Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകിച്ചൻ ടിപ്സ്-1

കിച്ചൻ ടിപ്സ്-1

text_fields
bookmark_border
കിച്ചൻ ടിപ്സ്-1
cancel
  • പാല്‍ കാച്ചുന്ന പാത്രത്തില്‍ അല്‍പം വെള്ളം ചൂടാക്കി അതില്‍ പാലൊഴിച്ച് തിളപ്പിച്ചാല്‍ രണ്ടുണ്ട് കാര്യം. പാല്‍ പിരിയില്ല. പാത്രത്തില്‍ പറ്റിപ്പിടിക്കുകയുമില്ല. 
  • ബിരിയാണി അരി തികയാതെ വന്നാല്‍ ഇനി പേടിക്കാനില്ല. റിഫൈന്‍ഡ് ഓയിലും ഉപ്പും ചേര്‍ത്ത് പച്ചരി വഴറ്റി ബിരിയാണി അരിക്കൊപ്പം ചേര്‍ത്ത് ബിരിയാണി തയാറാക്കാം. 
  • കോണ്‍ഫ്ളോര്‍ ഇല്ലാത്തതുകൊണ്ട് ഇനി തക്കാളി സൂപ്പുണ്ടാക്കാതിരിക്കേണ്ട. കഞ്ഞിവെള്ളം പകരക്കാരനാവാന്‍ തയാറാണ്. രുചിക്ക് കോട്ടമുണ്ടാകില്ലെന്ന ഉറപ്പുവേറെ. 
  • ഒരു കഷണം ഇഞ്ചി ചതച്ചിട്ട വെള്ളത്തില്‍ ചായയുണ്ടാക്കി നോക്കൂ. രുചിയിലെ വ്യത്യാസം എല്ലാവരും ഇഷ്ടപ്പെടും. 
  • സലാഡടക്കമുള്ള വിഭവങ്ങള്‍ക്കുള്ള പച്ചിലച്ചേരുവകള്‍ തയാറാക്കുമ്പോള്‍ കത്തിക്കുപകരം കൈ കൊണ്ടുതന്നെ മുറിച്ചിടാം. മുറിപ്പാടുകളിലെ ക്രമരാഹിത്യം കാഴ്ചക്ക് ആകര്‍ഷകമേകും. 
  • ഇറച്ചിക്കറിയില്‍ വെള്ളം കൂടിയാല്‍ ടെന്‍ഷനടിക്കേണ്ട. അല്‍പം മൈദ ചേര്‍ത്ത് തിളപ്പിക്കുക. കൊഴുപ്പും രുചിയും കൂടും. 
  • കടലയും ഗ്രീന്‍പീസും തലേന്ന് വെള്ളത്തിലിട്ടില്ലെന്ന വേവലാതി വേണ്ട. തിളക്കുന്ന വെള്ളത്തിലിട്ട് കാസറോളിലാക്കി മൂടിവെച്ചാല്‍ മതി. ഒരു മണിക്കൂറിനുശേഷം പാകം ചെയ്യാം. 
  • ചമ്മന്തിയില്‍ പുളിക്കു പകരം ചെറുനാരങ്ങാ നീര് ചേര്‍ക്കൂ. അപ്പോഴറിയാം സ്വാദ്.
  • മുറിച്ച സവാള ഉപ്പുമാത്രം ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിനുശേഷം എണ്ണ ചേര്‍ത്താല്‍ മതി. എണ്ണ ലാഭിക്കാം. എളുപ്പം വഴന്നുകിട്ടും. 
  • ഏലക്കാ തൊലി കളയാതെ ചതച്ചിട്ട വെള്ളത്തില്‍ ചായയുണ്ടാക്കിയാല്‍ സ്വാദേറും. സുഗന്ധം ബോണസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitchen tipsLifestyle News
News Summary - kitchen tips
Next Story