Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഇവരെ നാം എന്തു...

ഇവരെ നാം എന്തു വിളിക്കണം​, മാലാഖമാരെ​ന്നോ?

text_fields
bookmark_border
veda
cancel
camera_alt???, ???? ??????????? ??????? ???????????? ?????

കാരുണ്യം ഉടൽരൂപം പൂണ്ട രണ്ട്​ മനുഷ്യരെക്കുറിച്ചാണ്​ പറയുന്നത്​. അവരെ നമുക്ക്​ കവിത ബാലുനിയെന്നും ഹിമാൻഷു കാക്​ത്വാൻ എന്നും പേരു വിളിക്കാം. ഇങ്ങനെയൊരു വിശേഷണം നൽകാൻ മാത്രം എന്താണ്​ ഇവരുടെ പ്രത്യേകത​? 

െഎ.ടി പ്രഫഷണലുകളായ കവിത ബാലൂനിക്കും ഭർത്താവ്​ ഹിമാൻഷു കത്​വാനിനും ഒരു കുഞ്ഞിനെ വേണമെന്ന്​ തോന്നി. സ്വന്തമായൊരു കുഞ്ഞിനെ ജനിപ്പിക്കുക എന്നതിനെ കുറിച്ചല്ല, ദത്തെടുക്കാൻ ആണ്​ അവർ തീരുമാനിച്ചത്​. അതിൽ എന്തൽഭുതമെന്നാണെങ്കിൽ, ഇതു കേൾക്കൂ. അവർ തിരഞ്ഞത്​ ശരീരത്തിനും മനസ്സിനും മതിയായ വളർച്ചയോ വികാസമോ ഇല്ലാത്ത  ഒരു കുഞ്ഞുവാവയെയായിരുന്നു. നമ്മൾ ഇംഗ്ലീഷിൽ ‘ഡൗൺ സിൻഡ്രോം’ എന്ന്​ വിളിക്കും. ബുദ്ധിക്കും ശരീരത്തിനും വളർച്ച കുറവ്​ എന്നർത്ഥം. ആ പൈതലിനെ നെഞ്ചോട്​ ചേർത്ത്​ അവർ പേരു ചൊല്ലി വിളിച്ചു, ‘വേദ’ എന്ന്​. 

veda

ഇങ്ങനെയൊരു കുഞ്ഞ്​ അവരുടെ കൈയിലണഞ്ഞത്​ അബദ്ധവശാൽ ആയിരിക്കുമെന്ന്​ ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. അത്തരമൊരു കുഞ്ഞിന്​ വേണ്ടി വളരെ ബോധപൂർവമായിരുന്നു  ​യു.എസിൽ െഎ.ടി പ്രൊഷണലുകളായ ഇൗ ഉത്തരാഖണ്ഡ്​ സ്വദേശികളുടെ അന്വേഷണം. ഒരിക്കലും ചികിൽസിച്ചു മാറ്റാനാവില്ലെന്നറിഞ്ഞിട്ടും സ്​നേഹത്തി​​​​​​െൻറ മന്ത്രണങ്ങൾ കാതിലോതിയും കൊഞ്ചിച്ചും ജീവിതകാലം മുഴുവൻ ഒപ്പം കൊണ്ടുനടക്കാൻ ഒരു മകളെ ആ അന്വേഷണത്തിനൊടുവിൽ അവർക്ക്​ കിട്ടി. 

അതിങ്ങനെ വായിക്കാം. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന്​ ​തോന്നിയ​േപ്പാൾ ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചു. അത്​ ബുദ്ധി വികാസമില്ലാതെ പിറന്ന ഒരു കുഞ്ഞിനെ തന്നെയാവണമെന്ന്​ -കവിത പറഞ്ഞു തുടങ്ങി.  ​പേറ്റു നോവറിഞ്ഞ്​ നമ്മൾ വളർത്തുന്ന കുഞ്ഞും ദത്തെടുക്കുന്ന കുഞ്ഞും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന്​ ഞങ്ങൾ കരുതുന്നു. എല്ലാ കുഞ്ഞുങ്ങളും കുഞ്ഞുങ്ങൾ മാത്രമാണ്​. അവർക്കു വേണ്ടത്​ ​സ്​നേഹവും.  ആ നിലയ്​ക്ക്​ ഞങ്ങൾ ചിന്തിച്ചത്​ ശരിക്കും ഒരു കുടുംബത്തി​​​​​​െൻറ കരുതലും ​തണലും ആവശ്യമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക്​ കൂട്ടിയാലോ എന്നാണ്​. 

