കോ​വൈ തൊ​ടു​ക​റി

15:30 PM
28/11/2017
Kovai Thodukuri

പച്ചക്കറി വിഭവങ്ങളില്‍ വ്യത്യസ്തമായ വിഭവമാണ് കോവൈ തൊടുകറി

ചേരുവകള്‍:

  1. വെ​ളി​ച്ചെ​ണ്ണ -കാ​ൽ ക​പ്പ്​
  2. ക​ടു​ക്​ -ഒ​രു സ്​​പൂ​ൺ
  3. ഉ​ലു​വ -അ​ര സ്​​പൂ​ൺ
  4. വ​റ്റ​ൽ​മു​ള​ക്​ -അ​ഞ്ച്​​ എ​ണ്ണം
  5. വെ​ളു​ത്തു​ള്ളി -ര​ണ്ട്​ എ​ണ്ണം (ചെ​റു​താ​യി നു​റു​ക്കി​യ​ത്)
  6. ഇ​ഞ്ചി -ര​ണ്ട്​ സ്​​പൂ​ൺ (ചെ​റു​താ​യി നു​റു​ക്കി​യ​ത്)
  7. ചു​വ​ന്നു​ള്ളി -15 എ​ണ്ണം (ചെ​റു​താ​യി നു​റു​ക്കി​യ​ത്)
  8. പ​ച്ച​മു​ള​ക്​ നെ​ടു​കെ അ​രി​ഞ്ഞ​ത്​ -അ​ഞ്ച്​ എ​ണ്ണം
  9. മ​ല്ലി​യി​ല -ര​ണ്ട്​ ടീ​സ്​​പൂ​ൺ (ചെ​റു​താ​യി നു​റു​ക്കി​യ​ത്)
  10. പു​തി​ന -ഒ​രു ടീ​സ്​​പൂ​ൺ (ചെ​റു​താ​യി നു​റു​ക്കി​യ​ത്) 
  11. ഒ​രു പാ​നി​ൽ ഒ​രു ടീ​സ്​​പൂ​ൺ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി അ​തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി അ​ര ടീ​സ്​​പൂ​ൺ, മു​ള​കു​പൊ​ടി ഒ​രു ടീ​സ്​​പൂ​ൺ, ചി​ക്ക​ൻ മ​സാ​ല ഒ​രു ടീ​സ്​​പൂൺ, മ​ല്ലി​പ്പൊ​ടി ര​ണ്ടു ടീ​സ്​​പൂ​ൺ എ​ന്നി​വ ന​ന്നാ​യി വ​റു​ത്ത്​ പാ​ക​മാ​കു​േ​മ്പാ​ൾ ഒ​രു ക​പ്പ്​ ചി​ര​വി​യ തേ​ങ്ങ അ​തി​ലി​ട്ട്​ ന​ന്നാ​യി മൂ​പ്പി​ച്ച്​ പ്ര​സ്​​തു​ത മി​ശ്രി​തം മി​ക്​​സി​യി​ലി​ട്ട്​ അ​ര​ക്ക​പ്പ്​ വെ​ള്ളം ചേ​ർ​ത്ത്​ അ​ടി​ച്ചെ​ടു​ത്ത്​ മാ​റ്റി​വെ​ക്കു​ക.
  12. ത​ക്കാ​ളി മൂ​ന്ന്​ എ​ണ്ണം വെ​ള്ള​ത്തി​ലി​ട്ട്​ തി​ള​പ്പി​ച്ച്​ വെ​ള്ളം ഉൗ​റ്റി​യ​ശേ​ഷം തൊ​ലി ഉ​രി​ഞ്ഞ്​ ഉ​ട​ച്ചു​വെ​ക്കു​ക.
  13. കഷണങ്ങളായി മുറിക്കാത്ത 500​ഗ്രാം വഴുതനങ്ങ ​അ​ൽ​പം മ​ഞ്ഞ​ൾ​പ്പൊ​ടി​യും പാ​ക​ത്തി​ന്​ ഉ​പ്പും ചേ​ർ​ത്ത്​ വ​ള​രെ കു​റ​ഞ്ഞ വെ​ള്ള​ത്തി​ൽ കു​ക്ക​റി​ലി​ട്ട്​ വേ​വി​ച്ച്​ മാ​റ്റി​വെ​ക്കു​ക. പാവക്ക ആണെങ്കിൽ നീളത്തിൽ അരിഞ്ഞിടാവുന്നതാണ്. 
  14. വാ​ള​ൻ​പു​ളി (ചാ​ണ​പ്പു​ളി) ര​ണ്ട്​ ചെ​റു​നാ​ര​ങ്ങ വ​ലു​പ്പ​ത്തി​ൽ എ​ടു​ത്ത്​ ഒ​രു​ക​പ്പ്​ വെ​ള്ള​ത്തി​ലി​ട്ട്​ കു​തി​ർ​ത്തു​വെ​ക്കു​ക. 
  15. ശ​ർ​ക്ക​ര 100 ഗ്രാം ​ഒ​രു ക​പ്പ്​ വെ​ള്ള​ത്തി​ൽ ചൂ​ടാ​ക്കി​വെ​ക്കു​ക.
Kovai Thodukuri
Kovai Thodukuri

