Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2016 2:38 PM GMT Updated On
date_range 24 Jun 2016 4:00 PM GMTചൗവ്വരി അപ്പം
text_fieldsbookmark_border
ചേരുവകൾ:
- ചൗവ്വരി -അരകപ്പ് (200 ഗ്രാം)
- ഉഴുന്ന് -ഒരു വലിയ സ്പൂണ്‍
- റവ -രണ്ട് വലിയ സ്പൂണ്‍
- വെള്ളം -അര കപ്പ്
- ചെറു ചൂടുവെള്ളം -അരകപ്പ്
- യീസ്റ്റ് -ഒരു ചെറിയ സ്പൂണ്‍
- പഞ്ചസാര -രണ്ട് വലിയ സ്പൂണ്‍
- അപ്പംപൊടി -മൂന്ന് കപ്പ്
- തേങ്ങാപ്പാല്‍ -രണ്ടര കപ്പ്
- ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
ചൗവ്വരിയും ഉഴുന്നും കഴുകിയ ശേഷം ആറേഴു മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ വെക്കുക. റവയും വെള്ളവും യോജിപ്പിച്ച് അടുപ്പത്തു വെച്ച് ചെറുതീയില്‍ വെച്ചു കുറുക്കിയെടുക്കണം. അര കപ്പ് ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്തുവെക്കുക. ചൗവ്വരിയും ഉഴുന്നും നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം അരിപ്പൊടിയില്‍ ചേര്‍ക്കുക. ഒപ്പം യീസ്റ്റും റവ കുറുക്കിയതും ചേര്‍ത്തു കൈ കൊണ്ട് നന്നായി കുഴച്ചു യോജിപ്പിക്കുക. ഇതില്‍ തേങ്ങാപ്പാലും ചേര്‍ത്തിളക്കി രണ്ട് മണിക്കൂര്‍ വെക്കണം. അപ്പച്ചട്ടി ചൂടാക്കി മാവ് കോരിയൊഴിച്ചു ചുറ്റിച്ചോ ചുറ്റിക്കാതെയോ അപ്പം ചുട്ടെടുക്കാം.
തയാറാക്കിയത്: സാബിറ ഹമീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story