Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശീന്ദ്രനൊപ്പമുള്ള...

ശശീന്ദ്രനൊപ്പമുള്ള ചിത്രം അപകീര്‍ത്തികരമായി പ്രചരിക്കുന്നു; പരാതിയുമായി പെണ്‍കുട്ടി

text_fields
bookmark_border
ശശീന്ദ്രനൊപ്പമുള്ള ചിത്രം അപകീര്‍ത്തികരമായി പ്രചരിക്കുന്നു; പരാതിയുമായി പെണ്‍കുട്ടി
cancel

മലപ്പുറം:  മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.ടി ആക്ട് പ്രകാരം എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തു. ചൊവ്വാഴ്ച മാതാപിതാക്കളോടപ്പമെത്തിയാണ് പെണ്‍കുട്ടി പരാതി നൽകിയത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോട്ടോ അപ്ലോഡ് ചെയ്തയാളെ സൈബര്‍സെല്ലിന്റെ സഹായത്താല്‍ കണ്ടെത്താനാവുമെന്നും പോലീസ് പറഞ്ഞു. എ.കെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി എന്ന രൂപത്തിലാണ് ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.

പരപ്പനങ്ങാടി സ്വദേശിനിയാണ് പരാതിക്കാരി. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് പഠിക്കുകയാണ് യുവതി. രണ്ട് മാസം മുമ്പ് സ്ഥാപനത്തിലെ ഒരു പരിപാടിയില്‍ ഉദ്ഘാടനത്തിന് വന്ന മന്ത്രിയോടൊപ്പമുള്ള ചിത്രമാണ് അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediasaseendran
News Summary - women complaint her photo spreading in social media with saseendran
Next Story