Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നീതി...

‘നീതി ലഭിച്ചി​െല്ലങ്കിൽ  ഞങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരും’

text_fields
bookmark_border
‘നീതി ലഭിച്ചി​െല്ലങ്കിൽ  ഞങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരും’
cancel
camera_alt???????? ??????? ??????? ?????????

പുനലൂർ: അച്ഛനുണ്ടായ അനുഭവം ഒരു പ്രവാസിക്കും ഇനി ഉണ്ടാകരുതെന്ന്​ സുഗത​​​െൻറ മക്കൾ. പിതാവി​​െൻറ ചിതക്കരികിൽ നിന്ന്​ നാട്ടിലെ പൊതുപ്രവർത്തകരിൽനിന്ന്​ നേരിട്ട ദുരനുഭവം വിവരിക്കുകയായിരുന്നു സുഗത​​​െൻറ മക്കളും പ്രവാസികളുമായ സുജിയും സുജിത്തും. വിളക്കുടി പൈനാപിൽ ജങ്ഷന്​ സമീപം പണി പൂർത്തിയാകാത്ത മോട്ടോർ വർക്ക് ഷോപ്പിനുള്ളിൽ ഒരു തുണ്ടുക‍യറിൽ ജീവിതം അവസാനിപ്പിച്ച സുഗത​​​െൻറ മക്കൾക്ക്​ പിതാവ് നേരിട്ട ദുരനുഭവം വിവരിക്കുമ്പോൾ ദുഃഖം അടക്കാനാകുന്നില്ല. തങ്ങൾ ഉൾപ്പെടെ ഒരു കൂട്ടം പ്രവാസികളുടെ ജീവിത സ്വപ്നമാണ് എ.ഐ.വൈ.എഫി​​െൻറ കൊടികുത്തിലൂടെ പൊലിഞ്ഞതെന്നും ഇവർ പറഞ്ഞു.

40 വർഷമായി മസ്കത്തിലെ ജിബ്രാലിൽ സ്വന്തമായി വർക്ക് ഷോപ് നടത്തിവരുകയായിരുന്നു ഭാര്യക്കും മക്കൾക്കും ഒപ്പം സുഗതൻ. മസ്കത്തിലടക്കം വിദേശികളെ തിരിച്ചയക്കുന്നത് കൂടി കണക്കിലെടുത്ത് നാട്ടിൽ സ്ഥാപനം തുടങ്ങി ഗൾഫ് ജീവിതം അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് രണ്ടു മാസം മുമ്പാണ് മൂത്ത മകനുമൊത്ത് നാട്ടിലെത്തിയത്. വർക്ക് ഷോപ്പിന് ആവശ്യമായ മിക്ക ഉപകരണങ്ങളും കൊണ്ടുവന്നു. മസ്കത്തിൽ വർക്ക് ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉൾപ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലിൽ മുമ്പ് നികത്തിയ വയൽ പാട്ടത്തിനെടുത്തത്. ഇവിടെ നാലു ലക്ഷത്തോളം രൂപ മുടക്കി ഷെഡ് സ്ഥാപിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവരെ സമീപിച്ച് താൽക്കാലിക  അനുമതിയും വാക്കാൽ നേടി.

എന്നാൽ, നീർത്തടം നികത്തിയ സ്ഥലമായതിനാൽ എ.ഐ.വൈ.എഫുകാരുടെ ഭാഗത്തുനിന്ന്​ എതിർപ്പ് നേരിട്ടു.  നേതാക്കളെ കണ്ട് പലതവണ കാര്യം ബോധിപ്പിച്ചു. ഇവരാരും കാര്യമായ എതിർപ്പുകൾ കാട്ടിയില്ല. ഇതിനിടയിലാണ് അഞ്ചുദിവസം മുമ്പ് എ.ഐ.വൈ.എഫുകാർ സ്ഥലത്ത് കൊടിനാട്ടിയത്. ഇതിനു ശേഷവും നേതാക്കളെ കണ്ട് വർക്ക് ഷോപ്​ തുടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇവർ വലിയ തുക സംഭാവന ചോദിച്ചിരുന്നതായി അച്ഛൻ പറഞ്ഞതായി മക്കൾ ഒാർക്കുന്നു. 

