Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കഥ പറയും കാന്ത
cancel

'കാ​ന്ത എം​ബ്രോ​യ്​​ഡ​റി' 500 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഒ​രു ക​ല​യാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഗ്രാ​മീ​ണ സ്ത്രീ​ക​ളാ​ണ് അ​വ​രു​ടെ പ​ഴ​യ സാ​രി​ക​ൾ 6-7 അ​ടു​ക്കു​ക​ളാ​ക്കി വി​രി​ച്ച്​ എ​ല്ലാം ഒ​രു​മി​ച്ചു​കൂ​ട്ടി ത​യ്ച്​ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത്. അ​വ ത​യ്ക്കാ​നു​ള്ള നൂ​ല് സാ​രി​ക​ളി​ലെ ഇ​ഴ​ക​ളി​ൽ​നി​ന്നു​ത​ന്നെ അ​വ​ർ വേ​ർ​തി​രി​െ​ച്ച​ടു​ത്തി​രു​ന്നു. കാ​ന്ത വ​ർ​ക്ക്കൊ​ണ്ട് എ​ന്തെ​ല്ലാം നി​ർ​മി​ക്കുന്നു​വെ​ന്ന​റി​ഞ്ഞാ​ൽ അ​തി​ശ​യം തോ​ന്നി​പ്പോ​വും.

ക​നം​കു​റ​ഞ്ഞ ബ്ലാ​ങ്ക​റ്റ്, ബെ​ഡ്‌​സ്പ്രെ​ഡ്, പി​ല്ലോ​ക​വ​ർ, ഹാ​ൻ​ഡ്ബാ​ഗ്, പ​ഴ്സ്, ക്വി​ൽ​ട് (quilt) മു​ത​ലാ​യ എ​ല്ലാ വ​സ്തു​ക്ക​ളും ഇ​വ​ർ കാ​ന്ത സ്​​റ്റി​ച്ച് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്നു. ഇ​വ​രു​ടെ ക​ഴി​വു​ക​ൾ എ​ന്തു​ കൊ​ണ്ട് സാ​മ്പ​ത്തി​ക​മാ​യ ഉ​ന്ന​മ​ന​ത്തി​നും അ​വ​രു​ടെ വ​ള​ർ​ച്ച​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു​കൂ​ടാ എ​ന്ന ചി​ന്ത ചി​ല സോ​ഷ്യ​ൽ ആ​ക്ടി​വി​സ്​​റ്റു​ക​ൾ മു​ന്നോ​ട്ടു​െ​വ​ച്ചു. അ​വ​ർ കാ​ന്ത വ​ർ​ക്കിന്‍റെ വി​പ​ണ​ന മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കി. തു​ട​ർ​ന്ന് ചി​ല ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ഡി​സൈ​നേ​ഴ്സ് അ​വ​രു​ടേ​താ​യ ചി​ല ട്വി​സ്റ്റുക​ളി​ലൂ​ടെ അ​വ പു​റ​ത്തി​റ​ക്കി. ഇ​ത് ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

യു.​കെ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡി​സൈ​നേ​ഴ്സ് അ​വ​രു​ടെ ഡി​സൈ​നു​ക​ളി​ലും കാ​ന്ത ഉ​പ​യോ​ഗി​ച്ച് ഡി​സൈ​ൻ​സ് പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ന്ന് പ്രൗ​ഢി​യു​ടെ​യും ഫാ​ഷന്‍റെ​യും പ​ര്യാ​യ​മാ​യി കാ​ന്ത മാ​റി​ക്ക​ഴി​ഞ്ഞു. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വെ​റും കോ​ട്ട​ൺ, സി​ൽ​ക്ക് മു​ത​ലാ​യ തു​ണി​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു കാ​ന്ത​ വ​ർ​ക്ക്​ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ന് ജോ​ർജെറ്റ്, ക്രെ​യ്​​പ്​ മു​ത​ലാ​യ എ​ല്ലാ ഫാ​ബ്രി​ക്കി​ലും കാ​ന്ത വ​ർ​ക്ക് ന​മുക്ക് കാ​ണാ​ൻ സാ​ധി​ക്കും. പ​ക്ഷി, മൃ​ഗ​ങ്ങ​ൾ, പൂ​ക്ക​ൾ, ജോ​മെ​ട്രി​ക് ഡി​സൈ​ൻ​സ്, ബം​ഗാ​ളിന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ, പു​രാ​ണ ഹൈ​ന്ദ​വ അ​വ​താ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കാ​ന്ത വ​ർ​ക്കിന്‍റെ ഡി​സൈ​ൻ​സ് ആ​വാ​റു​ണ്ട്.

ന​മ്മു​ടെ ഭാ​വ​ന​ക്ക​നു​സ​രി​ച്ച്​ കാ​ന്ത വ​ർ​ക്ക് ന​മ്മ​ൾ​ക്കും ചെ​യ്യാ​വു​ന്ന​താ​ണ്. ക​ടു​ത്ത നി​റ​ങ്ങ​ൾ ഒൗ​ട്ട്​​ലൈ​ൻ ആ​യി ന​ൽ​കി ജോ​ഡ്​ (jod) സ്​​റ്റി​ച്ച് ചെയ്​താ​ൽ എം​ബ്രോ​യ്ഡ​റി അ​ൽ​പം കൂ​ടി ആ​ക​ർ​ഷ​ണീ​യ​മാ​കും. വെ​റു​തെ റ​ണ്ണി​ങ് സ്​​റ്റി​ച്ച്​​ മാ​ത്ര​മാ​ണെ​ങ്കി​ലും ഇ​വ​കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന ചി​ല ഡി​സൈ​നു​ക​ൾ പ്ര​ത്യേ​ക പേ​രു​ക​ളു​മു​ണ്ട്.

kantha-style
ഡിസൈൻ ചെയ്യുന്ന വിധം:
  1. നൂൽ തുണിയിൽ കോർക്കുക
  2. സൂചി ചിത്രത്തിൽ കാണുന്നപോലെ തുണിയിൽ കോർക്കുക
  3. കാന്ത സ്​റ്റിച്ച് തയാറായി
  4. ഇതുപോലെ, പ്രത്യേകിച്ച് ഒരു ഓർഡറും ഇല്ലാതെ ചെയ്യുന്നതിന് ബെജോഡ് എന്നാണ് പറയുക
  5. താര ബുട്ടി (സ്​റ്റാർ ഡിസൈൻ എന്നർഥം)
  6. ജോഡ് -ഒരുപോലെ അടുപ്പിച്ചുവരുന്ന സ്​റ്റിച്ച്
  7. ഇതിൽ ഒൗട്ട്​ലൈൻ ആയി ജോഡ്​സ്​റ്റിച്ച്​ ചെയ്തിരിക്കുന്നു.
  8. ടോപ് ഫുൾ ആയി എംബ്രോയ്​ഡറി ചെയ്യുന്നതിനുമുമ്പുള്ള ദൃശ്യം

    തയാറാക്കിയത്: ജാസ്മിൻ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashionmalayalam newsKanthaKantha designKantha Embroiderywest bengal designLifestyle News
Next Story