Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൽഫോൺസ്​...

അൽഫോൺസ്​ കണ്ണന്താനത്തിന്​ സംഭവിച്ചത്​ രാഷ്​ട്രീയ അപചയം-വി.എസ്​

text_fields
bookmark_border
അൽഫോൺസ്​ കണ്ണന്താനത്തിന്​ സംഭവിച്ചത്​ രാഷ്​ട്രീയ അപചയം-വി.എസ്​
cancel

തിരുവനന്തപുരം: കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനത്തിന്​ സംഭവിച്ചത്​ രാഷ്​​്ട്രീയ അപചയമെന്ന്​ ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാന്ദൻ. ഇടത്​ സഹയാത്രികൻ ഫാഷിസത്തി​​​​​െൻറ ചട്ടുകമാകാൻ പാടില്ലായിരുന്നു. സൗകര്യങ്ങൾ തേടി ഫാഷിസ്​റ്റ്​ കൂടാരത്തിൽ ചേക്കേറുന്നത്​ രാഷ്​ട്രീയ ജീർണതയാണ്​.  

കണ്ണന്താനത്തി​​​​​െൻറ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്നും വി.എസ്​ പറഞ്ഞു. കണ്ണന്താനത്തി​​​​​െൻറ പ്രവർത്തി സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന്​ തിരിച്ചറിവ്  ഇടതുപക്ഷത്തിന്​ ​ നൽകുന്നതായും വി.എസ്​ കൂട്ടിച്ചേർത്തു. നേരത്തെ കണ്ണന്താനത്തെ അഭിനന്ദിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കണ്ണന്താനത്തി​​​​​െൻറ മന്ത്രിസ്ഥാനം കേരളത്തിനുള്ള ഒാണ സമ്മാനമാണെന്നും പിണറായി ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. 

പിണറായിയുമായി നല്ല ബന്ധമാ​ണ്​ നിലവിലുള്ളതെന്ന്​  മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനവും പ്രതികരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വി.എസ്​ കണ്ണന്താനത്തെ വിമർശിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​. മുഖ്യമന്ത്രി പിണറായി വിജയനുള്ള പരോക്ഷ മറുപടി കൂടിയാണ്​ വി.എസി​​​​​െൻറ പ്രസ്​താവന.​ അതേ സമയം, വി.എസി​ന്​ വയസായെന്നായിരുന്ന പ്രസ്​താവനയോടുള്ള കണ്ണന്താനത്തി​​​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsV.S.Alphonce kannadhanamBJPBJP
News Summary - V.S against Alphonce Kannadhanam-Kerala news
Next Story