മഴക്കാലത്ത് എന്ത് കഴിക്കണം!

17:56 PM
08/07/2017

മ​ൺ​സൂ​ൺ മ​ഴ​യെ ആ​ഹ്ലാ​ദ അ​നു​ഭ​വ​മാ​ക്കി മ​ഴ​ക്കാ​ലം ആ​രോ​ഗ്യ​ പൂ​ർ​ണ​മാ​ക്കാ​ൻ ആഹാരക്രമത്തിൽ വ​രു​ത്തേ​ണ്ട ചി​ല പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​താ...

ആഹാരം:

  • വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ന്നാ​യി വേ​വി​ച്ച ആ​ഹാ​ര ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.
  • മാ​ർ​ക്ക​റ്റി​ൽ​ നി​ന്ന്​ വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​തെ വൃ​ത്തി​യാ​യി ക​ഴു​കി​യ​തി​നു​ ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
  • വേ​വി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ഒ​രി​ട​ത്തു​ നി​ന്നും വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. 
  • കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, ബീ​ൻ​സ്, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ ഉ​പ്പു​വെ​ള്ള​ത്തി​ൽ കു​റെ സ​മ​യം മു​ക്കിവെ​ച്ച​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
  • ഒ​രു നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. 
  • പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, ഇ​റ​ച്ചി മു​ത​ലാ​യ​വ മു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ക​ത്തി, ക​ട്ടി​ങ് ബോ​ർ​ഡ്, തേ​ങ്ങ ചി​ര​കാ​നു​പ​യോ​ഗി​ക്കു​ന്ന ചി​ര​വ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പും പി​മ്പും ന​ന്നാ​യി വൃ​ത്തി​യാ​ക്കു​ക. 
  • വൃ​ത്തി​യു​ള്ള​തും ന​ന​വി​ല്ലാ​ത്ത​തു​മാ​യ ഇ​ട​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​ണം.
  • പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, പൊ​ടി​ക​ൾ എ​ന്നി​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളു​ടെ മു​ക​ളി​ൽ വൃ​ത്തി​യു​ള്ള​തും ഉ​ണ​ങ്ങി​യ​തു​മാ​യ കോ​ട്ട​ൺ തു​ണി ​കൊ​ണ്ട് മൂ​ടി​ക്കെ​ട്ടി​യാ​ൽ ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാം.
  • മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ ഫ്രി​ഡ്ജി​ൽ വെ​ക്കു​മ്പോ​ൾ അ​തി​ൽ ​നി​ന്ന്​ വെ​ള്ളം മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ വീ​ഴാ​തെ ന​ന്നാ​യി അ​ട​ച്ചു​വെ​ക്ക​ണം.
  • പാ​കം​ചെ​യ്ത ഭ​ക്ഷ​ണം അ​ട​ച്ചു​വെ​ക്കാ​തെ അ​ടു​ക്ക​ള​യി​ലോ ഡൈ​നി​ങ് ഹാ​ളി​ലോ വെ​ക്ക​രു​ത്.
  • വി​ഭ​വ​ങ്ങ​ൾ പാ​കം​ചെ​യ്ത് അ​ധി​കം ​വൈ​കാ​തെ ഉ​പ​യോ​ഗി​ക്കു​ക.
  • ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​മ്പോ​ൾ പാ​കം ചെ​യ്ത​തും അ​ല്ലാ​ത്ത​തും വെ​വ്വേ​റെ വെ​ക്കു​ക.
  • ജീ​വ​കം സി ​അ​ട​ങ്ങി​യ മു​സം​ബി, ഓ​റ​ഞ്ച്, നെ​ല്ലി​ക്ക, പേ​ര​ക്ക തു​ട​ങ്ങി​യ​വ സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഒ​ര​ള​വു​വ​രെ രോ​ഗ ​പ്ര​തി​രോ​ധശേ​ഷി ല​ഭി​ക്കും.

