Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമലയാളത്തിന്‍റെ അവലും...

മലയാളത്തിന്‍റെ അവലും അറേബ്യയുടെ മധുരവും 

text_fields
bookmark_border
date-aval payasam
cancel

ഈന്തപ്പനയുടെ നാട്ടില്‍ ജീവിക്കുമ്പോള്‍ മധുരത്തിന് ശര്‍ക്കരയും പഞ്ചസാരയും വാങ്ങേണ്ടതുണ്ടോ?ചുമ്മാ കാലറി മാത്രം തരുന്ന പഞ്ചസാര ശരീരത്തിന് ഒട്ടും ആവശ്യം ഇല്ലെന്ന്​ മാത്രമല്ല പൊണ്ണത്തടിക്കും അസുഖങ്ങള്‍ക്കും കാരണവുമാകും.  കാലറി അൽപം കൂടിയ പഴം ആണെങ്കിലും പഞ്ചസാരയെയും ശര്‍ക്കരയെയും അപേക്ഷിച്ച് എത്രയോ ഗുണങ്ങള്‍ ഉള്ളതാണ് നമ്മുടെ ഈന്തപ്പഴം. ഈ സീസണ്‍ സമയത്ത് നല്ല പുതിയ ഈന്തപ്പഴം വാങ്ങി ഒരു ഹെൽത്തി ആന്‍ഡ് ഈസി പായസം ഉണ്ടാക്കിയാലോ? ഈ പാചകക്കുറിപ്പ്‌ പങ്കുവെച്ചത്​ സോഫ്റ്റ്‌വെയര്‍ എൻജീനീയറായ  ഷെഫീദയാണ്. 

അവൽ-ഈന്തപ്പഴം പായസം 

ചേരുവകൾ:  
ഷാഹി അവൽ -അരക്കപ്പ്
ഈന്തപ്പഴം -20 എണ്ണം
പാല് - നാലു ഗ്ലാസ്
വെളളം -ഒരു  ഗ്ലാസ്
ഏലക്ക പൊടി -ആവശ്യത്തിന്
ചുക്കുപൊടി -ആവശ്യത്തിന്
ഷാഹി അണ്ടിപ്പരിപ്പ് ഷാഹി മുന്തിരി -വറുത്തെടുക്കാൻ 
നെയ്യ് -ആവശ്യത്തിന്
ചെറി, അണ്ടിപ്പരിപ്പ്, മുന്തിരി -വറുത്തെടുക്കാൻ 

തയാറാക്കുന്ന വിധം:
പാന്‍ ചൂടാക്കി ഒരു സ്​പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത്​ കോരി  ടിഷ്യു പേപ്പറിൽ ഇട്ട്​ നെയ്യ് കളഞ്ഞുവെക്കുക. അവൽ നെയ്യില്ലാതെ വറുത്തുവെക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നാല് ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും തിളപ്പിക്കുക. തിളക്കുമ്പോൾ ചെറുതായി മുറിച്ചു വെച്ച ഈന്തപ്പഴം ചേര്‍ത്ത് നന്നായി വെന്തുടയുന്നത്​​ വരെ ചെറിയ തീയില്‍ വേവിക്കുക(15-20 മിനിറ്റ്). പാകമായാൽ തീയണച്ച്​  വറുത്തുവെച്ച അവലും ഏലക്ക പൊടിയും ചുക്കുപൊടിയും ചേർത്തിളക്കി അടച്ചു വെക്കുക. വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചെറുതായി മുറിച്ച ചെറിയും കൊണ്ട് അലങ്കരിച്ച്​ വിളമ്പാം. (കൂടുതല്‍ ഗുണമുള്ളത്​ കൊണ്ട്​ ചുവന്ന അവല്‍ തന്നെ ഉപയോഗിക്കുക. ഈന്തപ്പഴം കുതിര്‍ത്തി അരച്ച് പള്‍പ്പ് ആയും ചേര്‍ക്കാം)

തയാറാക്കിയത്: ഷെഫീദ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodpayasamRice Flakes-Date PayasamLifestyle News
News Summary - Rice Flakes-Date Payasam -lifestyle News
Next Story