പഴയ ഷര്‍ട്ടിൽ നിന്ന് അടിപൊളി എലൈന്‍ ടോപ്

10:30 AM
07/09/2017

ഷര്‍ട്ടും ജീന്‍സും കുര്‍ത്തയുമൊക്കെ അല്‍പം പഴകിയെന്ന് തോന്നുന്നോ? സൈസ് ശരിയാകാതെ വാര്‍ഡ്രോബിന്‍റെ മൂലയിലേക്ക് നീക്കിവെക്കുകയാണോ അതൊക്കെ? പഴയ വസ്ത്രങ്ങളെ വെറുതെ പൊടിയടിച്ചിരിക്കാന്‍ വിടേണ്ട. ഒഴിവാക്കുകയും വേണ്ട. മുതിര്‍ന്നവരുടെ ഡ്രസില്‍നിന്ന് കുട്ടികള്‍ക്കായി പുതുവസ്ത്രങ്ങള്‍ അണിയിച്ചൊരുക്കാനുള്ള വഴിയുണ്ടെന്നേ... ഇതാ ഒരു മോഡൽ‍...

dress-making

1. ഷര്‍ട്ടില്‍ നിന്ന് അടിപൊളിയൊരു എലൈന്‍ ടോപ്. 38 അളവുള്ള ഷര്‍ട്ടില്‍ നിന്ന് ഒമ്പതുകാരിക്ക് മുട്ടറ്റം എത്തുന്ന ടോപ് തയാറാക്കാം. 

2. ഷ​ർ​ട്ടി​െ​ൻ​റ കോ​ള​ർ മു​റി​ച്ചു മാ​റ്റി കാ​ൽ ഇ​ഞ്ച്​ അ​ള​വി​ൽ മ​ട​ക്കി ത​യ്​​ക്കു​ക. 

3. ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​തു പോ​ലെ ഷ​ർ​ട്ടി​ന്​ മു​ക​ളി​ൽ അ​ള​വി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ​ഡ്ര​സ്​ ​െവ​ച്ച്​ ചു​റ്റും 3/4 ഇ​ഞ്ച്​ അ​ധി​കം മാ​ർ​ജി​ൻ ഇ​ട്ട്​ വെ​ട്ട​ു​ക. ശേഷം വശങ്ങൾ ചേർത്ത്​ തയ്​ക്കാം. 

4. സ്ലീ​വി​ൽ നി​ന്നു കി​ട്ടു​ന്ന ബാ​ക്കി തു​ണി ഉ​പ​യോ​ഗി​ച്ച്​ ഒന്നര ഇ​ഞ്ച്​ വീ​തി​യി​ൽ നാ​ട ത​യ്​​ക്കു​ക. ഇ​തു​പ​യോ​ഗി​ച്ച്​ ഫ്ല​വ​ർ ഉ​ണ്ടാ​ക്കാം. പോ​ക്ക​റ്റി​നെ മ​റ​യ്​ക്കാ​ൻ ഇൗ ​ഫ്ല​വ​ർ ത​യ്​​ച്ചുപി​ടി​പ്പി​ക്കാം. 

5. ഫ്ലവർ തയാറാക്കുന്നതിന്​ നാടയുടെ ഒ​രു വ​ശം ലെ​യ്​​സ്​ പി​ടി​പ്പി​ച്ച്​ പ്ലീ​റ്റ്​ ഇ​ട്ട്​ ചി​ത്ര​ത്തി​ൽ കാ​ണു​ന്ന പോ​ലെ അ​ടു​പ്പി​ച്ച്​ ത​യ്​​ച്ച്​ പി​ടി​പ്പി​ക്കു​ക.

തയാറാക്കിയത്: ജാസ്മിന്‍ കാസിം,
ഫാഷൻ ഡിസൈനർ, ദുബൈ

COMMENTS