Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഅരങ്ങിലെ

അരങ്ങിലെ പരീക്ഷണങ്ങള്‍

text_fields
bookmark_border
drishya-gopinath
cancel
camera_alt????? ??????????

ഒാട്ടൻതുള്ളൽ, കൂടിയാട്ടം, കഥകളി, നങ്ങ്യാർകൂത്ത്​ എന്നിങ്ങനെ സ്വന്തം നിലക്ക്​  അവതരിപ്പിക്കുന്നതും ശിഷ്യരെ പരിശീലിപ്പിക്കുന്നതുമായ കലാരൂപങ്ങളിൽ  വ്യത്യസ്​തവും പുതുമയാർന്നതുമായ പരീക്ഷണങ്ങൾക്ക്​ മുതിരുന്നതിലൂടെയാണ്​​  ദൃശ്യ എന്ന യുവകലാകാരി വ്യത്യസ്​തയാകുന്നത്​...

തുള്ളലിൽ നിന്ന്​ കഥകളിയിലേക്ക്, പിന്നെ കൂടിയാട്ടത്തിലേക്കും. കൂടുവിട്ട് കൂടുമാറുന്നതിനിടെ കൂടെ കൂടിയത്​ എമ്പാടും ശിഷ്യർ. കലകളോട് ഇപ്പോഴും അടങ്ങാത്ത ആവേശമാണ് ദൃശ്യ എന്ന യുവകലാകാരിക്ക്​. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അരങ്ങിലെ വിസ്​മയങ്ങൾ.  കൊല്ലം പുനലൂർ കരവാളൂർ മംഗലത്ത് വീട്ടിൽ ഗോപിനാഥൻ നായരുടെയും രോഹിണിയുടെയും മകളാണ്​ ദൃശ്യ ഗോപിനാഥ്. തലമുറകളായി കൈമാറിവന്ന കലയുടെ കീഴ്വഴക്കങ്ങളെയും കാഴ്ചപ്പാടുകളെയും പുതുതലമുറക്ക്​ ദഹിക്കുംവിധമാണ് ചിട്ടപ്പെടുത്തുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒാട്ടൻതുള്ളലിലും ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോൾ കഥകളിയിലും പോസ്​റ്റ്​ ഗ്രാജുവേഷന് കൂടിയാട്ടത്തിലും ചുവടുറപ്പിച്ചു. 

drishya nagyarkoothu
ദൃശ്യ നങ്ങ്യാർകൂത്ത്​അവതരിപ്പിക്കുന്നു
 


ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോൾ അതേ വേദിയിൽ ഏഴാം ക്ലാസുകാരിയായ ശിഷ്യയും മത്സരിച്ചു. പറയൻതുള്ളൽ, ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ എന്നിവയിൽ സ്​ത്രീ സാന്നിധ്യം ആദ്യമായി സ്​കൂൾ കലോത്സവവേദിയിലെത്തിച്ചത് ദൃശ്യ എന്ന ഈ  ഇരുപത്തിനാലുകാരിയുടെ പരീക്ഷണമായിരുന്നു. കലാമണ്ഡലം ദേവകിയമ്മ, കലാമണ്ഡലം ജനാർദനൻ മാഷ്, പ്രഭാകരൻ പുന്നശ്ശേരി, മയ്യനാട് രാജീവൻ, മാർഗി ഉഷ എന്നിവരുടെ ശിക്ഷണത്തിലാണ് കലകൾ കരസ്​ഥമാക്കിയത്. ‘‘പൂർണമായും സാധാരണക്കാരുടെയും അധഃസ്​ഥിതരുടെയും കലയായി ഇടം പിടിച്ച ഒന്നാണ് തുള്ളൽ. എക്കാലവും അദ്​ഭുതമാണ് നമ്പ്യാർ. പുതിയ കാലത്ത്​ സംഭവിക്കുന്നതെല്ലാം മുൻകൂട്ടി കാണാനുള്ള കഴിവാണ് തുള്ളലിനടിസ്​ഥാനം’’ -ദൃശ്യ പറയുന്നു.

