Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightവേനലില്‍ വാടല്ലേ....

വേനലില്‍ വാടല്ലേ....

text_fields
bookmark_border
വേനലില്‍ വാടല്ലേ....
cancel

വേനലില്‍ വാടുന്ന സൗന്ദര്യത്തെ കുറിച്ച് ആശങ്കപ്പെടാത്തവര്‍ കുറവാണ്. മുഖം കരിവാളിച്ച്, കണ്ണ് കലങ്ങി, മുടി പാറിപ്പറന്ന്, വിയര്‍പ്പില്‍ മേക്കപ്പ് ഒലിച്ച് ..... അങ്ങനെ വെയിലേറ്റ് വാടുന്ന സൗന്ദര്യത്തെ കുറിച്ച് ആലോചിക്കാന്‍ ആവുമോ? വേനല്‍ക്കാലത്ത് അല്‍പം സമയവും ശ്രദ്ധയും നല്‍കിയാല്‍ സൗന്ദര്യം ഉരുകിയൊലിക്കുമെന്ന പേടി ഒഴിവാക്കാം.

കണ്ണുകളെ സംരക്ഷിക്കാം

വേനലില്‍ കണ്ണുകളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. വെയിലത്ത് കണ്ണില്‍ ചൂട്, ചെങ്കണ്ണ്, പോളകളില്‍ ചൂടുകുരു എന്നിങ്ങനെ പലതരം അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. കണ്ണിനു തണുപ്പുനല്‍കുന്ന ചികിത്സയാണ് ഈ സമയത്ത് വേണ്ടത്. പകല്‍ പല തവണ നല്ല തണുത്ത ശുദ്ധജലത്തില്‍ കണ്ണും മുഖവും കഴുകണം. കട്ടന്‍ ചായയോ വെള്ളരിക്കാനീരോ ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച ശേഷം കോട്ടണില്‍ മുക്കി കണ്ണിനു കണ്ണിനു മേല്‍ അമര്‍ത്തി അഞ്ചു മിനിട്ടു വെച്ചാല്‍ കണ്ണിനു കുളിര്‍മ തോന്നും. വെള്ളരിക്ക, തക്കാളി എന്നിവ മുറിച്ച് കണ്‍തടങ്ങളില്‍ വെക്കുന്നതും നല്ലതാണ്.
കണ്ണുകള്‍ക്കു ചുറ്റുമുള്ള ചുളിവും കരിവാളിപ്പും അകറ്റാന്‍ ബദാം അടങ്ങിയ ക്രീം കണ്‍പോളകളില്‍ പുരട്ടിയാല്‍ മതി. സുറുമയെഴുതുന്നതും വീട്ടിലുണ്ടാക്കിയ കണ്‍മഷി എഴുതുന്നതും കണ്ണിനു തണുപ്പേകും.

ചര്‍മ്മം
വേനല്‍ക്കാലത്താണ് ചര്‍മ്മ സംബന്ധമായ സൗന്ദര്യപ്രശ്നങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്. വെയിലേറ്റ് മുഖത്ത് കരുവാളിപ്പ്, മുഖക്കുരു,വരള്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. എണ്ണമയമുള്ള ചര്‍മ്മത്തില്‍ വെയിലേറ്റാല്‍ പെട്ടെന്ന് കരുവാളിക്കും. ചൂടേശാതിരിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ കുട ചൂടുകയാണ് ഫലപ്രദമായ മാര്‍ഗം.
വേനക്കാലത്ത് ചര്‍മ്മ പരിപാലത്തിന് അല്‍പം സമയം കണ്ടത്തെിയേ പറ്റൂ. വിയര്‍പ്പു കുരുവാണ് അധികമാളുകളും നേരിടുന്ന പ്രധാന പ്രശ്നം. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതാണ് വിയര്‍പ്പുകുരുവിനു കാരണം. പയറുപൊടിയും പാല്‍ക്രീമും കലര്‍ത്തിയ കുഴമ്പ് തേച്ച് കുളിക്കുന്നത് അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. ചൂടുകുരു അകറ്റാന്‍ പ്രിക്കിലി ഹീറ്റ് പൗഡര്‍ ഉപയോഗിക്കാം. നാരങ്ങയുടെ ഗന്ധമുള്ള പൗഡറുകള്‍ കൂടുതല്‍ ഉന്മഷേം നല്‍കും. തേങ്ങാപ്പാല്‍ തേച്ചു കുളിക്കുന്നതും നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കുന്നത് കുളിര്‍മ നല്‍കുന്നു.

വെയില്‍ ചര്‍മ്മത്തില്‍ ഏല്‍പ്പിക്കുന്ന പരിക്കുകള്‍ക്ക് വീട്ടില്‍ നിന്നു തന്നെ മാറ്റാവുന്നതാണ്.