അച്ഛൻ മരിക്കുന്ന വെള്ളിയാഴ്ച രാവിലെ അവസാന ശ്രമമെന്ന നിലയിൽ മറ്റാരെയോ കണ്ട് കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന്​ ഇറങ്ങിയത്. വർക്ക് ഷോപിലെത്തിയ ശേഷം ആംഗ്ലയറിൽ നാലു കയറുകൾ കെട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത്​ എന്തിനാ​െണന്ന് ചോദിച്ചെങ്കിലും കാര്യം പറഞ്ഞില്ല. ഇദ്ദേഹത്തെ കടുംചായ വാങ്ങിക്കാൻ തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു. ചായയുമായി ഇയാൾ എത്തിയപ്പോൽ അച്ഛൻ തൂങ്ങിനിൽക്കുന്നതാണ് കാണുന്നത്. ആത്മഹത്യക്ക് പ്രേരകമായ മറ്റൊരു കാരണങ്ങളും ഇല്ലായിരുന്നെന്നും ഇവർ പറ‍യുന്നു. അച്ഛ​​​െൻറ മരണത്തിന്​ കാരണക്കാരായ പൊതുപ്രവർത്തകരെ നിയമത്തിനു മുന്നിലെത്തിക്കണം. നീതി ലഭിച്ചില്ലങ്കിൽ ഞങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇവർ പറഞ്ഞു.

സുഗത​​​െൻറ മൃതദേഹവുമായി പുനലൂരിൽ ദേശീയപാത ഉപരോധിക്കുന്നു
 


സുഗത​​​െൻറ മൃതദേഹവുമായി പുനലൂരിൽ പാത ഉപരോധിച്ചു
പുനലൂർ:  പ്രവർത്തനം തടഞ്ഞ്​ എ.ഐ.വൈ.എഫുകാർ കൊടികുത്തിയതിൽ പ്രതിഷേധിച്ച് നിർമാണം നടന്ന വർക്​ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച പ്രവാസിയായ പുനലൂർ വാഴമൺ ആലുവിള വീട്ടിൽ സുഗത​​​െൻറ (64)‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കാനായി ശനിയാഴ്ച ഉച്ചക്ക് വാഴമണിലുള്ള സുഗത​​​െൻറ വീട്ടിലേക്ക് വിലാപയാത്രയായി പോകുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. വർക്​ഷോപ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുനലൂർ തൂക്കുപാലത്തിന് സമീപമാണ്​ പാത ഉപരോധിച്ചത്. മരണത്തിന് ഉത്തരവാദികളായ എ.ഐ.വൈ.എഫുകാരടക്കമുള്ള രാഷ്​ട്രീയനേതാക്കളെ അറസ്​റ്റ്​ ചെയ്യണമെന്നായിരുന്നു ആവശ്യം. മൃതദേഹവുമായി പുനലൂർ പൊലീസ് സ്​റ്റേഷന് മുന്നിൽ ഉപരോധം തീർക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, സുഗത‍​​​െൻറ വീട് സന്ദർശിക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജു എത്തുമെന്ന് അറിഞ്ഞതോടെ മന്ത്രിയെ തടയാൻ തീരുമാനിച്ചു. പ്രതിഷേധം കണക്കിലെടുത്ത് മന്ത്രി വരി​െല്ലന്ന് അറിഞ്ഞതോടെയാണ്​ ഉപരോധം ദേശീയപാതയിലാക്കിയത്​.

അരമണിക്കൂർ നീണ്ട ഉപരോധം ഒടുവിൽ  പൊലീസ് ഇടപെട്ട്  അവസാനിപ്പിച്ചു. കുറ്റക്കാരായവരെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന്  ഉറപ്പുനൽകി. തുടർന്ന്​ മൃതദേഹം കുടുംബവീട്ടിൽ സംസ്കരിച്ചു. ഏറെക്കാലം വിദേശത്തായിരുന്ന സുഗതൻ വർക്​ഷോപ് തുടങ്ങാനായി വിളക്കുടി പഞ്ചായത്തിലെ പൈനാപിൾ ജങ്ഷന് സമീപം നേരത്തേ നികത്തിയ വയൽ വാടകക്ക് എടുക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ എ.ഐ.വൈ.എഫുകാർ നിലം നികത്തിയെന്ന് ആരോപിച്ച് വർക്ക്​​ഷോപ്പിന് മുന്നിൽ കൊടിനാട്ടി. കൊടി നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സുഗതൻ പുനലൂരിലെയും വിളക്കുടിയിലെയും സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളെ വീട്ടിൽ ചെന്ന് പലതവണ കണ്ടെങ്കിലും ഫലമുണ്ടായില്ല. വർക്ക്​ഷോപ് തുടങ്ങാൻ അനുവദിക്കി​െല്ലന്നും കത്തിക്കുമെന്നും നേതാക്കളായ ചിലർ ഭീഷണിപ്പെടുത്തിയതായും അറിയുന്നു. വർക്ക്​​ഷോപ് തുടങ്ങാൻ വലിയ തുക മുടക്കുകയും ചെയ്​തിരുന്നു. കൊടികുത്തിയുള്ള സമരവും കൂടിയായപ്പോൾ താങ്ങാനാകാതെയാണ് സുഗതന്​ വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിൽതന്നെ ജീവനൊടുക്കേണ്ടിവന്നതെന്ന് ബന്ധുക്കൾ പറയുന്നു. കുറ്റക്കാരെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് വർക്ക്​​ഷോപ് അസോസിയേഷൻ ജില്ല നേതാക്കൾ ഡിവൈ.എസ്.പിക്ക് പരാതി നൽകി. 