drishya kadhakali
കഥകളി വേദിയിൽ
 


തുടർച്ചയായ പരിശീലനവും കഠിനപ്രയത്​നവും വേണ്ടിവന്നു മൂന്നും ഉടലിലൊരുങ്ങാൻ. സ്​ത്രീക്കും പുരുഷനും കലയിലും സമൂഹത്തിലും തുല്യപ്രാധാന്യം കൽപിച്ച 2000 വർഷങ്ങൾക്ക് മുമ്പ്​ പിറവി കൊണ്ടതാണ് കൂടിയാട്ടം എന്ന കലാരൂപം. പൂർണമായും സംസ്​കൃത ഭാഷയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് തന്നെയാണ് ഇതി​​​​​​​​​​​​െൻറ അവതരണവും. മുഖം മറച്ച് വേദിയിലെത്തുന്ന നങ്ങ്യാരമ്മക്ക്​ ചലനങ്ങൾ വരെ ലിഖിതമ​െത്ര. കൂടിയാട്ടത്തി​​​​​​​​​​​​െൻറ പദ്യവും അംഗചലനങ്ങളും താളവുമെല്ലാം എഴുതിവെക്കപ്പെട്ടതാണ്. മാറ്റങ്ങൾക്കോ പരിണാമങ്ങൾക്കോ അതിൽ സാധ്യതയില്ല. മൂന്ന് തലങ്ങളിൽ നിൽക്കുന്ന, കഥകളിയും കൂടിയാട്ടവും ഒാട്ടൻതുള്ളലുമെല്ലാം കേരളത്തി​​​​​​​​​​​​െൻറ സാംസ്​കാരിക തനിമയുടെ വ്യത്യസ്​ത ഉറവിടങ്ങൾ തന്നെയാണ്. 

drishya ottamthullal
ഒാട്ടൻതുള്ളൽ അവതരിപ്പിക്കുന്ന ദൃശ്യ
 


‘‘വീട് എന്നും കലാകാരന്മാരുടെ സൗഹൃദസദസ്സായിരുന്നു. അവിടെ നിന്ന്​ ലഭിച്ച പിന്തുണയും േപ്രാത്സാഹനവുമാണ് എന്നി​െല കലാകാരിയെ കണ്ടെത്തുന്നത്’’ -ദൃശ്യ പറഞ്ഞു. കലകളിൽ ഉടുത്തുകെട്ടും ചിട്ടകളും കിരീടവുമെല്ലാം അതിമാനുഷികതക്ക്​ വേണ്ടിയാണ്. നൂറിലധികം വേദികളിലും താൻ പഠിച്ച കലകൾ അവതരിപ്പിച്ചു കഴിഞ്ഞു. പിന്നാലെ കുമാരനാശാ​​​​​​​​​​​​െൻറ ‘ലീല’ കേരളനടന രൂപത്തിൽ വേദിയിലെത്തിച്ചിരുന്നു ദൃശ്യ. അമ്പത്തിനാലാമത് സംസ്​ഥാന സ്​കൂൾ കലോത്സവത്തിൽ അൽ അമീൻ എന്ന ത​​​​​​​​​​​​െൻറ ശിഷ്യനിലൂടെ പറയൻതുള്ളൽ അവതരിപ്പിച്ച് ഒന്നാം സ്​ഥാനം കരസ്​ഥമാക്കി. 

drishya-gopinath

ഇത്തവണയും കലോത്സവവേദിയിൽ പുതിയൊരു പരീക്ഷണവുമായിട്ടാണ് ഈ ആശാട്ടി എത്തിയത്. ചരിത്രത്തിലാദ്യമായി പറയൻതുള്ളൽ പെൺകുട്ടിയിലൂടെ മത്സരത്തിനെത്തിച്ച് വിജയം നേടി. ഓട്ടൻതുള്ളൽ മത്സരമല്ല പകരം തുള്ളൽ മത്സരമാണ് നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാടായിരുന്നു ഇങ്ങനെയൊരു പരിശ്രമത്തിനാധാരം. കലകളിലൂടെ പുത്തൻ പരീക്ഷണങ്ങളാണ് ദൃശ്യ നടത്തിയിരിക്കുന്നത്. അതിർത്തികൾ കടന്ന്​ അന്യഭാഷകളിലും കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തുള്ളലിനെ ഉർദുവിലേക്കും മൊഴിമാറ്റി അവതരിപ്പിച്ചു. കലോത്സവങ്ങൾ കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾക്ക്​ വേദിയാകണമെന്നും പുതു ആശയങ്ങൾക്കുള്ള അരങ്ങാകണമെന്നുമാണ്​ ദൃശ്യയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koodiyattampunalurkathakaliartistDrishya GopinathOttamthullalNanjarkoothuLifestyle News
News Summary - Kathakali, Ottamthullal, Koodiyattam and Nanjarkoothu Artist Drishya Gopinath in Punalur-Lifestyle News
Next Story