veda

യു.എസിലുള്ള രണ്ടു വർഷക്കാലയളവിൽ ‘ഡൗൺ സിൻഡ്രോം’ ഉള്ള നിരവധി കുട്ടികളെ ഇവർ കാണാനിടയായിരുന്നു. ഇതെക്കുറിച്ച്​ ഇവരുടെ അന്വേഷണം നീണ്ടപ്പോൾ അങ്ങ​െനയൊരു കുഞ്ഞിനെ ഏറ്റെടുക്കാതിരിക്കാനുള്ള ഒരു ചെറിയ കാരണം പോലും കണ്ടെത്താനായില്ല. വേദയെ കിട്ടിയത്​ തങ്ങളുടെ ഭാഗ്യമാണെന്ന്​ കരുതാനാണ്​ ഇരുവർക്കും ഇഷ്​ടം. ഭൂമിയുടെ മറുപാതിയിൽ​, ഒരു റെയിൽവെ പ്ലാറ്റ്​ഫോമിൽ ഇവർക്കു വേണ്ടി ആരോ ഉപേക്ഷിച്ചതായിരുന്നു അവളെ. വളർച്ചയൂടെ  അപൂര്‍ണതകളുമായി പിറന്നുവെന്ന ത​േൻറതല്ലാത്ത കാരണത്തിന്​ അവളെ മാതാപിതാക്കൾ ഉപേക്ഷിച്ചതാവാം...
അന്നവൾക്ക്​ വെറും ആറു മാസം ആയിരുന്നു പ്രായം. ആ സമയത്താണ്​ ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ തേടി യു.എസി​ൽ നിന്ന്​  ഇന്ത്യയിലേക്ക്​ പറക്കാൻ കവിതയും ഹിമാൻഷുവും തീരുമാനിച്ചത്​. 

veda

ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നത്​ ജനിപ്പിക്കുന്നതിൽ ക​ുറഞ്ഞ്​ ഒന്നുമല്ല. എത്ര​യധികം കടലാസു പണികൾ കിടക്കുന്നു. ഇതിനിടയിലെ കാത്തിരിപ്പ്​. ആകാംക്ഷ. ഇന്ത്യയിൽ എത്തിയ ഇവർ ആദ്യം ചെയ്​തത്​ സെൻട്രൽ അഡോപ്​ഷൻ റിസോഴ്​സസ്​ അതോറിറ്റിയിൽ (കാര)രജിസ്​റ്റർ ചെയ്യുകയായിരുന്നു. എന്നാൽ, അധികം കാത്തു നിൽക്കേണ്ടി വന്നില്ല. 45 ദിവസങ്ങൾക്കുള്ളിൽ വേദ ഇവരുടെ കൈകളിൽ എത്തി. 

ആദ്യ കാഴ്​ചയിൽ ത​ന്നെ ഇരുവരുടെയും കണ്ണിൽ അവളോടുള്ള അതിരറ്റ സ്​നേഹം ഉൗറി. ‘അപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു. ഇത്​ ഞങ്ങളുടെ പൊന്നോമന തന്നെയെന്ന്​’.  ആ സമയത്ത്​ വേദയുടെ പ്രായം 14 മാസമായിരുന്നു. ഭോപാലിലെ രജിസ്​ട്രേഷൻ ​പ്രക്രിയകൾ പൂർത്തിയാക്കി അവളെ വീട്ടിലേക്ക്​ കൊണ്ടുപോവാനായി ഇരുവർക്കും ധൃതിയായി. പക്ഷേ, ഇത്​ സ്വന്തം വീട്ടുകാരെ എങ്ങനെ അറിയിക്കും? ഇൗ കാര്യമോർത്ത്​ അവർ ഇരുവരും പകച്ചു. സ്വന്തക്കാരും ബന്ധുക്കളും  ഒരുപോലെ എതിർത്തു. അത്തരമൊരു കുട്ടിയെ വളർത്തുന്നതിലുള്ള പ്രയാസങ്ങൾ അവർ എണ്ണിയെണ്ണിപ്പറഞ്ഞു.  ഇങ്ങ​െനയുള്ള കുഞ്ഞുങ്ങളെ വളർത്തൽ റിസ്​കാണെന്നും വെറുതേ മിന​ക്കടേണ്ടന്നുമുള്ള മുന്നറിയിപ്പുകൾ. അവൾ വളർന്നു വലുതായാൽ മാതാപിതാക്കൾക്ക്​ തണലാകില്ലെന്നുവരെ പറഞ്ഞു. എന്നാൽ, അവരെ പറഞ്ഞുമനസ്സിലാക്കുക എന്നതിനേക്കാൾ തീരുമാനവുമായി മുന്നോട്ടു പോവുക എന്നതിൽ അവർ ഉറച്ചുനിന്നു. 