സുഗത​​​െൻറ ആത്മഹത്യ; കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്​റ്റേഷൻ ഉപരോധിച്ചു
കുന്നിക്കോട്: പ്രവാസിയായ സുഗത​ൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്​റ്റേഷൻ ഉപരോധിച്ചു. സുഗത​ൻ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും ഭരണത്തണലിൽ കേസ് അട്ടിമറിക്കപ്പെടു​െന്നന്നാരോപിച്ച് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലാണ് കുന്നിക്കോട് പൊലീസ് സ്​റ്റേഷൻ ഉപരോധിച്ചത്. 

പ്രവാസിയുടെ ദുരൂഹമരണത്തിന് കാരണക്കാരായ പാർട്ടിയുടെ സംസ്ഥാന അസി. സെക്രട്ടറിയുടെയും മന്ത്രി കെ. രാജുവി​​​െൻറയും മൗനം പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കു​െന്നന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. രണ്ട് മണിക്കൂറോളമുള്ള ഉപരോധത്തെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പിയുമായി ചർച്ചനടത്തി. ഉത്തരവാദികൾക്കെതിരെ കർശനനടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. 

Sugathan
സുഗതൻ
 


എ.ഐ.വൈ.എഫിനെതിരായ ആരോപണം അടിസ്ഥാനരഹിതം -അനിരുദ്ധൻ
കൊല്ലം: വിളക്കുടിയിൽ വർക്ക്ഷോപ്പ് ഉടമ സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ ദുഃഖം രേഖപ്പെടുത്തി. നിർഭാഗ്യകരമായ ഈ മരണത്തി​​െൻറ ഉത്തരവാദിത്തം എ.ഐ.വൈ.എഫിനാണെന്ന ആരോപണങ്ങളും പ്രചാരണങ്ങളും തികച്ചും രാഷ്​ട്രീയ​േപ്രരിതമാണ്. അനധികൃതമായി വയൽനികത്തി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റും കെട്ടിട നമ്പറും നൽകുന്ന വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തി​​െൻറ പാതയിലായിരുന്നു എ.ഐ.വൈ.എഫ് ഇളമ്പൽ ലോക്കൽ കമ്മിറ്റി. ഇവിടെ വയൽ നികത്തിയ സ്ഥലം പാട്ടത്തിനെടുത്ത് വർക്ക്ഷോപ് തുടങ്ങുന്നതിന്​ പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പണി തുടങ്ങിയപ്പോൾ തന്നെ എ.ഐ.വൈ.എഫ് നിയമവിരുദ്ധ നടപടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. 

എന്നാൽ വ്യക്തിപരമായി സുഗതനെ കാണുകയോ ഭീഷണിപ്പെടുത്തുകയോ സ്ഥാപനം തുടങ്ങുന്നതിന് തടസ്സം നിൽക്കുകയോ ചെയ്തിട്ടില്ല. എ.ഐ.വൈ.എഫി​​െൻറയും മറ്റും പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നിർമാണം നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകി. നിയമാനുസൃതമായി നിർമിക്കുന്ന കെട്ടിടത്തിന് നമ്പർ കൊടുക്കുന്നതിന് എ.ഐ.വൈ.എഫ് എതിരല്ല. ഇത് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ബോധ്യമായതിനാലാകാം പഞ്ചായത്ത് അധികൃതർ സ്​റ്റോപ് മെമ്മോ കൊടുത്തത്. തുടർന്ന് ഷെഡ്​ പൊളിക്കാൻ ജോലിക്കാരുമായി ഉടമയെത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ എ.ഐ.വൈ.എഫിനെ അപമാനിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമേ പറയാനുള്ളൂ. സ്ഥലത്തെ ശത്രുക്കൾ പോലും എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ ഇങ്ങനെയൊരാക്ഷേപം പറയുകയില്ലെന്ന് ഉറപ്പുണ്ടെന്നും അനിരുദ്ധൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsnrimalayalam newssugathan death
News Summary - Workshop construction stopped, NRI commits suicide -Kerala news
Next Story