പാചകം ചെയ്യേണ്ടണ്ട വിധം:
ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​വു​േ​മ്പാ​ൾ ക​ടു​ക്​ വ​റു​ത്ത്​ ഉ​ലു​വ മൂ​പ്പി​ച്ചെ​ടു​ത്ത്​ അ​തി​ൽ വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും വ​റ്റ​ൽ​മു​ള​കും ശ​ക്​​തി​യാ​യി വി​ള​യി​ക്കു​ക. അ​തി​ൽ ഏ​ഴാ​മ​ത്തെ ചേ​രു​വ​ക​ൾ എ​ല്ലാം​ ചേ​ർ​ത്ത്​ ന​ന്നാ​യി വ​ഴ​റ്റു​ക. ഉ​ള്ളി ബ്രൗ​ൺ ക​ള​റാ​കു​േ​മ്പാ​ൾ മി​ക്​​സി​യി​ൽ അ​ടി​ച്ചെ​ടു​ത്ത എട്ടാമ​െത്ത ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ ര​ണ്ടു മി​നി​റ്റ്​ വേ​വി​ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞാ​ൽ അ​തി​ൽ ഉ​ട​ച്ച ത​ക്കാ​ളി ചേ​ർ​ത്ത്​ വീ​ണ്ടും ര​ണ്ടു മി​നി​റ്റ്​ വേ​വി​ക്കു​ക. ശേ​ഷം കു​ക്ക​റി​ൽ വേ​വി​ച്ച വഴുതനങ്ങ അ​തി​ൽ ക​ല​ർ​ത്തി ആ​വ​ശ്യ​ത്തി​ന്​ ഉ​പ്പും ചേ​ർ​ത്ത്​ ന​ന്നാ​യി വ​ര​ട്ടു​ക. പ്ര​സ്​​തു​ത മി​ശ്രി​ത​ത്തി​ൽ ആ​വ​ശ്യ​ത്തി​ന്​ പു​ളി​വെ​ള്ളം പി​ഴി​ഞ്ഞൊ​ഴി​ച്ച്​ തി​ള​ക്കു​േ​മ്പാ​ൾ അ​തി​ൽ ശ​ർ​ക്ക​ര​പ്പാ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്ത്​ ന​ന്നാ​യി ഇ​ള​ക്കി ഒ​രു മി​നി​റ്റ്​ ക​ഴി​യു​േ​മ്പാ​ൾ ‘കോ​വൈ തൊ​ടു​ക​റി’ റെ​ഡി.

(ശ്രദ്ധിക്കാൻ: ഇ​തേ വി​ധ​ത്തി​ൽ വ​ഴു​ത​ന​ങ്ങക്ക്​ പ​ക​ര​മാ​യി ചേ​ന, ക​പ്പ, പാവക്ക, പ​ച്ച​ക്കാ​യ, ബീ​ൻ​സ്​ ഇ​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച്​ കോ​വൈ തൊ​ടു​ക​റി രു​ചി​ഭേ​ദ​മ​നു​സ​രി​ച്ച്​ ത​യാ​റാ​ക്കാം.)

തയാറാക്കിയത്: സുബൈദ സലീം, കൂ​േ​ലാ​ത്ത്​ വീ​ട്, എ​ട​വ​ന​ക്കാ​ട്. 

COMMENTS