ​തെ പ​ല​രും ഈ ​ത​ട്ടി​പ്പു​ക​ളി​ൽ വീ​ണു​പോ​കു​ന്നു. രോ​ഗം കൊ​ണ്ട് മ​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ അ​ധി​ക​മാ​ണ് വ്യാ​ജ ചി​കി​ത്സക​ൾ കാ​ര​ണം മ​രണ​പ്പെടു​ന്ന​ത്. ശ​ക്ത​മാ​യ ബോ​ധ​വ​ത്​ക​ര​ണം ഇ​തി​ന് ആ​വ​ശ്യ​മാ​ണ്. എ​ല്ലാ ചി​കി​ത്സക​ൾ​ക്കു​മൊ​പ്പം ദൈ​വ​ത്തിന്‍റെ കൈ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഞാ​ൻ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു... 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. V.P GangadharanLifestyle News
News Summary - life of Dr. V.P Gangadharan
Next Story