veda

ഇത്തരം പ്രത്യേകമായ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ കാര്യത്തിൽ നമ്മുടെ സമൂഹം ഇപ്പോഴ​ും അ​​​​ശ്രദ്ധരാണെന്ന്​ അനുഭവത്തി​​​​​​െൻറ വെളിച്ചത്തിൽ ഇൗ ദമ്പതികൾ അടിവരയിടുന്നു. വേദക്ക്​ മുടങ്ങാതെയുള്ള വൈദ്യ പരിചരണം ലഭ്യമാക്കുന്നതിൽ ഇരുവരും ബദ്ധശ്രദ്ധരാണ്​. വേദയുടെ കാര്യത്തിൽ ആശങ്കകളോടെ സമീപിക്കുന്നതിനുപകരം അവളുടെ ശേഷിയിൽ ഉതകുന്ന കഴിവുകളിൽ ശ്രദ്ധ ചെലുത്തി  അതിനെ വികസിപ്പിക്കാനാണ്​ ഇരുവരുടെയും കൂട്ടായ ശ്രമം. മക്കളുടെ പേരിനൊപ്പം പിതാവി​​​​​​െൻറ പേരു മാത്രം ചേർക്കുന്ന സാ​മ്പ്രദായികതയോട്​ വിയോജിക്കുന്ന ഹിമാൻഷു കത്​വാൻ മകൾക്കിട്ട മുഴുവൻ പേര്​ വേദ ബാലുനി കത്​വാൻ എന്നാണ്​. 

veda

നാലു മാസമായി സ്​നേഹത്തി​​​​​​െൻറയും നിറ സന്തോഷത്തി​​​​​​െൻറ കളിയരങ്ങാണ്​ ഇവരുടെ വീട്​. എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ടിരിക്കുന്ന സ്​നേഹനിധിയായ കുഞ്ഞാണ്​ ഞങ്ങളുടെ വേദ. അവൾക്കു ചുറ്റിലും കറങ്ങുന്ന ഇൗ വീട്ടിൽ മടുപ്പി​േൻറതായ ഒരു നിമിഷം പോലുമില്ല. ഉപാധികളും മറയും ഇല്ലാത്ത സ്​നേഹത്തി​​െ​ൻറ പാഠങ്ങൾ അവളിൽ നിന്ന്​ പഠിച്ചുകൊണ്ടിരിക്കുകയാണ്​ ഞങ്ങളിപ്പോൾ - കവിത ബാലുനി പറയുന്നു. 

veda

വളരെ ലോലമാണ്​ അവളുടെ മസിലുകളും അസ്​ഥികളും. അതുകൊണ്ട്​ ത​ന്നെ അവളെ കൈകളിൽ തൂക്കിയെടുക്കുന്നത്​ ഒഴിവാക്കണമെന്ന്​​ ഞങ്ങൾ എല്ലാവരോടും പറയും - ഒരു അമ്മയുടെ എല്ലാ കരുതലോടെയും വേദയുടെ ‘മമ്മ’ മൊഴിഞ്ഞു. അവൾ എന്നിൽ വിശ്വാസം അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒരമ്മയെന്ന നിലയിൽ അവൾക്കുവേണ്ടതെല്ലാം ഞാൻ ചെയ്യും - നിറഞ്ഞ മനസ്സോടെ കവിത പറഞ്ഞു നിർത്തി. 

