Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightപെരുന്നാളിന്

പെരുന്നാളിന് ലോകരുചി 

text_fields
bookmark_border
പെരുന്നാളിന് ലോകരുചി 
cancel

വലിയ പെരുന്നാൾ ദിനത്തില്‍ അനായാസം പരീക്ഷിക്കാന്‍ അഞ്ച് ദേശങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളിതാ...

1. മുതബക് (യമന്‍)

murtabak Yemeni Food

ചേരുവകൾ:

  • മൈ​ദ -700 ഗ്രാം
  • മു​ട്ട -ര​ണ്ടെ​ണ്ണം
  • ആ​ട്ടി​റ​ച്ചി -60 ഗ്രാം (​ചെ​റു​താ​യി നു​റു​ക്കി​യ​ത്)
  • വെ​ളു​ത്തു​ള്ളി -10 ഗ്രാം
  • സ​വാ​ള -20 ഗ്രാം (​നു​റു​ക്കി​യ​ത്)
  • സ്​​പ്രി​ങ്​ ഒ​നി​യ​ൻ ഗ്രീ​ൻ ലീ​വ്​​സ്​ -40 ഗ്രാം (​നു​റു​ക്കി​യ​ത്) അ​ല്ലെ​ങ്കി​ൽ അ​ഞ്ച്​ ലീ​വ്​​സ്​
  • ഉ​പ്പ്, കു​രു​മു​ള​ക്​ -സ്വാ​ദ​നു​സ​രി​ച്ച്​

തയാറാക്കുന്നവിധം: 
മൈ​ദ വെ​ള്ളം ചേ​ർ​ത്ത്​ ​സാ​ധാ​ര​ണ ​െപ​ാറോ​ട്ട റോ​ൾ ത​യാ​റാ​ക്കു​ക. ഇ​ത്​ ​െപ​ാറോ​ട്ട​യു​ടേ​തു​പോ​ലെ മേ​ശ​യി​ൽ വീ​ശി​യി​ടു​ക. വേവിച്ച ആട്ടിറച്ചിക്കൊപ്പം മ​റ്റു ചേ​രു​വ​ക​ളെ​ല്ലാം ചേ​ർ​ത്തി​ള​ക്കി ​െപ​ാറോ​ട്ട ഷീ​റ്റി​ന്​ ന​ടു​വി​ൽ ​െവ​ച്ച്​ മ​ട​ക്കു​ക. ഇ​ത്​ ഗ്രി​ൽ ചെ​യ്​​തെ​ടു​ക്കാം. 

2. ചീസ് സമൂസ (മെഡിറ്ററേനിയന്‍)

Cheese Samosa Mediterranean Food

ചേരുവകൾ:

  • സ​മൂസ ഷീ​റ്റ്​ -ആ​വ​ശ്യ​ത്തി​ന്​ 
  • അ​മു​ൽ ​ചീ​സ്​ -50 ഗ്രാം (​േ​​ഗ്ര​റ്റ​ഡ്)
  • മു​ള​ക്​ -​ഒ​രെ​ണ്ണം (നു​റു​ക്കി​യ​ത്)
  • മ​ല്ലി​യി​ല -ഒ​രെ​ണ്ണം (നു​റു​ക്കി​യ​ത്)
  • സ​വാ​ള -ചെ​റി​യ ക​ഷ​ണം
  • ഉ​പ്പ്, കു​രു​മു​ള​ക് ​-​ആ​വ​ശ്യ​ത്തി​ന്​
  • എ​ണ്ണ -​ഡീ​പ്​ ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​ത്തി​ന്​
  • പാ​ൽ -​ഒ​രു ടേ​ബ്​​ൾ​സ്​​പൂ​ൺ

തയാറാക്കുന്നവിധം: 
ചേ​രു​വ​ക​ളെ​ല്ലാം ചേ​ർ​ത്ത്​ മി​ക്​​സ്​ ചെ​യ്​​ത്​ ത​യാ​റാ​ക്കു​ന്ന ഫി​ല്ലി​ങ്​ സ​മൂസ ഷീ​റ്റി​ൽ ​െവ​ച്ച്​ ത്രി​കോ​ണാ​കൃ​തി​യി​ൽ മ​ട​ക്കി ഡീ​പ്​ ഫ്രൈ ​ചെ​യ്​​തെ​ടു​ക്കു​ക. 

