സ്‌​പെ​ഷൽ മ​ട്ട​ൻ കു​റു​മ

12:08 PM
21/11/2017
Mutton-Korma

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • മ​ട്ട​ൻ - 1 കി​േലാ
  • സ​വാ​ള -4 എ​ണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • ത​ക്കാ​ളി -വ​ലു​ത് 1
  • ചെ​റി​യ ഉ​ള്ളി -അ​ര ക​പ്പ്‌
  • ഇ​ഞ്ചി -ഒ​രു ക​ഷ​ണം
  • വെ​ളു​ത്തു​ള്ളി -10 അ​ല്ലി
  • പ​ച്ച​മു​ള​ക് -15 എ​ണ്ണം
  • ഗ​രം മ​സാ​ല​പ്പൊ​ടി -1 ടേ​ബ്​ൾ സ്പൂ​ണ്‍ 
  • മ​ഞ്ഞ​ൾപ്പൊ​ടി -1 ടീ ​സ്പൂ​ണ്‍ 
  • ക​ശു​വ​ണ്ടി -10 എ​ണ്ണം 
  • കു​രു​മു​ള​ക് -1 ടീ ​സ്പൂ​ണ്‍ 
  • തേ​ങ്ങ -ഒ​രു ക​പ്പ്
  • മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന് 
  • ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന് 
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന് 

ത​യാ​റാ​ക്കു​ന്ന വി​ധം:
വൃ​ത്തി​യാ​ക്കി വെ​ച്ചി​രി​ക്കു​ന്ന മ​ട്ട​നോ​ടൊ​പ്പം സ​വാ​ള, ചെ​റി​യു​ള്ളി, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല, മ​ഞ്ഞ​ൾ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ക്കു​ക. വെ​ന്തു വ​രു​മ്പോ​ൾ ഗ​രം​മ​സാ​ല​യും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ക്കു​ക. വെ​ന്ത​തി​നു ശേ​ഷം വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത ക​ശു​വ​ണ്ടി​യും തേ​ങ്ങ​യും കു​രു​മു​ള​കും അ​ൽ​പം മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് അ​ര​ച്ച് ക​റി​യി​ൽ ഒ​ഴി​ച്ച്​ അ​ട​ച്ചുവെ​ച്ച്​ കു​റ​ച്ചു നേ​രംകൂ​ടി വേ​വി​ച്ച​തി​നു ശേ​ഷം ഇ​റ​ക്കി​​െവ​ച്ച​തി​ൽ മ​ല്ലി​യി​ലയും മറ്റു ചേരുവകളും ചേ​ർ​ത്ത് ചൂ​ടോ​ടെ വി​ള​മ്പാം. (ഈ ​കു​റു​മ​യി​ൽ എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത)

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്.

COMMENTS