Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഅത്താഴത്തിന് സമ്പൂർണ...

അത്താഴത്തിന് സമ്പൂർണ സലാഡ്

text_fields
bookmark_border
അത്താഴത്തിന് സമ്പൂർണ സലാഡ്
cancel

രാത്രി വൈകുന്നതു വരെ കളിക്കാമല്ലോ എന്നതായിരുന്നു കുട്ടിക്കാലത്ത് റമദാന്‍ മാസത്തിന്‍റെ ആകർഷണമെന്ന്​ഒാർക്കുന്നു ഷഫീക്ക്​. നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ്​അത്താഴം ഒരുക്കാൻ ഉമ്മ അടുക്കളയിലും തസ്ബീഹ് മാലയിൽ ദിഖ്റിന്‍റെ എണ്ണം പിടിച്ച്​ഉമ്മറത്ത് കസേരയിൽ വെല്ലിമ്മയും ഇരിക്കുന്ന സമയമത്രയും മുറ്റത്ത് ഒളിച്ചു കളിക്കുകയോ പമ്പരം കൊത്തുകയോ ചെയ്തിരുന്ന കാലം. നോമ്പുകാല വിഭവങ്ങൾക്കെല്ലാം ഉമ്മയുടെ സ്നേഹത്തിന്‍റെ രുചിയാണ്.

നോമ്പ് തുറക്കുന്ന നേരത്ത് ആശാളി വെള്ളവും ജ്യൂസും തരിക്കഞ്ഞിയും ഉണ്ടാവും. അത്താഴത്തിനു തേങ്ങാപ്പാലിൽ ഞാലിപ്പൂവൻ പഴം ഞെരടി ചേർത്ത ചക്കരപ്പാലിന്‍റെ രുചി മധുരം. തേങ്ങാപ്പാലും പഞ്ചസാരയും ഇട്ട മുട്ടപത്തിരിയോ കൈപ്പത്തിരിയോ ആണ് എന്നും ഇഷ്ടവിഭവം. നോമ്പുതുറ സൽക്കാരങ്ങൾക്ക്​ഇറച്ചിയും പത്തിരിയും പ്രധാന വിഭവം. തൃശൂർ പഴുവിൽ സ്വദേശിയായ ഷഫീക്ക്​ ഒമാനിൽ 17 വർഷമായി. തമീമ ടെലികോംസിൽ IT കൺസൾട്ടൻറ് ആയി ജോലി നോക്കുന്നു. ജസ്നയാണ് ഭാര്യ. മക്കൾ ആക്വിബ് ഷെഹ്സാദും കെൻസ ഇൻഷിറയും ഐ.എസ്​.എം വിദ്യാർഥികൾ.

നോമ്പുകാലം അൽപം ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരമായി കാണുന്നവരിൽ ഒരാളാണ് ഷഫീഖ്. ഒരു നോമ്പുകാലം കഴിയുമ്പോൾ കൂടുതലുള്ള ഭാരത്തിൽ അൽപമെങ്കിലും കുറവ് വരുത്താൻ കഴിഞ്ഞാൽ അത്രത്തോളം രോഗങ്ങളിൽ നിന്ന് അകലം പാലിക്കാം. വറുത്തതും പൊരിച്ചതും തന്നെ കഴിക്കാതെ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും കൂടി ഉൾപ്പെടുത്തണമെന്ന് ​ഷഫീഖ് പറയുന്നു. വെള്ളം നല്ല അളവിൽ കുടിക്കാനും മറക്കണ്ട. അടുക്കളയിൽ കയറി പരീക്ഷണം നടത്തി ശീലമൊന്നും ഇല്ലെങ്കിലും ആരോഗ്യകരമായ ഒരു സലാഡ് നോമ്പുതുറക്ക്​നിർബന്ധമായും കഴിക്കുന്ന കൂട്ടത്തിലാണ് ഷഫീഖ്. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സലാഡ് ആണ് ഇന്നത്തെ വിഭവം.

വെറുതെ പഴങ്ങളും പച്ചക്കറികളും മാത്രം അടങ്ങിയത് അല്ലാതെ ഒരു കംപ്ലീറ്റ് മീല്‍ ആയി സലാഡ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലതും. നോമ്പ് കാലത്തായാലും അല്ലെങ്കിലും അത്താഴം ഇങ്ങനെ ഒരു സലാഡ് ആക്കുന്നത് ഭാരം കുറക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും. സലാഡ് ഉണ്ടാക്കാന്‍ പച്ചക്കറികൾക്കും പഴങ്ങൾക്കുമൊപ്പം കൂടാതെ അൽപം നോണ്‍ വെജ് പ്രോട്ടീനും അൽപം വെജ് പ്രോട്ടീനും ചേർക്കണം.

  • പച്ചക്കറികള്‍: കുക്കുംബര്‍, കാരറ്റ്, കാപ്സിക്കം, ലെറ് റ്യൂസ് (ഇഷ്ടമുള്ളത് എന്തും ആവാം). 
  • പ്രോട്ടീന് (നോണ്‍ വെജ്): ട്യൂണ കുരുമുളകും ഉപ്പുമിട്ട് വേവിച്ചു ഉടച്ചത്/ചിക്കന്‍ കുരുമുളകും ഉപ്പുമിട്ട് വേവിച്ചു കീറിയത്/പുഴുങ്ങിയ മുട്ടയുടെ വെള്ള അരിഞ്ഞത് ഇവയില്‍ ഏതെങ്കിലും.
  • പ്രോട്ടീന്‍ (വെജ്): കാബൂളി ചന വേവിച്ചത്, ചെറുപയര്‍ മുളപ്പിച്ചത്, കടല മുളപ്പിച്ചത്, രാജ്മ വേവിച്ചത് (പയര്‍, പരിപ്പ് വർഗങ്ങള്‍) ഇവയില്‍ ഏതെങ്കിലും.
  • അന്നജം: സ്വീറ്റ് കോണ് (പയര്‍ പരിപ്പുകളില്‍ അന്നജവും പ്രോട്ടീനും ഉണ്ട്) ഒലീവ്സ്, വേവിച്ച കൂണ്‍.
  • രുചിക്ക്: കുരുമുളകുപൊടി, നാരങ്ങാനീര്, വെർജിൻ ഒലീവ് ഓയില്‍, (ചാട്ട് മസാല ഇന്ത്യന്‍ ഫ്ലേവര്‍ ഇഷ് ടമുള്ളവർക്ക്​).
  • പഴങ്ങള്‍: ആപ്പിള്‍ (ഇഷ്ടമുള്ള എല്ലാ പഴവും)

ഇത്തരമൊരു സലാഡ് തയാറാക്കി കഴിക്കൂ. നോമ്പ് കാലത്തും അല്ലാത്ത കാലത്തും അത്താഴത്തിന് ഉത്തമം !

തയാറാക്കിയത്: ഹേമ സോപാനം 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shafeeksaladhema sopanamramadan dishesLifestyle News
News Summary - ramadan special salad
Next Story