മഴക്കാലത്തെ കേശസംരക്ഷണം ഇനി ഈസി

  • മഴക്കാലത്തെ തലവേദനയായ കേശസംരക്ഷണം ഇനി ഈസി, പത്തു വിദ്യകളിലൂടെ 

02:03 AM
12/07/2017

അല്ലെങ്കിൽ ​ത​ന്നെ മു​ടി​യു​ടെ കാ​ര്യം ‘ത​ല​വേ​ദ​ന’​യാ​ണ്. ഇ​നി മ​ഴ​യും കൂ​ടി​യാ​കു​േ​മ്പാ​ൾ ന​ന്നാ​യി​രി​ക്കും-മു​ടി​യി​ഴ​ക​ളി​ൽ വി​ര​ലോ​ടി​ച്ച്​ ദീ​ർ​ഘ​നി​ശ്വാ​സം ഉ​തി​ർ​ക്കു​ക​യാ​ണ്​ പ​ല​രും. വ​​ർ​​ധി​​ച്ച അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ​​വ​ും പൊ​​ടി​​യും പു​​ക​​യു​​മൊ​​ക്കെ മു​​ടി​​യു​​ടെ സ്വാ​​ഭാ​​വി​​ക സൗ​​ന്ദ​​ര്യ​​ത്തി​​ന്​ വെ​​ല്ലു​​വി​​ളി​​യാ​​കു​​​ന്ന്​ സാ​ധാ​ര​ണ​മാ​കു​േ​മ്പാ​ൾ മ​​ഴ​​ക്കാ​​ല​​ത്തും വ്യ​​ത്യ​​സ്​​​ത​​മാ​​കി​​ല്ല കാ​​ര്യ​​ങ്ങ​​ൾ. കു​രു​ക്കും​ പൊ​ട്ട​ലും താ​ര​നും ചൊ​റി​ച്ചി​ലു​മൊ​ക്കെ​യാ​യി ത​ല​യി​ലും മു​ടി​യി​ലും അ​സ്വ​സ്​​ഥ​ത​ക​ൾ പെ​രു​കു​േ​മ്പാ​ൾ ഒ​ര​ൽ​പം ശ്ര​ദ്ധി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും.  

