ഉ​ണ​ക്ക​ല​രി പാ​യ​സം

21:53 PM
04/08/2017
Unakkalari payasam

ചേരുവകൾ: 

  • അ​രി -500 ഗ്രാം
  • ​ശ​ര്‍ക്ക​ര -750 ഗ്രാം (​മ​ധ​ുരം കു​റ​ച്ചു മ​തി​യെ​ങ്കി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം ചേ​ര്‍ക്കു​ക)
  • തേ​ങ്ങാപാ​ല്‍ - ഒ​രു തേ​ങ്ങ​യു​ടെ (ഒ​ന്നാം പാ​ല്‍, ര​ണ്ട്, മൂ​ന്ന് ഇ​ങ്ങ​നെ)
  • നെ​യ് -50 ഗ്രാം
  • ​ഏ​ല​ക്ക -5 എ​ണ്ണം
  • ഉ​ണ​ക്ക മു​ന്തി​രി -​അ​ൽപം
  • ക​ശു​വ​ണ്ടി -അ​ൽപം

തയാറാ​ക്കു​ന്ന വി​ധം: 

അ​രി ന​ന്നാ​യി ക​ഴു​കി വേ​വി​ക്കാൻ സ്​റ്റൗവി​ല്‍ ​വെക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ല്‍ വെ​ള്ളം ഒ​ഴി​ച്ച് ഉ​രു​ക്കി​യെ​ടു​ത്ത ശ​ര്‍ക്ക​ര അ​തി​ലേ​ക്കു ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. അ​തി​ലേ​ക്കു മൂ​ന്നാം പാ​ലും ന​ന്നാ​യി കു​റു​കി​യ​തി​നുശേ​ഷം ര​ണ്ടാം പാ​ലും ഒ​ഴി​ച്ച് ന​ന്നാ​യി ചൂ​ടാ​ക്കു​ക. ശേ​ഷം ഒ​ന്നാം പാ​ൽ ചേ​ര്‍ക്കു​ക. ശേ​ഷം തീ ​അ​ണ​ക്കു​ക. അ​തി​ലേ​ക്ക് പൊ​ടി​ച്ച ചു​ക്ക്, ഏ​ല​ക്ക എ​ന്നി​വ ചേ​ര്‍ക്കു​ക. ഒ​രു പാ​നി​ല്‍ കു​റ​ച്ച് നെ​യ് ഒ​ഴി​ച്ച് ക​ശു​വ​ണ്ടി​യും ഉ​ണ​ക്ക മു​ന്തി​രി​യും ചേ​ര്‍ത്ത് വ​റു​ത്ത് കോ​രു​ക. തേ​ങ്ങ ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി ഇ​ടാ​ം. മി​ല്‍ക്ക് മെ​യ്ഡ് ആ​വ​ശ്യ​മെ​ങ്കി​ല്‍ 50 ഗ്രാം ​ചേ​ര്‍ക്കാം. ചെ​റു ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ

COMMENTS