Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightവിടപറഞ്ഞത്​...

വിടപറഞ്ഞത്​ കോഴിക്കോടൻ രുചിക്കൂട്ടിന്‍റെ ഉസ്​താദ്​

text_fields
bookmark_border
വിടപറഞ്ഞത്​ കോഴിക്കോടൻ രുചിക്കൂട്ടിന്‍റെ ഉസ്​താദ്​
cancel
camera_alt????????????????????????? ??????????? ?????? ???????? ????????????? ???????????

കോ​ഴി​ക്കോ​ട്​: പേ​രു​കേ​ട്ട കോ​ഴി​ക്കോ​ട​ൻ രു​ചി​ക്കൂ​ട്ടി​​​​െൻറ ഉ​സ്​​താ​ദു​മാ​രി​ലൊ​രാ​ളാ​ണ്​ ബു​ധ​നാ​ഴ്​​ച വി​ട​പ​റ​ഞ്ഞ റ​ഹ്​​മ​ത്ത്​ ഹോ​ട്ട​ൽ സ്​​ഥാ​പ​ക​ൻ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി. തി​രൂ​ർ ആ​ല​ത്തി​യൂ​രി​ൽ​നി​ന്ന്​ സ്​​ഥ​ലം വി​റ്റ്​ ബി​സി​ന​സ്​ ന​ട​ത്താ​ൻ കോ​ഴി​ക്കോ​െ​ട്ട​ത്തി വെ​ള്ള​യി​ൽ ഹോ​ട്ട​ൽ​ക്ക​ച്ച​വ​ടം തു​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹം​പോ​ലു​മോ​ർ​ത്തു​കാ​ണി​ല്ല കേ​ര​ള​ത്തി​ലെ പേ​രു​കേ​ട്ട ഹോ​ട്ട​ലു​ക​ളി​ലൊ​ന്നി​നാ​ണ്​ തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന്. 

മ​ല​യാ​ള സി​നി​മ​യി​​ൽ ഹി​റ്റാ​യ അ​ൻ​വ​ർ റ​ഷീ​ദി​​​​െൻറ ഉ​സ്​​താ​ദ്​ ഹോ​ട്ട​ലി​​ലെ ഉ​സ്​​താ​ദി​​​​െൻറ പ്ര​തി​രൂ​പ​മാ​യി​രു​ന്നു കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യും ഹോ​ട്ട​ലും. ​ന്യാ​യ​വി​ല​യ്​​ക്ക്​ വൃ​ത്തി​യും രു​ചി​യു​മു​ള്ള ഭ​ക്ഷ​ണം കൊ​ടു​ത്താ​ൽ കോ​ഴി​ക്കോ​ട്ടു​കാ​ർ എ​വി​ടെ​യാ​യാ​ലും തേ​ടി​യെ​ത്തു​മെ​ന്ന ബോ​ധ്യം ന​ഗ​ര​ത്തി​ൽ ക​ച്ച​വ​ട​ത്തി​നി​റ​ങ്ങു​േ​മ്പാ​ൾ  അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​യി കൃ​ത്രി​മ​മി​ല്ലാ​ത്ത രു​ചി​യു​ടെ ബി​രി​യാ​ണി​ക്കൂ​ട്ട്​ അ​ദ്ദേ​ഹം ത​ന്നെ​യു​ണ്ടാ​ക്കി. പാ​ച​ക​ക്കാ​ർ മാ​റി​വ​രു​മെ​ങ്കി​ലും അ​ടു​ക്ക​ള​യി​ൽ കു​ഞ്ഞ​ഹ​മ്മ​ദ്​​ഹാ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ബി​രി​യാ​ണി​ക്കൂ​ട്ട്​ ത​യാ​റാ​ക്കാ​റ്. മ​ക​ളു​ടെ ഭ​ർ​ത്താ​വ്​ ക​മ​റു​ദ്ദീ​നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ കൂ​ട്ടാ​യു​ണ്ടാ​കും. 

1961ൽ ​ര​ണ്ടാം ഗേ​റ്റി​ന്​ സ​മീ​പ​ത്തേ​ക്ക്​ ഹോ​ട്ട​ൽ മാ​റി​യ​തോ​ടെ ക​ച്ച​വ​ട​വും വ​ള​ർ​ന്നു. വ​ലി​യ​ങ്ങാ​ടി​യി​ൽ കൊ​പ്ര​യും മ​ല​ഞ്ച​ര​ക്കു​മാ​യി വ​രു​ന്ന​വ​ർ റ​ഹ്​​മ​ത്ത്​ ഹോ​ട്ട​ലി​ലെ ബി​രി​യാ​ണി​ക്കാ​യി വ​രി​നി​ന്നു. ബീ​ഫ്​ ബി​രി​യാ​ണി​യും ബീ​ഫ്​ വ​ര​ട്ടി​യ​തു​മാ​ണ്​ പേ​രെ​ടു​ത്ത​തെ​ങ്കി​ലും ചി​ക്ക​നും കാ​ട​യും മീ​നു​മൊ​ക്കെ ബി​രി​യാ​ണി ​െവ​ച്ച്​ വി​ള​മ്പു​ന്ന ആ​യി​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന ന​ഗ​ര​ത്തി​ലെ വ​ലി​യ ഹോ​ട്ട​ലാ​യി കു​ഞ്ഞ​ഹ​മ്മ​ദ്​  ഹാ​ജി​യു​ടെ ക​ച്ച​വ​ടം മാ​റി. ആ​ദ​ര സൂ​ച​ക​മാ​യി മാ​നേ​ജ്​​മ​​​െൻറ്​ ഹോ​ട്ട​ലി​ന്​ 30 വ​രെ അ​വ​ധി ന​ൽ​കി​യി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunjahammed hajikozhikode rahmath hotelLifestyle News
News Summary - kozhikode rahmath hotel owner kunjahammed haji
Next Story