  • മ​ഴ​യി​ൽ ന​ന​ഞ്ഞ മു​ടി​ക്ക്​ പ​രി​ച​ര​ണം ന​ൽ​കാ​തെ അ​വ​ഗ​ണി​ക്ക​രു​ത്. വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ ത​ന്നെ മൈ​ൽ​ഡ്​ ഷാം​പു ഉ​പ​യോ​ഗി​ച്ച്​ മു​ടി ക​ഴു​ക​ണം. ഷാം​പു ചെ​യ്​​ത​തി​ന്​ ശേ​ഷം ക​ണ്ടീ​ഷ​ന​ർ ഉ​പ​യോ​ഗി​ക്കാ​ൻ മ​റ​ക്ക​രു​ത്. ഹെ​യ​ർ ഡ്ര​യ​ർ​കൊ​ണ്ട്​ മു​ടി ഉ​ണ​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം ന​ൽ​ക​ണം. 
  • ചെ​റു​ചൂ​ടു​ള്ള അ​ർ​ഗ​ൻ ഒാ​യി​ൽ മു​ടി​യി​ല​ും ത​ല​യോ​ട്ടി​യി​ലും തേ​ച്ചു​പി​ടി​പ്പി​ക്കു​ക. ഒാ​യി​ൽ മു​ടി​യു​ടെ എ​ല്ലാ ഭാ​ഗ​ത്തും എ​ത്താ​ൻ ചീ​പ്പ്​ ഉ​പ​യോ​ഗി​ച്ച്​ ചീ​കു​ക. 
  • മ​ഴ​യി​ലും കാ​റ്റി​ലു​മൊ​ക്കെ മു​ടി ന​ന​യു​ക​യ​ും കു​രു​ക്കാ​വുക​യും ചെ​യ്​​താ​ൽ വീ​തി​യേ​റി​യ പ​ല്ലു​ള്ള ചീ​പ്പ്​ ഉ​പ​യോ​ഗി​ച്ച്​ വേ​ണം ശ​രി​യാ​ക്കാ​ൻ. മു​ടി കൊ​ഴി​യു​ന്ന​തും പൊ​ട്ടു​ന്ന​തും ഒ​ഴി​വാ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. 
  • ചൊ​റി​ച്ചി​ലു​ള്ള​തും താ​ര​ൻ നി​റ​ഞ്ഞിരിക്കുന്നതു​മാ​യ ത​ല​യോ​ട്ടി​യ​ാ​ണ്​ മ​ൺ​സൂ​ൺ സീ​സ​ണി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യി വേ​പ്പെ​ണ്ണ ഉ​പ​യോ​ഗി​ക്കാം. നാ​ര​ങ്ങ മു​ടി​യി​ലും ത​ല​യോ​ട്ടി​യി​ലും ഉ​ര​സു​ന്ന​ത്​ ചൊ​റി​ച്ചി​ൽ മാ​റാ​ൻ സ​ഹാ​യി​ക്കും. ഇ​തു​കൊ​ണ്ട്​ പ്ര​ശ്​​നം മാ​റി​യി​ല്ലെ​ങ്കി​ൽ കെ​റ്റോ​കോ​ന​സോ​ൾ അ​ല്ലെ​ങ്കി​ൽ സി​ങ്ക്​ പൈ​റി​ത്തി​യോ​ൺ അ​ട​ങ്ങി​യ മൈ​ൽ​ഡ്​ ഷാം​പു ഉ​പ​യോ​ഗി​ക്കു​ക. 
  • ഇൗ ​സീ​സ​ണി​ലെ ഇൗ​ർ​പ്പം ശി​രോ​ച​ർ​മ​ത്തി​ൽ ച​ലം നി​റ​ഞ്ഞ വേ​ദ​ന​ജ​ന​ക​മാ​യ ചെ​റി​യ കു​രു​ക്ക​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്നു. ഫോ​ളി​കു​ലി​റ്റി​സ്​ എ​ന്നാ​ണ്​ ഇൗ ​അ​വ​സ്​​ഥ​യു​ടെ മെ​ഡി​ക്ക​ൽ ഭാ​ഷ്യം. മു​ടി​യു​ടെ ഫോ​ളി​ക്കി​ൽ​സി​ലു​ണ്ടാ​കു​ന്ന ബാ​ക്​​ടീ​രി​യ അ​ല്ലെ​ങ്കി​ൽ ഫം​ഗ​സ്​ അ​ണു​ബാ​ധ​യാ​ണ്​ ഇ​തി​ന്​ കാ​ര​ണം. പ​രി​ഹാ​ര​ത്തി​നാ​യി എ​ല്ലാ ദി​വ​സ​വും ആ​ൻ​റി​ബാ​ക്​​ടീ​രി​യ​ൽ ഷാം​പു (സെ​ട്രി​ലാ​ക്​ പോ​ലു​ള്ള​വ) ഉ​പ​യോ​ഗി​ക്കാം. ഇ​തു​കൊ​ണ്ട്​ ആ​ശ്വാ​സ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഒ​രു ത്വ​ഗ്​​രോ​ഗ വി​ദ​ഗ്​​ധ​നെ ക​ണ്ട്​ ആ​ൻ​റി​ബ​യോ​ട്ടി​ക്​ ചി​കി​ത്സ തേ​ട​ണം. 
  • ഇൗ​ർ​പ്പം കാ​ര​ണം മു​ടി ചു​രു​ണ്ടു​ മോ​ശ​മാ​കു​ക​യു​ം ചെ​യ്യാം. ന​ന്നാ​യി ക്രീം ​അ​ടി​സ്​​ഥാ​ന​മാ​യു​ള്ള ക​ണ്ടീ​ഷ​ന​റും ഹെ​യ​ർ സി​റ​മും മു​ടി മെ​രു​ക്കി​യെ​ടു​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കും. വാ​ക്​​സു​ക​ളു​ടെ​യ​ും ജെ​ല്ലു​ക​ളു​ടെ​യും ഉ​പ​യോ​ഗം കു​റ​ക്കു​ക​യും ചെ​യ്യ​ണം. 