ഇൗ ഭൂമി അധികം ചീത്തയായിട്ടില്ലെന്നും അളന്നെടുക്കാനാവാത്ത കരുണയാൽ തീർത്ത മനുഷ്യരാൽ ഇനിയും എത്രയോ യുഗങ്ങൾ മുന്നിൽ കിടക്കുന്നുവെന്നും തോന്നിപ്പോയ നിമിഷമായിരുന്നു ഇത്​. അളവറ്റ സ്​നേഹാതിരേകത്താൽ വാരിപ്പിടിച്ച ഹിമാൻഷുവി​​​​​​െൻറ കൈയിലിരുന്ന്​  ഉറങ്ങുന്ന  വേദയുടെ ആ ചിത്രം പറയും അവർക്ക്​ ഇൗ കുഞ്ഞിനോടുള്ള ഇഷ്​ടത്തി​​​​​​െൻറ ചുറ്റളവ്​. ഇനി പറയൂ, മുകളിൽ പറഞ്ഞ വിശേഷണം ഇവർക്കല്ലാതെ മറ്റാർക്കു ചേരുമെന്ന്​. 

veda

എന്നാൽ, ഇവരെ രണ്ടുപേരെയും വായിച്ചറിഞ്ഞ്​ നിറഞ്ഞ മനസ്സോടെ ഇരിക്കവെയാണ്​ യു.എസിലെ ടെക്​സാസിൽ നിന്നുള്ള വാർത്ത കണ്ണിലും കൈകളിലും ഉടക്കിയത്​. ഇന്ത്യയിൽ നിന്നും രണ്ടു വർഷം മുമ്പ്​​ ദത്തെടുത്ത മൂന്നു വയസ്സുകാരിയെ കാണാതായ സംഭവമായിരുന്നു അത്​. അവളുടെ പേര്​ ഷെറിൻ മാത്യൂസ്​ എന്നായിരുന്നു. മാത്യൂസ്​ വെസ്​ലി എന്ന വളർത്തഛൻ നൽകിയ കടുത്തൊരു ശിക്ഷക്കൊടുവിൽ അവൾ ‘അപ്രത്യക്ഷയായി’. സംസാരശേഷി വികസിക്കാത്തതടക്കമുള്ള ജനിതക പ്രശ്​നങ്ങൾ ഉള്ള കുഞ്ഞു ഷെറിനെ ഇയാൾ രാത്രി ഏറെ വൈകി ഇരുട്ടത്ത്​ നിർത്തുകയായിരുന്നു.

പാൽ കുടിക്കാൻ വിസമ്മതിച്ചതിനുള്ള ശിക്ഷയായിട്ടായിരുന്നു ഇത്​. 15 മിനിട്ട്​ കഴിഞ്ഞ്​ ചെന്നു നോക്കു​​േമ്പാൾ കുഞ്ഞ്​ അവിടെയില്ലായിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ഷെറിൻ മാത്യൂസിനെക്കുറിച്ച്​ വിവരമൊന്നും ലഭിച്ചിട്ടില്ല. ദത്തെടുക്കു​േമ്പാൾ കുഞ്ഞിന്​ ​​പ്രശ്​നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ല എന്നാണ്​ ഇവർ പറയുന്നത്​. ആ പറഞ്ഞത്​ വായിച്ചപ്പോൾ ഒരു പകൽ വെളിച്ചത്തിന്​  ഒരു ഇരുളെന്നപോ​െല ഇൗ ലോകം ഒറ്റക്കണ്ണിറുക്കി ചിരിക്കുന്നതുപോലെ തോന്നി. 

കടപ്പാട്​: റിച്ച തനേജ, എൻ.ഡി.ടി.വി 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVedhaKavitha BaluniHimanshu KaktwanAdopt DaughterDown’s SyndromeI.T ProfessionalLifestyle News
News Summary - Life of Vedha Adopt Daughter of I.T Professional Kavita Baluni and Himanshu Kaktwan -Lifestyle News
Next Story