  • വൈ​റ​സ് രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് ഭ​ക്ഷ​ണ​ത്തി​ൽ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് ക​ഴി​ക്കാം.
  • വീ​ട്ടി​ൽ ത​യാ​റാ​ക്കു​ന്ന പ​ല​ത​രം സൂ​പ്പു​ക​ളും മ​ഴ​ക്കാ​ല​ത്ത് ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. 
  • ഉ​ലു​വ, ജീ​ര​കം, മ​ഞ്ഞ​ൾ എ​ന്നി​വ ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​െ​ൻ​റ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടും.
  • യാ​ത്ര​ക​ളി​ൽ ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ, ക​ട്ടി​യു​ള്ള പു​റംതൊ​ലി​യു​ള്ള പ​ഴ​ങ്ങ​ൾ, വീ​ട്ടി​ൽ പാ​കം​ചെ​യ്ത ഭ​ക്ഷ​ണം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
  • മ​ഴ​ക്കാ​ല​ത്ത് ത​ണു​ത്ത ആ​ഹാ​ര ​പ​ദാ​ർ​ഥ​ങ്ങ​ൾ​ക്കും സാ​ല​ഡു​ക​ൾ​ക്കും പ​ക​ര​മാ​യി സൂ​പ്പോ പാ​കം ചെ​യ്ത മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളോ ഉ​പ​യോ​ഗി​ക്ക​ണം. 
  • പാ​ക​ത്തി​ന് ചൂ​ടു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക. എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ത്ത​വ ന​ല്ല ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​ക്ക​രു​ത്.
  • പ​ഴ​ച്ചാ​റു​ക​ൾ, ല​സ്സി, തൈ​ര്, ക​രി​മ്പി​ൻ ജ്യൂ​സ് മു​ത​ലാ​യ​വ ഒ​ഴി​വാ​ക്ക​ണം.
  • ദ​ഹ​നപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ൾ, ചി​ല പ​യ​ർ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും ഒ​ഴി​വാ​ക്ക​ണം. 
  • ചാ​ട്ട് മ​സാ​ല, സ​മോ​സ, അ​ച്ചാ​റു​ക​ൾ, ഉ​പ്പി​ലി​ട്ട​ത്, ബ​ർ​ഗ​ർ,  ചി​ക്ക​ൻ റോ​ൾ, ച​ട്ട്ണി എ​ന്നി​വ മ​ഴ​ക്കാ​ല​ത്ത് കു​റ​ക്കാം. 
  • പ​ഴ​ങ്ങ​ൾ, ക​ക്കി​രി എ​ന്നി​വ മു​റി​ച്ചു ക​ഷ​ണ​ങ്ങ​ളാ​ക്കി വി​ൽ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. 
  • വ​ലി​യ വി​രു​ന്നു സ​ൽ​ക്കാ​ര​ങ്ങ​ളി​ലൊ​ക്കെ പ​ല​വി​ധ പ​ഴ​ങ്ങ​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വ​ലി​യ പ​ത്ര​ങ്ങ​ളി​ൽ തു​റ​ന്നു​വെ​ച്ചി​രി​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ഷ്​​ടാ​നു​സ​ര​ണം എ​ടു​ത്തു​ക​ഴി​ക്കാം. എ​ന്നാ​ൽ, പ​ഴ​ങ്ങ​ൾ ന​ന്നാ​യി ക​ഴു​കി​യി​ട്ടു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. തു​റ​ന്നു​വെ​ച്ച​പ്പോ​ൾ ഈ​ച്ച​ക​ൾ വ​ന്നി​രു​ന്നി​ട്ടു​മു​ണ്ടാ​വും.
  • മ​ഴ​ക്കാ​ല​ത്ത് പ​ച്ച​മു​ട്ട, പാ​തിവെ​ന്ത മു​ട്ട, ചെ​മ്മീ​ൻ പോ​ലു​ള്ള ചി​ല​ത​രം ക​ട​ൽമ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ചി​ല​ത​രം ക​ട​ൽമ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ലം മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ അ​വ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ണു​ബാ​ധ​ക്ക്​ കാ​ര​ണ​മാ​കാം.

വെള്ളം:

  • മ​ഴ​ക്കാ​ലമാ​ണ​ല്ലോ എ​ന്നു ക​രു​തി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ൽ നി​ർ​ജ​ലീ​ക​ര​ണം വ​രും. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം​ മാ​ത്രം ഉ​പ​യോ​ഗി​ക്കാം. പ​ല ഹോ​ട്ട​ലു​ക​ളി​ലും തി​ള​ച്ച​ വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ചേ​ർ​ത്ത് ചൂ​ട് കു​റ​ച്ചു​ ന​ൽ​കു​ക​യാ​ണ് പ​തി​വ്. ഈ ​വെ​ള്ളം കു​ടി​ക്ക​രു​ത്.
  • ഫി​ൽ​റ്റ​ർ ചെ​യ്ത വെ​ള്ളം, മി​ന​റ​ൽ വാ​ട്ട​ർ തു​ട​ങ്ങി​യ​വ അ​ണു​മു​ക്ത​മാ​ണെ​ന്നു​റ​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.
  • പു​റ​ത്തു​നി​ന്ന്​ ജ്യൂ​സ്, നാ​ര​ങ്ങ​വെ​ള്ളം മു​ത​ലാ​യ പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക.
  • ഗ്രീ​ൻ ടീ, ​ചു​ക്ക് കാ​പ്പി എ​ന്നി​വ മ​ഴ​ക്കാ​ല​ത്ത് ന​ല്ല​താ​ണ്. എ​ന്നാ​ൽ, ചാ​യ, കാ​പ്പി എ​ന്നി​വ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ല.

തയാറാക്കിയത്: യാസിർ ഫയാസ് 

COMMENTS