  • ന​ന​ഞ്ഞി​രി​ക്കു​ന്ന മു​ടി കെ​ട്ടി​െ​വ​ക്കു​ക​യോ പി​ന്നി​യി​ടു​ക​യോ ചെ​യ്യ​രു​ത്. ഇൗ ​സീ​സ​ണി​ൽ ഹോ​ട്ട്​ അ​യ​ണും കേ​ളി​ങ്​ അ​യ​ണും ഉ​പ​യോ​ഗി​ക്കു​ന്ന​തും കു​റ​ക്ക​ണം.
  • മി​ക​ച്ചൊ​രു ഹെ​യ​ർ മാ​സ്​​ക്കാ​ണ്​ ക​റ്റാ​ർ​വാ​ഴ ജെ​ൽ. മു​ടി​യി​ൽ ക​ള​റി​ങ്, പെ​ർ​മി​ങ്, സ്​​ട്രെ​യി​റ്റ​നി​ങ്​ തു​ട​ങ്ങി​യ​വ പോ​ലു​ള്ള കെ​മി​ക്ക​ൽ ട്രീ​റ്റ്​​മെ​ൻ​റ്​ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഹെ​യ​ർ സ്​​പാ ചെ​യ്യ​ണം. 
  • പൈ​പ്പു​വെ​ള്ള​ത്തി​ലെ ഉ​യ​ർ​ന്ന ഉ​പ്പി​െ​ൻ​റ​യും മ​റ്റ്​ മി​ന​റ​ലു​ക​ളു​ടെ​യും സാ​ന്നി​ധ്യം ആ​ശ​ങ്ക​യു​​ണ്ടാ​ക്കു​ന്നുെ​ണ്ടങ്കി​ൽ വാ​ട്ട​ർ സോ​ഫ്​​റ്റ​നി​ങ്​ ഷ​വ​ർ ഫി​ൽ​ട്ട​ർ വാ​ങ്ങി ഘ​ടി​പ്പി​ക്കു​ന്ന​ത്​ ഉ​പ​ക​രി​ക്കും. ഒാ​ൺ​ലൈ​നാ​യി അ​ത്ത​രം ഫി​ൽ​ട്ട​റു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്. ഇ​വ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഷ​വ​റി​ൽ ഘ​ടി​പ്പി​ക്കാം. മാ​സാ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​റ്റി പു​തി​യ​ത്​ വെ​ക്ക​ണം. ബ​ക്ക​റ്റി​ൽ വെ​ള്ളം കോ​രി കു​ളി​ക്കു​ന്ന​താ​ണ്​ താ​ൽ​​പ​ര്യ​മെ​ങ്കി​ൽ, ത​ലേ​ദി​വ​സം ത​ന്നെ വെ​ള്ളം പി​ടി​ച്ചു​െ​വ​ക്കു​ക. ഒ​രു ടീ​സ്​​പൂ​ൺ ബേ​ക്കി​ങ്​ പൗ​ഡ​ർ ഇൗ ​വെ​ള്ള​ത്തി​ൽ ഇ​ട്ടു​വെ​ക്ക​ണം. ബേ​ക്കി​ങ്​ പൗ​ഡ​ർ ഉ​പ്പി​നെ താ​ഴേ​ക്ക്​ അ​ടി​യു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്നു. ബ​ക്ക​റ്റി​ലെ പ​കു​തി​ക്ക്​ മു​ക​ളി​ലു​ള്ള വെ​ള്ള​മു​പ​യോ​ഗി​ച്ച്​ ത​ല​യും മു​ടി​യും ക​ഴു​കാം. ആ​സി​ഡ്​ അം​ശം ക​ല​ർ​ന്ന മ​ഴ​യി​ൽ മു​ടി ന​ശി​ക്കു​െ​മ​ന്ന പേ​ടി​യു​ണ്ടോ? ആ​പ്പി​ൾ സി​ഡ​ർ വി​ന​ഗ​ർ ഒ​രു മ​ഗ്​ വെ​ള്ള​ത്തി​ലൊ​ഴി​ച്ച്​ ഷാം​പു​വി​നു​ശേ​ഷം അ​വ​സാ​ന​മാ​യി മു​ടി ക​ഴു​കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കാം. 
  • ക​റി​വേ​പ്പി​ല നീ​ര്, വേ​പ്പെ​ണ്ണ, ചെ​മ്പ​ര​ത്തി​പ്പൂ​വ്​ നീ​ര്, തേ​യി​ല​വെ​ള്ളം, ഹെ​ന്ന, കോ​ഫി പൗ​ഡ​ർ, റീ​ത (സോ​പ്​​ന​ട്ട്​ പൗ​ഡ​ർ), ഗൂ​സ്​​ബെ​റി, അ​ക്കേ​ഷ്യ എ​ന്നി​വ മു​ടി​യു​ടെ നി​റം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ വീ​ട്ടി​ൽത​ന്നെ എ​ളു​പ്പം ല​ഭി​ക്കു​ന്ന​തും ഹെ​ർ​ബ​ലു​മാ​യ മ​രു​ന്നു​ക​ളാ​ണ്. 

തയാറാക്കിയത്: ഡോ. സുനൈന ഹമീദ്
കൺസൾട്ടൻറ് ഡെർമറ്റോളജിസ്​റ്റ് & ഈസ്​തെറ്റിക് ഫിസിഷ്യൻ, 
ബംഗളൂരു.

COMMENTS