3. കിബെ (ലബനാന്‍)

Kibbeh Lebanese food

ചേരുവകൾ:

ഷെൽ തയാറാക്കാൻ: 

  • ആ​ട്ടി​റ​ച്ചി -100 ​ഗ്രാം
  • നു​റു​ക്ക്​ ഗോ​ത​മ്പ്​ -60 ഗ്രാം 

ഫില്ലിങ് തയാറാക്കാൻ: 

  • ആ​ട്ടി​റ​ച്ചി -100 ഗ്രാം
  • സ​വാ​ള -ക്വാ​ർ​ട്ട​ർ (നു​റു​ക്കി​യ​ത്)
  • വെ​ളു​ത്തു​ള്ളി -ഒ​രു അ​ല്ലി നു​റു​ക്കി​യ​ത്​
  • ക​റു​വ​പ്പ​ട്ട പൗ​ഡ​ർ -​ഒ​രു നു​ള്ള്​
  • മ​ല്ലി​യി​ല/​പാ​ഴ്​​സ​ലി -ഒ​രു ടേ​ബ്​​ൾ സ്​​പൂ​ൺ(​നു​റു​ക്കി​യ​ത്)
  • പൈ​ൻ​ന​ട്ട്​​ (ഒാ​പ്​​ഷ​ന​ൽ) -10 എ​ണ്ണം

തയാറാക്കുന്നവിധം:
ഷെ​ൽ ത​യാ​റാ​ക്കു​ന്ന​തി​ന്​ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തെ​ടു​ത്ത നു​റു​ക്ക്​ ഗോ​ത​മ്പും മി​ൻ​സ്​ ചെ​യ്​​ത ഇ​റ​ച്ചി​യും ചേ​ർ​ത്ത്​ മി​ക്​​സ്​ ത​യാ​റാ​ക്കു​ക. 
ഫി​ല്ലി​ങ്​ ചേ​രു​വ​ക​ളി​ൽ സ​വാ​ള, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ഴ​റ്റി​യ​തി​ലേ​ക്ക്​ നു​റു​ക്കി​യ ഇ​റ​ച്ചി​യും മ​ല്ലി​യി​ല/​പാ​ഴ്​​സ​ലി ഇ​ട്ട്​ വ​ഴ​റ്റി​യെ​ടു​ക്കു​ക. ക​റു​വ​പ്പ​ട്ട പൗ​ഡ​ർ, ഉ​പ്പ്, കു​രു​മു​ള​ക്​ എ​ന്നി​വ​കൂ​ടി ഇ​തി​ലേ​ക്ക്​ മി​ക്​​സ്​ ചെ​യ്യാം. 
ഷെ​ൽ ത​യാ​റാ​ക്കു​ന്ന​തി​ന്​ ഒ​രു​ക്കി​െ​വ​ച്ച മാ​വ്​ ചെ​റു ഉ​രു​ള​ക​ളാ​ക്കു​ക. ഇ​തി​ൽ വി​ര​ൽ ഉ​പ​യോ​ഗി​ച്ച്​ ദ്വാ​ര​മു​ണ്ടാ​ക്കി ഫി​ല്ലി​ങ്​ ചേ​രു​വ​ക​ൾ നി​റ​ച്ച്​ അ​ട​ച്ച്​  എ​ണ്ണ​യി​ൽ ഡീ​പ്​ ഫ്രൈ ​ചെ​യ്​​തെ​ടു​ക്കാം. 

4. സ്പ്രിങ് റോള്‍ (ചൈനീസ്/ഫാര്‍ ഈസ്റ്റേണ്‍)

Spring Roll Chinese/Far Eastern Food

ചേരുവകൾ:

ഷെൽ തയാറാക്കാൻ:

  • മൈ​ദ -100 ഗ്രാം
  • കോ​ൺ​േ​ഫ്ലാ​ർ -20 ഗ്രാം
  • മു​ട്ട -ഒ​രെ​ണ്ണം അ​ടി​ച്ച​തി​െ​ൻ​റ നാ​ലി​ലൊ​ന്ന്​
  • സ​ൺ​ഫ്ല​വ​ർ ഒാ​യി​ൽ -ഒ​രു ടീ​സ്​​പൂ​ൺ

ഫില്ലിങ് തയാറാക്കുന്നതിന്: 
കാ​ബേ​ജ്, കാ​ര​റ്റ്, സ്​​​പ്രി​ങ്​ ഒ​നി​യ​ൻ, മു​ള​പ്പി​ച്ച പ​യ​ർ (ഇ​ഷ്​​ട​മ​നു​സ​രി​ച്ചു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കാം) സ​ൺ​ഫ്ല​വ​ർ ഒാ​യി​ലി​ൽ ഇൗ ​പ​ച്ച​ക്ക​റി​ക​ൾ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക്​ സോ​യ​ സോ​സ്, ചി​ല്ലി പേ​സ്​​റ്റ്, ഉ​പ്പ്​, കു​രു​മു​ള​ക്​ എ​ന്നി​വ​കൂ​ടി ചേ​ർ​ത്ത്​ വ​ഴ​റ്റി​യെ​ടു​ക്കാം. 