  • വെയിലേല്‍ക്കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ഓറഞ്ചുനീര് പതിവായി പുരട്ടിയാല്‍ മതി.
  • നാരങ്ങാനീരും വെള്ളരിക്കാനീരും സമം എടുത്ത് അതില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് കരുവാളിപ്പ് ഉള്ളിടത്ത് പുരട്ടാം. പത്തു മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. വേനല്‍ക്കാല ദിനങ്ങളില്‍ എന്നും ഈ ചികിത്സ തുടര്‍ന്നാല്‍ ചര്‍മ്മത്തിന് യാതൊരു കേടുപാടുകളും സംഭവിക്കില്ല. ഈ മിശ്രിതത്തിനു പകരം കടലമാവും തൈരും ചേര്‍ത്ത കൂട്ട് ഉപയോഗിക്കുന്നതും നല്ലതാണ്.
  • രണ്ട് സ്പൂണ്‍ തൈരില്‍ ഒരു സ്പൂണ്‍ അരിപ്പൊടി കലക്കി മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞു കഴുകി കളയുന്നതും വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് മാറാന്‍ സഹായിക്കും.
  • ഉരുളക്കിഴങ്ങ്,വെള്ളരിക്ക,തക്കാളി ഇവ പൊടിയായി അരിഞ്ഞു ഫ്രൂട്ട്ബട്ടറും കൂടിചേര്‍ത്ത് കുഴച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. വെള്ളരിക്കാ അരച്ച് പുരട്ടുന്നതും നല്ലതാണ്. പപ്പായ,എത്തപ്പഴം ഇവ കൂടുതല്‍ കഴിക്കുന്നത് മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
  • ഒരു കപ്പ് ഓട്സ്, ഗ്രീന്‍പീസ് എന്നിവ പൊടിച്ചെടുത്തു സൂക്ഷിച്ചു വയ്ക്കുക. ഇതില്‍ നിന്നു മൂന്നോ നാലോ സ്പൂണ്‍ വീതമെടുത്ത് ഒരു മുട്ടയുടെ വെള്ള, ഓരോ വലിയ സ്പൂണ്‍ വീതം തൈര്, തേന്‍ എന്നിവ ചേര്‍ത്തു മുഖത്തും കഴുത്തിലും പുരട്ടുക. തുടര്‍ച്ചയായി ഒരാഴ്ച ഈ കൂട്ട് പുരട്ടിയാല്‍ കരുവാളിപ്പ് അകന്നു ചര്‍മം സുന്ദരമാവും.
  • കാബേജിന്‍്റെ മൂന്ന് ഇല, ഒരു കഷണം കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്തെടുക്കുക. ഇതില്‍ ഒരു കഷണം സാലഡ് വെള്ളരി, ഒരു കഷണം തക്കാളി എന്നിവ ചേര്‍ത്തു മിക്സിയില്‍ അടിച്ചെടുക്കണം. ഇതില്‍ നാരങ്ങാനീര്, ഓറഞ്ച് നീര്, തേന്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക.
  • ബ്യൂട്ടീപാര്‍ലറുകളില്‍ പോകുന്നവര്‍ വേനല്‍കാലത്ത് സ്പാ ചെയ്യന്നതാവും ഉത്തമം. കൈമുട്ടുകള്‍, വിരല്‍ മടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറുത്ത് കട്ടി കൂടിയ മൃത ചര്‍മ്മങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ സ്കിന്‍ പോളീഷിംഗ് മെഷീന്‍ ഉപയോഗിച്ച് ചുരണ്ടിക്കളയാനും മടിക്കണ്ട

