Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെളിവുകൾ നൽകാം,...

തെളിവുകൾ നൽകാം, ഗണേഷിനെ പ്രതി ചേർക്കണം -ബിജു രാധാകൃഷ്​ണൻ

text_fields
bookmark_border
തെളിവുകൾ നൽകാം, ഗണേഷിനെ പ്രതി ചേർക്കണം -ബിജു രാധാകൃഷ്​ണൻ
cancel

പെരിന്തല്‍മണ്ണ: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എൽ.എ.യെ പ്രതി ചേര്‍ക്കണമെന്നും ​അതിനുള്ള എല്ലാ തെളിവുകളും നല്‍കാന്‍ തയാറാണെന്നും പ്രതി ബിജു രാധാകൃഷ്ണൻ. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട്​ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിൽ ഹാജരായി മടങ്ങുമ്പോൾ അഭിഭാഷക നിഷ കെ. പീറ്റര്‍ മുഖനയാണ്​ ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്​. 

സോളാര്‍ കേസ്​ സംബന്ധിച്ച ഏത് അന്വേഷണത്തോടും സഹകരിക്കാനും ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കൈമാറാനും തയാറാണ്​. കമീഷന്‍ റിപ്പോര്‍ട്ടിൽ​ പൂര്‍ണ വിശ്വാസമുണ്ട്​. നാലുവര്‍ഷം മുമ്പ് ബിജു ആരോപിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോള്‍ സോളാർ കമീഷനും മുഖ്യമന്ത്രിയും ശരിവെക്കുന്നതെന്ന്​ അഭിഭാഷക പറഞ്ഞു. 

ആരോപണങ്ങളെ കുറിച്ച് ആദ്യം പറഞ്ഞതും ബിജുവാണ്. ഇതുവരെ പുറത്തുവരാത്ത എല്ലാ തെളിവുകളും പുതിയ അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണ്. ബിജുവി​​െൻറ പേരിലുള്ള രശ്മി വധക്കേസ് പുനരന്വേഷിക്കണം. 30 കേസുകളില്‍ ഒരു കോടതിയൊഴികെ ബിജുവിന് സ്വന്തം ജാമ്യം അനുവദിച്ചിട്ടുണ്ട്. 
ഇതുവരെ പരോളിലിറങ്ങാത്തതിനാല്‍ പരോളിന് അപേക്ഷിക്കാൻ ശ്രമം നടത്തുന്നതായും അഭിഭാഷക പറഞ്ഞു. വാറൻറ്​ പ്രകാരം ഹാജരാക്കുന്നതിനാണ് വ്യാഴാഴ്ച ബിജുവിനെ പെരിന്തല്‍മണ്ണ കോടതിയിലെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casebiju radhakrishnankerala newskb ganesh kumarmalayalam news
News Summary - You will Accuse KB Ganesh Kumar says Biju Radhakrishnan -Kerala News
Next Story