ഷെൽ തയാറാക്കുന്നതിന്: 
മൈ​ദ, കോ​ൺ​ഫ്ലോ​ർ, മു​ട്ട എ​ന്നി​വ​യി​ൽ വെ​ള്ളം ചേ​ർ​ത്ത്​ മി​ക്​​സ്​ ചെ​യ്​​ത്​ എ​ടു​ക്കു​ക. പാ​ൻ​കേ​ക്ക്​ ബാ​റ്റ​റി​െ​ൻ​റ ക​ൺ​സി​സ്​​റ്റ​ൻ​സി ആ​യാ​ൽ ചൂ​ടാ​യ പ​ര​ന്ന നോ​ൺ​സ്​​റ്റി​ക്​ ദോ​ശ​ച്ച​ട്ടി​യി​ൽ ഒ​ഴി​ച്ച്​ ചു​റ്റി​ച്ച്​ ക​ട്ടി​കു​റ​ഞ്ഞ ഒ​റ്റ ഷീ​റ്റാ​ക്കി മൊ​രി​ച്ചെ​ടു​ക്കു​ക. ഇൗ ​ഷീ​റ്റി​െ​ൻ​റ ഒ​രു വ​ശ​ത്ത്​ ഫി​ല്ലി​ങ്​ വെ​ച്ച്​ ചു​രു​ട്ടി​യെ​ടു​ത്ത റോ​ൾ ചൂ​ടാ​ക്കി​യ സ​ൺ​ഫ്ല​വ​ർ ഒാ​യി​ലി​ൽ മൂ​ന്നു-​നാ​ല്​ മി​നി​റ്റ്​ ഡീ​പ്​ ​ൈ​ഫ്ര ​ചെ​യ്​​തെ​ടു​ക്കാം. 

5. സ്പിനാച് ഫതയേര്‍ (സിറിയ)

Spinach Fatayer Syrian Food

ചേരുവകൾ:

  • യീസ്​റ്റ്​ -ഒരു നുള്ള്​
  • ​ഉപ്പ് ​-ഒരു നുള്ള്​
  • പഞ്ചസാര -ഒരു നുള്ള്​
  • വെള്ളം മാവ്​ കുഴക്കുന്നതിന്​ -ആവശ്യത്തിന്
  • ഒലിവ്​ ഒായിൽ -അര ടേബ്​ൾസ്​പൂൺ

ഫില്ലിങ് തയാറാക്കുന്നതിന്: 

  • സവാള, വെളുത്തുള്ളി, ഒലിവ്​ ഒായിൽ, ചീര, നാരങ്ങനീര്

തയാറാക്കുന്നവിധം: 
ആദ്യത്തെ ചേരുവകൾ ഉപയോഗിച്ച്​ മാവ്​ തയാറാക്കുക. ഫില്ലിങ്​ ചേരുവകളെല്ലാം കൂടി വഴറ്റിയെടുക്കുക. ഇത്​ തണുത്തതിന്​ ശേഷം വെള്ളം പിഴി​ഞ്ഞുകളയുക. മാവ്​ ചപ്പാത്തിയുടെ കനത്തിൽ വട്ടത്തിൽ ​പരത്തിയെടുക്കുക. തയാറാക്കി​െവച്ചിരിക്കുന്ന ഫില്ലിങ്​ ഒരു സ്​പൂൺ മാവിന്​ നടുവിൽ​െവച്ച്​ ത്രികോണാകൃതിയിൽ മടക്കിയെടുക്കാം. ഇത്​ ഒാവനിൽ ഏഴു മിനിറ്റ്​ 180 ഡിഗ്രിയിൽ ബേക്​ ചെയ്​തെടുക്കുകയോ ഡീപ്​ ഫ്രൈ ചെയ്​തെടുക്കുകയോ ചെയ്യാം.

തയാറാക്കിയത്: മുനീര്‍ മംഗലന്‍,
എക്​സിക്യൂട്ടിവ്​ ഷെഫ്​, മെസ്​ബാൻ റസ്​റ്റാറൻറ്​, കോഴിക്കോട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid special disheseid dishesfoodsmalayalam newsAbroad foodLifestyle News
News Summary - Eid Special Dishes and foods -Lifestyle News
Next Story