മുടി

മുടിയുടെ കാര്യത്തില്‍ വേനല്‍ക്കാലത്തു പ്രത്യേക ശ്രദ്ധ വേണം. വിയര്‍പ്പും പൊടിയും അടിഞ്ഞു മുടിയില്‍ താരനും മുടി കൊഴിച്ചിലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ദിവസവും തല നനച്ചു കുളിയ്ക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. കഴിയുമെങ്കില്‍ രണ്ടു നേരവും മുടി കഴുകി കുളിക്കുന്നത് വിയര്‍പ്പും ചെളിയും കുറയ്ക്കാന്‍ സഹായിക്കും. ഇത് മുടിപൊട്ടല്‍, പൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും മുടി ഷാംപൂ ചെയ്യാം. വേനല്‍ക്കാലത്ത് ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഷാംപൂ ചെയ്താല്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയും വേണം. ഇത് മുടി വല്ലാതെ വരളാതെ കാത്തുസൂക്ഷിക്കും. വരണ്ട മുടിയുള്ളവര്‍ ഷാംപൂ ഉപയോഗിക്കരുത്. ചെമ്പരത്തി താളി, വെള്ളിയില താളി, എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ കടലമാവ് ചേര്‍ത്ത് മുടി കഴുകുന്നത് പൊട്ടല്‍ ഒഴിവാക്കുന്നതിന് നല്ലാതാണ്.
വേനല്‍ക്കാലത്ത് കുളിച്ച് മുടി ഉണങ്ങുന്നതിനു മുമ്പേ പൊടിയില്‍ പോകുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയില്‍ പെട്ടെന്ന് അഴുക്കുപിടിക്കും. മുടിയില്‍ ക്ളോറിന്‍ വെള്ളം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ആഴ്ചയില്‍ ഒന്നോ രേണ്ടോ ദിവസം മുടിയില്‍ ഓയില്‍ മസാജ് ചെയ്യന്‍ ശ്രദ്ധിക്കുക. ഓയില്‍ മസാജ് മുടി പൊഴിച്ചിലിനും തലയോടിന് തണുപ്പു നല്‍കുന്നതിനും സഹായിക്കുന്നു.
ആഴ്ചയിലൊരിക്കല്‍ ഇളം ചൂടുള്ള എണ്ണ തേച്ച ശേഷം ഒരു ഹെയര്‍പായ്ക്ക് ഇടുന്നതു മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമമാണ്. ഒരു വലിയ സ്പൂണ്‍ ഉലുവ അരച്ചതില്‍ ഒരു കോഴിമുട്ട, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തു മിശ്രിതമാക്കി തലയിലും മുടിയിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു താളിയോ പയറ് പൊടിയോ ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്യുന്നത് മുടിക്ക് നല്ലതാണ്.
അമിതമായ സൂര്യപ്രകാശം മുടിയില്‍ പതിക്കാതെ ശ്രദ്ധിക്കണം. ഹെയര്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കാവുന്നതാണ്. മുടി അഴിച്ചിടുന്നതിനേക്കാള്‍ നല്ലത് കെട്ടിവെക്കുന്നതാണ്. പോണിടെയില്‍ കെട്ടുകയോ പിന്നിയിടു കയോ ചെയ്യാം. വേനല്‍ക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്. കളറിംഗ്, മറ്റ് കെമിക്കല്‍ ട്രീറ്റ്മെന്‍്റുകള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

മേക്കപ്പ്

മേക്കപ്പില്‍ കാലാവസ്ഥക്ക് അനുസരിച്ചുള്ള മാറ്റം വരുത്തുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് മേക്കപ്പ് കഴിവതും ഒഴിവാക്കുന്നതു തന്നെയാണ് ഉചിതം. എണ്ണമയമുള്ള ക്രീമുകള്‍ ചൂടുകാലത്ത് ഒഴിവാക്കണം. എണ്ണമയമുള്ള ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ മുഖത്ത് കുരു ഉണ്ടാകാന്‍ സാധ്യത കൂടുതാണ്. വിയര്‍പ്പില്‍ കുതിര്‍ന്ന് മേക്കപ്പ് ഒപരക്കാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് മസ്ക്കാര, ഐ ലൈനര്‍, ലോങ്ങ് സ്റ്റേ ലിപ്സ്ടിക്ക്, പൗഡര്‍ രൂപത്തിലുള്ള ഐ ഷാഡോ ബ്ളഷര്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. സണ്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് അടങ്ങിയ ലോഷനാണ് ഉപയോഗിക്കേണ്ടത്. വിറ്റാമിന്‍-ഇ അടങ്ങിയ എണ്ണയുടെ അംശമില്ലാത്ത ലോഷനുകളാണ് നല്ലത്.
പുറത്തിറങ്ങുന്നതിന് ഇരുപതു മിനിറ്റ് മുമ്പുവേണം സണ്‍സ്ക്രീന്‍ ലോഷനോ ക്രീമോ പുരട്ടേണ്ടത്. ഒരു മുത്തിന്‍്റെ വലുപ്പത്തില്‍ സണ്‍സ്ക്രീന്‍ എടുത്താല്‍ മതിയാകും. മുഖത്ത് ചെറിയ ഡോട്ടുകളായി ഇട്ട ശേഷം വിരല്‍ കൊണ്ടു പരത്തി ചെറുതായി അടിച്ചു മുഖത്ത് ഉറപ്പിക്കണം. എണ്ണമയമുള്ള ചര്‍മക്കാര്‍ ജെല്‍ രൂപത്തിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതാണു നല്ലത്.

വേനല്‍കാലത്ത് ചുണ്ടുകീറല്‍ പലരുടെയും പ്രശ്നമാണ്. ചുണ്ടുകളില്‍ ലിപ് ബാം പുരട്ടരുത്. ലിപ് സ്ക്രീന്‍ പുരട്ടുന്നതാണ് നല്ലത്. കിടക്കുന്നതിനു മുമ്പ് നെയ്യ് പുരട്ടുന്നതു ചുണ്ടുകള്‍ വിണ്ടുകീറുന്നതു തടയും. നാരങ്ങാനീരും വെള്ളരി നീരും തുല്യ അളവില്‍ ചുണ്ടില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാല്‍ ചുണ്ടുകള്‍ വിണ്ടു കീറുന്നത് മാറും കൂടാതെ നല്ല നിറവും തിളക്കവും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer eye care tips
Next Story