Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഘുലേഖയുടെ ഉള്ളടക്കം...

ലഘുലേഖയുടെ ഉള്ളടക്കം സാഹോദര്യ സന്ദേശം -വിസ്​ഡം ഭാരവാഹികൾ

text_fields
bookmark_border
ലഘുലേഖയുടെ ഉള്ളടക്കം സാഹോദര്യ സന്ദേശം -വിസ്​ഡം ഭാരവാഹികൾ
cancel

പറവൂർ:  ഭീകരവാദ പ്രവർത്തനങ്ങളും ഫാഷിസവും വർധിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ മൂല്യങ്ങളും മാനവികതയും കാത്തു സൂക്ഷിക്കേണ്ടതി​​െൻറ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് സൗഹൃദ ഗൃഹ സന്ദർശനത്തി​​െൻറ ഭാഗമായി വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കമെന്ന്​ വിസ്​ഡം ഗ്ലോബൽ ഇസ്​ലാമിക് മിഷൻ ഭാരവാഹികൾ.

മൂന്നു പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ‘ജീവിതം എന്തിനു വേണ്ടി’  എന്ന ലഘു കൃതി മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾ​പ്പെടെയുള്ളവർക്ക്​ മൂന്നു വർഷമായി വിതരണം ചെയ്തുവരുന്നു. ഒരു വർഷമായി വിതരണം ചെയ്യുന്ന ‘ഐ.എസ് മതനിഷിദ്ധം മാനവ വിരുദ്ധം’ആണ് മറ്റൊന്ന്. മൂന്നാമത്തേത്​ ആഗസ്​റ്റ്​ 14, 15 തീയതികളിൽ വിതരണം ചെയ്ത ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്നതാണ്. ഇവയിലൊന്നും മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശങ്ങളല്ല, ഹിന്ദുക്കളെയും മുസ്​ലിംകളെയും തമ്മിലടിപ്പിക്കുന്ന ദുഷ്​ട ശക്തികളെ തിരിച്ചറിയണമെന്ന ആഹ്വാനമാണുള്ളത്​. 

പ്രദേശത്തെ മുഴുവൻ വീടുകളും കയറി എന്ന് ഉറപ്പാക്കാൻ ഗൂഗിൾ മാപ്​  ഉപയോഗിച്ചതു പോലും ദുർവ്യാഖ്യാനം ചെയ്യുന്നത് മതനിരപേക്ഷതയെ ദുർബലപ്പെടുത്താനേ സഹായിക്കൂ. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്മാറണമെന്നും  ഭാരവാഹികളായ  വി.എം. ജാബിർ , മുഹമ്മദ് അലി കൊച്ചി  എന്നിവർ  അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiarrestkerala newsmalayalam newsVISDOMujahideen Worker
News Summary - VISDOM React to Kochi Mujahideen Workers Arrested -Kerala News
Next Story